നെഞ്ചോടുചേര്‍ത്തെന്നെ മൃദുവായ്ത്തലോടി
മധുവിധുരാവില്‍ ചൊല്ലിത്തന്നു നീ;
വിരഹത്തിന് വിരസമാം രാവുകളില്‍ ദൂതുമായ്
ഇത്തിരിമധുരം പകരാന്‍ വരും ചന്ദ്രന്.
ദൂരെയൊരു കടലിന്റെ തീരത്ത് ഞാനും
ഇങ്ങീ ഏകാന്തതീരത്തു നീയും
വാനിലേക്കുറ്റുനോക്കിക്കിടക്കുമ്പോള്‍,
ഞാനും നീയും കാണുന്നതിവനെ!
നമ്മിലിവന്‍ പൊഴിച്ചീടും പ്രണയാമൃതം.
ഒരേ വാനിന്റെ കീഴില്‍ നമ്മള്
ഒരേ അമ്പിളിയെ നോക്കിച്ചിരിക്കും.
ദൂരങ്ങള്‍ താണ്ടി മനമൊന്നായിച്ചേരും
നക്ഷത്രപ്പെണ്ണുങ്ങള്‍ കളിയാക്കിച്ചിരിക്കും.
നക്ഷത്രത്തുള്ളികള്‍ വറ്റിയ മാനത്ത്
ചന്ദ്രന് മുഖംവാടി നിന്നെന്റെ മുന്നില്‍.
ഏതോ ഗ്രഹണം മറയ്ക്കുന്നു നമ്മളെ;
ഒന്നിനുമാവാതെ മറയുന്നു ചന്ദ്രനും.
മധുവിധുരാവില്‍ ചൊല്ലിത്തന്നു നീ;
വിരഹത്തിന് വിരസമാം രാവുകളില്‍ ദൂതുമായ്
ഇത്തിരിമധുരം പകരാന്‍ വരും ചന്ദ്രന്.
ദൂരെയൊരു കടലിന്റെ തീരത്ത് ഞാനും
ഇങ്ങീ ഏകാന്തതീരത്തു നീയും
വാനിലേക്കുറ്റുനോക്കിക്കിടക്കുമ്പോള്‍,
ഞാനും നീയും കാണുന്നതിവനെ!
നമ്മിലിവന്‍ പൊഴിച്ചീടും പ്രണയാമൃതം.
ഒരേ വാനിന്റെ കീഴില്‍ നമ്മള്
ഒരേ അമ്പിളിയെ നോക്കിച്ചിരിക്കും.
ദൂരങ്ങള്‍ താണ്ടി മനമൊന്നായിച്ചേരും
നക്ഷത്രപ്പെണ്ണുങ്ങള്‍ കളിയാക്കിച്ചിരിക്കും.
നക്ഷത്രത്തുള്ളികള്‍ വറ്റിയ മാനത്ത്
ചന്ദ്രന് മുഖംവാടി നിന്നെന്റെ മുന്നില്‍.
ഏതോ ഗ്രഹണം മറയ്ക്കുന്നു നമ്മളെ;
ഒന്നിനുമാവാതെ മറയുന്നു ചന്ദ്രനും.
22 comments:
രാവില്‍ വിദൂരതകളില്‍ ഒന്നിച്ചു കാണാന്‍ ചന്രനും നക്ഷത്രങ്ങളും അതുപോലും അന്യമാവുന്നതിന്റെ ചിത്രം നന്നായി വരച്ചു .ആശംസകള്‍......
ഉദിക്കുന്നൂ സൂര്യൻ...........
മനോഹരം സിയ.
ഒന്നിച്ചു മാനം നോക്കി ചിലവഴിച്ച ഓര്‍മ്മകള്‍
ലോകത്തിന്റെ ഏത് കോണിലും ആയാലും ചന്ദ്രനും
നക്ഷത്രങ്ങളും മാത്രം സാക്ഷി നില്‍ക്കെ മനസ്സ് കൊണ്ടു
വേണ്ടും ഒന്നിക്കുന്ന വികാരം ഹൃദ്യമായി അവതരിപ്പിച്ചു .
ആശംസകള്‍ ..
അനന്തരം ഒരു തീഷ്ണ സൂര്യന് ഉദിക്കു മല്ലോ...
