Mar 21, 2011

മൌനം

വികാരങ്ങളെ ഒന്നൊന്നായ് കുടിയൊഴിപ്പിച്ച്
മനസ്സില്‍ മൌനം കുടിയേറിപ്പാര്‍ത്തിരിക്കുന്നു.
അകത്തളങ്ങള്‍ മരവിപ്പിട്ടു തുടച്ചുമിനുക്കിയും
പരിസരം ശൂന്യത നട്ടുപിടിപ്പിച്ചും അലങ്കരിച്ചു.
 
അയല്‍വാസികള്‍ പുകഴ്ത്തി; അവിടമിപ്പോള്‍
സന്തോഷക്കിളികള്‍ ശല്യമുണ്ടാക്കി കലപിലകൂട്ടാറില്ല.
അകത്തളങ്ങളില്‍ ദു:ഖം തുളുമ്പിവീണു നനയാറില്ല.
ചുവരുകളില്‍ പരിഭവങ്ങള്‍ ചിതറിത്തെറിക്കാറില്ല.
അടുക്കളയില്‍നിന്ന് കോപം വെന്ത മണമുയരാറില്ല.
 
ഉള്ളില്‍പ്പോലും 'അമ്മേ' എന്നുവിളിച്ച്
മൂകതയുടെ മിനുസമേറിയ വക്കുടയ്ക്കാതെ,
അമ്മയുടെ നിലാച്ചിരിയില്‍ മിഴിയുടക്കാതെ,
അവരുടെ തെന്നല്‍ക്കൈയില്‍ മെയ്യുടക്കാതെ,
വാതിലുകളും ജനലുകളും കൊട്ടിയടച്ച്,
മഞ്ഞുവീണ മേല്‍ക്കൂരയ്ക്കു താഴെ
മൌനം ആലസ്യത്തോടെ ഉറങ്ങി.

36 comments:

മനു കുന്നത്ത് said...

അടുക്കളയില്‍നിന്ന് കോപം വെന്ത മണമുയരാറില്ല. ഉള്ളില്‍പ്പോലും 'അമ്മേ' എന്നുവിളിച്ച്
മൂകതയുടെ മിനുസമേറിയ വക്കുടയ്ക്കാതെ, അമ്മയുടെ നിലാച്ചിരിയില്‍ മിഴിയുടക്കാതെ, അവരുടെ തെന്നല്‍ക്കൈയില്‍ മെയ്യുടക്കാതെ,വാതിലുകളും ജനലുകളും കൊട്ടിയടച്ച്, മഞ്ഞുവീണ മേല്‍ക്കൂരയ്ക്കു താഴെ മൌനം ആലസ്യത്തോടെ ഉറങ്ങി.

മൌനം പോലും ആലസ്യത്തോടെ കണ്ണടച്ചു..!

ഇഷ്ടായി..!!

Kadalass said...

ഈ മൌനം പേടിപ്പെടുത്തുന്നല്ലൊ...

<>

ഈ വരികളിലൂടെ ഒരു സങ്കടം... ഒഴുകി നടക്കുന്നത് പോലെ....

എല്ലാ നന്മകളും നേരുന്നു..

ente lokam said...

സ്വയം തീര്‍ത്ത
മൌന വാല്‍മീകം അല്ലെ ?
അറിയപ്പെടതവരുടെ ദുഃഖങ്ങള്‍
മറ്റുള്ളവര്‍ക് എന്നും മൌനം
എന്ന സന്തോഷം...മരണം
പോലും...
ആശംസകള്‍ ...

Unknown said...

ഇഷ്ടായി..!!

Unknown said...

മൌനത്തിനു ഒരു പ്രത്യേക സുഖവും ദുഖവും ഉണ്ട് അതി കവിതയില്മുണ്ട് , നന്നായിട്ടുണ്ട്

Anonymous said...

ആധുനികത് സൃഷ്ടിച്ച അന്യതാ ബോധവും നിര്‍വ്വ്വ്വികാരതയും,
സ്വാര്‍ത്ഥത ...

നാം സകലത്തിനേയും പടിക്കു പുറത്താക്കിക്കൊണ്ടിരിക്കുന്നു.

നല്ല വരികള്‍

MOIDEEN ANGADIMUGAR said...

വാതിലുകളും ജനലുകളും കൊട്ടിയടച്ച്,
മഞ്ഞുവീണ മേല്‍ക്കൂരയ്ക്കു താഴെ
മൌനം ആലസ്യത്തോടെ ഉറങ്ങി.

വരികൾ വേദനിപ്പിക്കുന്നു.

രമേശ്‌ അരൂര്‍ said...

കൊള്ളാം .:)

Junaiths said...

മൌനം മേയുന്ന വരികള്‍

Jidhu Jose said...

മൌനത്തെ കുറിച്ചുള്ള വരികള്‍ മനോഹരമായിരിക്കുന്നു

ഷമീര്‍ തളിക്കുളം said...

മൌനമായി കടന്നുപോയ വരികളില്‍ വാചാലത ഏറെയുണ്ട്. നന്നായിരിക്കുന്നു, ഭാവുകങ്ങള്‍...

Lipi Ranju said...

ചിലപ്പോളെങ്കിലും ഈ
മൌനം ഒരാശ്വാസമല്ലേ?
കവിത ഇഷ്ടായി സിയാ....

