Apr 16, 2011

മരണമൊഴി


ആളിക്കത്താന്‍ തുടങ്ങിയീ പടുതിരി,
അണയ്ക്കാന്‍ കാവല്‍ നില്‍ക്കും മരണം.
കുരുക്കു വീണു മുറുകും ഹൃദയം;
താളം തെറ്റിയിഴയും മിടിപ്പുകള്‍;
തലയിലവന്‍ കൊളുത്തിട്ടു വലിക്കുന്നു;
സഹിക്കാനാവുന്നില്ലീ പ്രാണവേദന.

എങ്കിലും, നഷ്ടപ്പെടുന്നോരമൂല്യനിധി
നശിപ്പിക്കപ്പെടുകില്ലെന്നാശ്വാസം.
അമൂല്യമാവട്ടെ എന്നാളും
ആരുടെ സമ്പത്തായ്‌ വാണാലും!
വീണ്ടും വിങ്ങലായ് ശേഷിപ്പൂ
അനാഥമായീടുമൊരു പൊന്‍തൂവല്‍!
ചെങ്കണ്ണുരുട്ടി കാവല്‍ നില്‍ക്കുമവന്‍
എടുക്കാനയക്കില്ലല്ലോ കൂടെയൊന്നും?

അടഞ്ഞിരിപ്പൂ കനിയേണ്ട കണ്‍കള്‍;
അണഞ്ഞിരിപ്പൂ തെളിയേണ്ട തിരികള്‍;
മരവിച്ചിരിപ്പൂ അറിയേണ്ട നെഞ്ചകം;
മണ്ണായിരിപ്പൂ കേള്‍ക്കേണ്ട കാതുകള്‍;
കല്ലായിരിപ്പൂ താങ്ങേണ്ട കൈയുകള്‍;
കളിയാക്കിച്ചിരിപ്പൂ വിധിയെന്ന ക്രൂരന്‍!

എന്നോടിനിയുമെന്‍ ദൈവം കനിഞ്ഞില്ലേല്‍;
എന്നെത്തഴുകാനാ കൈകളണഞ്ഞില്ലേല്‍;
ആശ്ചര്യമേറെ തീര്‍ക്കാന്‍ കഴിയുമാ
മാനസമിനിയും എന്നെയറിഞ്ഞില്ലേല്‍;
കനിവായ് തന്നൊരീ മാസക്കണക്കുകള്‍
തെറ്റായിപ്പോയിടും, എനിക്കതു നിശ്ചയം!
പോകാനെനിനിക്കിനി നിമിഷങ്ങള്‍ മാത്രം‍
വിട...... വിട...... വിട......

32 comments:

Thooval.. said...

ആളിക്കത്താന്‍ തുടങ്ങിയീ പടുതിരി,
അണയ്ക്കാന്‍ കാവല്‍ നില്‍ക്കും മരണം.
കുരുക്കു വീണു മുറുകും ഹൃദയം;
താളം തെറ്റിയിഴയും മിടിപ്പുകള്‍;
തലയിലവന്‍ കൊളുത്തിട്ടു വലിക്കുന്നു;
സഹിക്കാനാവുന്നില്ലീ പ്രാണവേദന.

kaalam maaikkum ee vedana..

Thooval.. said...

ആളിക്കത്താന്‍ തുടങ്ങിയീ പടുതിരി,
അണയ്ക്കാന്‍ കാവല്‍ നില്‍ക്കും മരണം.
കുരുക്കു വീണു മുറുകും ഹൃദയം;
താളം തെറ്റിയിഴയും മിടിപ്പുകള്‍;
തലയിലവന്‍ കൊളുത്തിട്ടു വലിക്കുന്നു;
സഹിക്കാനാവുന്നില്ലീ പ്രാണവേദന.
good..
kaalam maaikkum ee vedana..

SHANAVAS said...

വേദന ഇറ്റു വീഴുന്ന വരികള്‍.നന്നായി ഈ എഴുത്ത്.ആശംസകള്‍.

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി.ആശംസകള്‍.

ameerkhan said...

നള വരികള്‍ മനസ്സാകെ വിജന്മ്പിച്ചു പോയി ...

Kadalass said...