നക്ഷത്രത്തുള്ളികള്‍ വറ്റിയ മാനത്ത്
ചന്ദ്രന് മുഖംവാടി നിന്നെന്റെ മുന്നില്‍.
ഏതോ ഗ്രഹണം മറയ്ക്കുന്നു നമ്മളെ;
ഒന്നിനുമാവാതെ മറയുന്നു ചന്ദ്രനും.
നന്നായിരിക്കുന്നു..
ഗ്രഹണം കഴിഞ്ഞു ചന്ദ്രനായി കവിത
ഒരേ വാനിന്റെ കീഴില്‍ നമ്മള്
ഒരേ അമ്പിളിയെ നോക്കിച്ചിരിക്കും.
ദൂരങ്ങള്‍ താണ്ടി മനമൊന്നായിച്ചേരും
നക്ഷത്രപ്പെണ്ണുങ്ങള്‍ കളിയാക്കിച്ചിരിക്കും.
Good lines!
പിൻനിലാവ്
ഏതോ ഗ്രഹണം മറയ്ക്കുന്നു നമ്മളെ;
ഒന്നിനുമാവാതെ മറയുന്നു ചന്ദ്രനും.നല്ല കവിതക്കെന്റെ ഭാവുകങ്ങൾ
വായിച്ചു നന്നായിരിക്കുന്നു
നക്ഷത്രത്തുള്ളികള്‍ വറ്റിയ മാനത്ത്
ചന്ദ്രന് മുഖംവാടി നിന്നെന്റെ മുന്നില്‍.
ഏതോ ഗ്രഹണം മറയ്ക്കുന്നു നമ്മളെ;
ഒന്നിനുമാവാതെ മറയുന്നു ചന്ദ്രനും.
നന്നായിട്ടുണ്ട്
ഒരേ ചന്ദ്രന്.. :)
കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അറേബ്യന്‍ രാത്രി എന്ന കവിത ഓര്‍ത്തു പോയി അതില്‍ നിന്നും ഏറെ വ്യത്യസ്തമാണിതെങ്കിലും .. നന്നായിട്ടുണ്ട് സിയ..
സായം സണ്ഡ്യ ! മനോഹരമായ കടൽ തീരം... ഈ കവിതയും ;....
കവിത ഇഷ്ടപ്പെട്ടു...
ഗ്രഹണമൊക്കെ കാലെക്കൂട്ടി കലണ്ടറില്‍ നോക്കണം! ചുമ്മാ..
കവിത ആസ്വദിച്ചു കേട്ടൊ.
കവിത ഇഷ്ടമായി. നല്ല കുറേ വരികളും മികവുറ്റ അവതരണവും.
ഭാവുകങ്ങള്‍......
മനോഹരമായി സിയാ...
ഒരേ വാനിന്റെ കീഴില്‍ നമ്മള്
ഒരേ അമ്പിളിയെ നോക്കിച്ചിരിക്കും.
ദൂരങ്ങള്‍ താണ്ടി മനമൊന്നായിച്ചേരും
നക്ഷത്രപ്പെണ്ണുങ്ങള്‍ കളിയാക്കിച്ചിരിക്കും.
കൊള്ളാം.. നന്നായിട്ടുണ്ട്.. :)
"ദൂരങ്ങള്‍ താണ്ടി മനമൊന്നായിച്ചേരും
നക്ഷത്രപ്പെണ്ണുങ്ങള്‍ കളിയാക്കിച്ചിരിക്കും."
ഈ വരികള്‍ ഒരുപാടിഷ്ട്ടമായി..
ഗ്രഹണം.. അത് വളരെ കുറച്ചു നേരത്തേക്ക് മാത്രമല്ലേ ഉണ്ടാവൂ.. ഗ്രഹനത്തിനു അങ്ങിനെ ആശ്വസിക്കാമല്ലോ.. തപ്തഹൃദയങ്ങളെ നോക്കിച്ചിരിക്കാന്‍ ഇനിയും ഈ തൂലികയില്‍ ഒരായിരം ചന്ദ്രശോഭകള്‍ ഉദിക്കട്ടെ എന്നാശംസിക്കുന്നു....
http://abdurahmancheruvilcherur.blogspot.in/2011/11/blog-post_8279.html?m=1
Post a Comment