ജയിംസ് സണ്ണി പാറ്റൂർ said...

പല ആവര്‍ത്തി വായിക്കാന്‍
നിര്‍ബ്ബന്ധിതനാകുന്നു.
വളരെ നല്ല കവിത

ചന്തു നായർ said...

വികാരങ്ങളെ ഒന്നൊന്നായ് കുടിയൊഴിപ്പിച്ച് മനസ്സില്‍ മൌനം കുടിയേറിപ്പാര്‍ത്തിരിക്കുന്നു.... ആശയത്തിന്റേയും,അവതരണത്തിന്റേയും മുമ്പിൽ...സ്നേഹ നമസ്കാരം മാത്രം.. നല്ല കവിതക്ക് ഇതിൽക്കൂടുതലൊന്നും പറയനില്ല.....

SHANAVAS said...

വേദന തൊട്ടുണര്‍ത്തുന്ന വരികള്‍. വളരെ നന്നായിരിക്കുന്നു.

Sabu Hariharan said...

വായിച്ചാസ്വദിച്ചു.
എനിക്കു ഇഷ്ടപ്പെട്ടു.

chinthaaram said...

ഏകാന്തതയുടെയും മരണത്തിന്റെയും ഇടക്കുള്ള ആത്മാവിന്റെ വേദനയുടെ സൌന്ദര്യം...

Sentimental idiot said...

നന്നായിരിക്കുന്നു എന്ന് പറയണം എന്നുണ്ട്......പക്ഷെ നന്നായിരിക്കുന്നു

ബെഞ്ചാലി said...

:)

കുറ്റൂരി said...

മൗനം വിദ്വാന്‌ ഭൂഷണം, വിഢിക്കതൊരലങ്കാരം.

നല്ല കവിത, ഇഷ്ടായിട്ടോ...ആശംസകൾ

ബ്ലോഗ് ഹെല്‍പ്പര്‍ said...

ബ്ലോഗിങ്ങിനു സഹായം മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.

comiccola / കോമിക്കോള said...

കൊള്ളാം, ഇഷ്ടമായി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആ മൌനം പാര്‍ത്ത മനസ്സില്‍ നിന്നും ഇങ്ങിനെ വിഷാദമധുരമായ ഈണങ്ങളുണ്ടാകുമ്പോള്‍ അതൊരു ഭൂഷണവുമാകുന്നു.

നികു കേച്ചേരി said...

ഈ മൗനത്തെ അങ്ങിനെ ഉറങ്ങാൻ വിടണ്ട...
ആശംസകൾ.

ആസാദ്‌ said...

നിന്റെ മൌനമാം ഗഗനത്തിനു താഴെ,
നിന്റെ കവിതയാം പക്ഷികള്‍ ചിറകു വിടര്‍ത്തവേ,
നിന്റെ നോവിന്റെ മണ്‍കുടം തുളുമ്പി നില്കവേ,
നിന്റെ മൌനമം കിളി പാടുന്നു ശ്രവ്വ്യ സുന്ദരമാം ഗാനം!

ishaqh ഇസ്‌ഹാക് said...

മൌനം വാചാലമായപ്പോള്‍
മനോഹരമായി..!

KEERANALLOORKARAN said...

nannaayirikkunnu!!!!!baavukangal

ചെകുത്താന്‍ said...

:)

SAJAN S said...

ഉള്ളില്‍പ്പോലും 'അമ്മേ' എന്നുവിളിച്ച്
മൂകതയുടെ മിനുസമേറിയ വക്കുടയ്ക്കാതെ,
അമ്മയുടെ നിലാച്ചിരിയില്‍ മിഴിയുടക്കാതെ,
അവരുടെ തെന്നല്‍ക്കൈയില്‍ മെയ്യുടക്കാതെ,
വാതിലുകളും ജനലുകളും കൊട്ടിയടച്ച്,
മഞ്ഞുവീണ മേല്‍ക്കൂരയ്ക്കു താഴെ
മൌനം ആലസ്യത്തോടെ ഉറങ്ങി.

Jithu said...

മൌനം ആലസ്യത്തോടെ ഉറങ്ങി
എനിക്കു ഇഷ്ടപ്പെട്ടു......

Anonymous said...

നന്നായിട്ടുണ്ട്...... തുടരുക.........!

ഒരില വെറുതെ said...

ഒച്ചയില്ലാതെ വാക്കുകളുടെ പറച്ചില്‍

Manoraj said...

സിയ,

ചില വരികളില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍ ഫീല്‍ ചെയ്തു.

Manoraj said...

കവിത നന്നായി സിയ..

jain said...

mounathil olichirikunna vachalatha...
mounam - njanum ezhuthiyitund. athanu ath adyam sradhichath.
pinne adyamayanu ee vazhi vannathum.
veruthe ayilla.

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

ആലസ്യത്തോടെ മയങ്ങുന്ന മൌനത്തിനു പറയാന്‍ എന്തൊക്കെയോ ഉണ്ട് അല്ലെ? വാചാലമൌനം!
വരികള്‍ക്കിടയില്‍ എന്തൊകെയോ ഒളിച്ചുവച്ചിരിക്കുന്നുവോ?