എന്തോ വേദനയുടെ ഒത്തിരി മുറിപ്പാടുകൾ വരികളിൽ നിറഞ്ഞു നിൽക്കുന്നു.
മനസിന്റെ പ്രതിഫലനമാണ് കാ‍വ്യരൂപങ്ങൾ എന്ന് ഞാൻ മനസ്സിലാക്കുന്നു.
എല്ലാം ശാന്തമാകും, നന്മയുടെ വെളിച്ചം ഇനിയും വരും കാത്തിരിക്കുക...
എല്ലാ നന്മകളും നേരുന്നു.

Sameer Thikkodi said...

കാരുണ്യത്തിന്റെ കൈത്താങ്ങ് എന്നും ഉണ്ടാവട്ടെ... ആശ മുറിയാത്ത മനസ്സിൽ എന്നും ദൈവമുണ്ട്... നിരാശബാധിച്ച മനസ്സിനും തളർന്ന ശരീരത്തിലും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തിരികൾ ഇനിയും കത്തട്ടെ.. അവ അണയാതിരിക്കട്ടെ.... കല്പാന്ത കാലത്തോളം...

ദൈവം അനുഗ്രഹിക്കട്ടെ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ദുഃഖപൂരിതമായ ഏതോ മനസ്സ്,ദുരിത പൂര്‍ണമായ അതിന്‍റെ ജീവിതം , പ്രതീക്ഷാനിര്‍ഭരമായ ആ കാത്തിരിപ്പ്‌ എല്ലാം തുടിച്ചു നില്‍ക്കുന്നുണ്ട് വരികളില്‍ ..
അവസാനത്തെ ആശ്രയമായി ദൈവത്തോടുള്ള യാചന..
കവിത ഒരന്ത്യനിമിഷത്തെ അതിന്‍റെ തന്മയത്വത്തോടെത്തന്നെ ആവിഷ്കരിച്ചിരിക്കുന്നു.

MOIDEEN ANGADIMUGAR said...

മരവിച്ചിരിപ്പൂ അറിയേണ്ട നെഞ്ചകം;
മണ്ണായിരിപ്പൂ കേള്‍ക്കേണ്ട കാതുകള്‍;
കല്ലായിരിപ്പൂ താങ്ങേണ്ട കൈയുകള്‍;
കളിയാക്കിച്ചിരിപ്പൂ വിധിയെന്ന ക്രൂരന്‍!

കൊള്ളാം..

Ismail Chemmad said...

വരികള്‍ നന്നായി.ആശംസകള്‍.

Anonymous said...

ദുഖമേന്തെന്നറിയീല്ല എങ്കിലും ഒരു താങ്ങായി സാന്ത്വനമായിടാം
കഴിയും എങ്കില്‍ നിന്‍ ദുഖവും പങ്കിടാം
അരുതേ തളരരുത് ഇനിയുമുണ്ട് പാതകള്‍ താണ്ടിടാന്‍
ദൈവമെന്നും കൂട്ടിനുണ്ട് ഓര്‍ക്കുക

വരവൂരാൻ said...

ആശ്ചര്യമേറെ തീര്‍ക്കാന്‍ കഴിയുമാ
മാനസമിനിയും എന്നെയറിഞ്ഞില്ലേല്‍.

ദൈവം തന്നെയായിരിക്കും ശരിയെന്ന് അറിയുന്നവൻ... കാത്തിരിക്കാൻ നമ്മൾ തയ്യാറാവണം. വേദനിപ്പിക്കും പലതുമെങ്കിലും... ആശ്വസിപ്പിക്കാൻ എത്താതിരിക്കില്ലാ ദൈവം... അതിന്റെ വഴിയെ

രമേശ്‌ അരൂര്‍ said...

സുഖിനോ ഭവന്തു ....

ആസാദ്‌ said...

