
പണ്ടെങ്ങോ നിനക്കു നഷ്ടപ്പെട്ട ചെമ്പനീര്‍പ്പൂവ്,
നിന്‍റെ കൈക്കുമ്പിളില്‍ വന്നുപതിച്ച ദേവദാനം,
നിന്‍റെ കിനാവുകളില്‍ പെയ്തിറങ്ങിയ സ്വപ്നസഖി,
നിനക്കായ് സ്വയം വസന്തമായ് വിരിയുന്ന നിത്യപ്രണയിനി,
നിന്‍റെ മാനസസാമ്രാജ്യത്തിലെ അന്ത:പുരറാണി.
ഞാന്‍, അസ്തമയങ്ങളില്‍.....
കടലോരത്തെ പാറക്കെട്ടുകള്‍ക്കുമുകളില്‍
നിസ്സംഗതയോടെയിരിക്കുമ്പോള്‍;
തൊട്ടടുത്ത്, മുട്ടോളം വെള്ളത്തില്‍ നിന്ന്,
തൊട്ടടുത്ത്, മുട്ടോളം വെള്ളത്തില്‍ നിന്ന്,
നിന്‍റെ വധുവിന്‍റെ അരക്കെട്ടില്‍ ഇറുക്കിപ്പിടിച്ച്,
അവളുടെ ചുണ്ടുകളുടെ മധുരം നീ നുണയുന്നു.
അവളുടെ അഭിമാനത്തില്‍ ചിരിക്കുന്നു വേശ്യയോടുള്ള പുച്ഛം;
നിന്‍റെ അവഗണനയില്‍ ചിരിക്കുന്നു മാന്യതയുടെ പരിഹാസം;
എന്‍റെ അടിവയറ്റില്‍ ഊറിച്ചിരിക്കുന്നു നിന്‍റെ രതി ചോര്‍ത്തിയ ശുക്ലം!!!
അവളുടെ അഭിമാനത്തില്‍ ചിരിക്കുന്നു വേശ്യയോടുള്ള പുച്ഛം;
നിന്‍റെ അവഗണനയില്‍ ചിരിക്കുന്നു മാന്യതയുടെ പരിഹാസം;
എന്‍റെ അടിവയറ്റില്‍ ഊറിച്ചിരിക്കുന്നു നിന്‍റെ രതി ചോര്‍ത്തിയ ശുക്ലം!!!
14 comments:
വരികളില്‍ ഒരു നീറും മനസ്സ്..
നന്നായിട്ടുണ്ട് ......
:)
ആശംസകള്‍
ഞാനൊന്നും പറയുന്നില്ല ....!!
നല്ല വരികള്‍ ......വാക്കുകള്‍ക്ക് നല്ല മൂര്‍ച്ച
ഇനിയും എഴുതണം ധാരാളം സമയം എടുത്തു .......
കൂട്ടുകാരി ആശംസകള്‍
മനോഹര വരികള്‍.. വാക്കുകള്‍ക്ക് ഹൃദയം മുറിക്കുന്ന മൂര്‍ച്ച..
അഭിനന്ദനങ്ങള്‍..
“അവളുടെ മനസ്സിലെ ഊഷരഭൂവിൽ മുളയ്ക്കാതെ പോയ പ്രണയമോഹത്തിന്റെ വിത്തുകൾ പോലെ…
അടിവയറ്റിൽ ഊറിച്ചിരിയ്ക്കുന്ന, അവൻ നിക്ഷേപിച്ച രതിശുക്ലത്തിലെ വിത്തുകളും മുളയ്ക്കാതെ പോകട്ടെ……”
കുറച്ചു വാക്കുകളിൽ ഒത്തിരി പറഞ്ഞിരിയ്ക്കുന്നു……..എഴുതുക, ഒരുപാടെഴുതുക……..
എല്ലാ അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി!
നല്ല വരികള്‍
അഭിനന്ദനങ്ങള്‍
അവസാന മൂന്ന് വരികളിലെ ആശയം ഗംഭീരമാണെങ്കിലും ആ വരികള്‍ ഒന്ന് കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. അത് എങ്ങിനെ എന്ന് ചോദിച്ചാല്‍ പറഞ്ഞുതരുവാന്‍ കവിതയില്‍ ഞാന്‍ ഒരു നിരക്ഷരനാണെന്ന് പറയേണ്ടി വരും:)
@ മനോരാജ്,
എന്നെക്കൊണ്ടാവും പോലെ നന്നാക്കാന്‍ ശ്രമിക്കാം. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
കുഞ്ഞേ; കവിത നന്നായി, അവസാന വരിയിൽ,‘ഊറിച്ചിരിക്കുന്ന’എന്നതിനേക്കാൾ മുളയിട്ടുണരുന്ന-അതു പൊലൊന്നല്ലേ കാമ്യം,അതു പൊലെ ‘രതിശുക്ലം‘ എന്ന പ്രയൊഗവും ശരിയാണോ, രതിയിൽ നിന്നെ രേതസ്സ്-രേത്രം- ഉണ്ടാകുകയുള്ളൂ ( വയറ് വിശക്കുന്നു എന്ന് പറയുന്നത് പൊലേ-വിശക്കാൻ വയറല്ലാതെ മറ്റൊന്ന്മില്ലല്ലോ.... ക്രിട്ടിക്കായതല്ല...അഭിപ്രായം പറഞ്ഞു എന്നു മാത്രം.... ചന്തു നായർ (ആരഭി )chandunair.blogspot
ഇവിടെ എത്തുവാന്‍ താമസിച്ചുപോയോ എന്ന്‍ സംശയം ....?
സത്യം ബ്രൂയാത്
പ്രിയം ബ്രൂയാത്....
സത്യം പറയണം .....
അത് പ്രിയമായി പറയണം....
Post a Comment