മരണ മണക്കുന്നു നിന്‍ വരികളിലെങ്കിലും,
നിനക്കു നേരുന്നു ഞാന്‍ സഹ്രസാധികം,
പരിപൂര്‍ണ ചന്ദ്രനെ ദര്‍ശിച്ച പൊന്‍പുഞ്ചിരി,
ദീര്‍ഘ സംവത്സരങ്ങളേറെയും
സൌഖ്യമായ്‌ വാഴുക നീയൊരിക്കലും
വറ്റാത്ത നിന്നക്ഷരപ്പൂഞ്ചോല തന്‍ തീരത്ത്‌.
-----------------------------

സിയാ, മരണം നമ്മള്‍ നമ്മുടെ കൂടെ കൊണ്ടു നടക്കുന്ന ഒന്നാണ്‌. പക്ഷെ മരണത്തെ ഓര്‍ക്കാന്‍ ആര്‍ക്കും ഇഷ്ടവുമല്ല. കവിതയെ കുറിച്ച്‌ പറയാന്‍ ഞാന്‍ ജ്ഞാനിയല്ല. ആശയത്തില്‍ വേദനയുണ്ട്‌. ചെറിയ വേദനയല്ല. വളരെ വലിയ വേദന. ആ വേദന ഉള്‍ക്കൊണ്ടു കൊണ്ട്‌ താങ്കളുടെയും കുടുംബത്തിന്റെയും മറ്റെല്ലാവരുടെയും ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നു. ഈ ഇടവേളക്കു ശേഷം ഞങ്ങളെ ഇങ്ങിനെ നോവിക്കേണ്ടായിരുന്നു.

ശ്രീനാഥന്‍ said...

ആകെ വിഷാദമാണല്ലോ സിയ, മനോഹരം പക്ഷേ മനസ്സിൽ അസ്വസ്ഥത പടരുന്നു.

Junaiths said...

പോകാനെനിനിക്കിനി നിമിഷങ്ങള്‍ മാത്രം‍
വിട...... വിട...... വിട......

Jefu Jailaf said...

നല്ല വർകൾ... ആശംസകൾ..

SAJAN S said...

ദൈവം അനുഗ്രഹിക്കട്ടെ

ente lokam said...

മനസ്സുരുകുന്ന വേദനയിലും
പ്രതീക്ഷയോടെ കാത്തിരുക്കുന്ന
ആല്‍മ വിശ്വാസം .. അത് തുണ
ആയിരിക്കട്ടെ ..അവസാന നിമിഷത്തിനു മുമ്പേ ദൈവം അരികില്‍ എത്തിക്കട്ടെ ..
വേദനിപ്പിക്കുന്ന വരികള്‍
..ആശംസകള്‍ ...

ആചാര്യന്‍ said...

ഇങ്ങനെയുള്ളത് വായിക്കാന്‍ പേടിയാണ് കേട്ടാ..

പദസ്വനം said...

നന്നായിട്ടുണ്ട്..
ഇനി ഇത് എപ്പോഴാണാവോ കോപ്പിയടിക്കുന്നത് ??
സൂക്ഷിക്കണേ ;)

ഒരില വെറുതെ said...

മരണമേ നീ പോവൂ..

7chipblog said...

വളരെ നല്ലതാണു കവിത

ഷമീര്‍ തളിക്കുളം said...

വരികള്‍ ശരിക്കും ഇഷ്ടായി, ആശംസകള്‍....

Lipi Ranju said...

കവിത നന്നായി സിയാ...
വേദനിപ്പിക്കും വരികള്‍...

Sandeep.A.K said...

സിയാ.. എന്തായിതൊക്കെ..???

Sandeep.A.K said...

സിയ വിഷമിക്കരുത്.. ഈ അവസ്ഥയൊക്കെ മാറും.. ശിശിരത്തിന് ശേഷം വരുന്ന വസന്ത കാലത്തിനായി കാത്തിരിക്കൂ..

രമേശ്‌ അരൂര്‍ said...

സന്തോഷമായിരിക്കാന്‍ ശ്രമിക്കൂ ..സൃഷ്ടിക്കാനും (Generate)സംരക്ഷിക്കാനും(Organize) സംഹരിക്കാനും (Destroy) കഴിവുള്ള ഒരേക ശക്തി ഉണ്ടെങ്കില്‍ ഈ ഇരുള്‍ മാറി വെളിച്ചം വരും ..
G---enerator
O---rganizer
D---estroyer
GOD bless you

Manoraj said...

വരികള്‍ നന്നായിട്ടുണ്ട് സിയ.

Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

Unknown said...

എല്ലാറ്റില്‍ നിന്നുമൊരു വിട..
അവശ്യം ആവശ്യം.. :)

Absar Mohamed : അബസ്വരങ്ങള്‍ said...

നന്നായിട്ടുണ്ട്.