Jun 18, 2011

വരവുണ്ടെന്‍ കണ്ണന്‍

പിച്ചവേച്ചോടി നടക്കുന്ന കണ്ണനെ
വാത്സല്യത്തോടെ പുണര്‍ന്നൊരീ രാധ ഞാന്‍.
അമ്മയായ് തോഴിയായ് കൂടെനിന്നെന്നും
കണ്ണനെ ലാളിച്ച ഗോപാംഗനയെന്നോ ഞാന്‍?
ദാസിയായ്‌ കണ്ണന്‍റെ പ്രാണപ്രിയയായി  
വിരഹം കൊണ്ടു വലഞ്ഞു പോകുന്നിപ്പോള്‍!

പാറുന്നു ദൂരെ സ്വര്‍ണമണല്‍രേണുക്കള്‍,
വരവുണ്ടെന്‍ കണ്ണന്‍ അശ്വരഥമേറി.
കണ്ണില്‍ തിളങ്ങും കുസൃതിയുണ്ടാവും,
ചുണ്ടില്‍ മധുവൂറും പുഞ്ചിരിയുമുണ്ടാം,
വെണ്ണക്കൈ കണ്ടുഞാന്‍ മെല്ലെച്ചൊടിക്കുമ്പോള്‍
കാണുമാ കള്ളപ്പരിഭവവുമുണ്ടാം.

കേള്‍ക്കാന്‍ തിടുക്കമായാ വേണുഗാനം,
കാണാന്‍ തിടുക്കമായാ മഞ്ജുരൂപം.
അശ്വവേഗത്തില്‍ തുടിക്കുന്നെന്‍ പ്രാണനും
കണ്ണാ നീയെന്നുടെ ചാരത്തണയുമ്പോള്‍.
കുന്നിമണികളാല്‍ ഞാന്‍ കോര്‍ത്ത മണിമാല
കൈയില്‍ക്കിടന്നു പിടക്കുന്നതെന്തിനോ?

26 comments:

ente lokam said...

കണ്ണനെ കാത്തിരിക്കുന്ന രാധയുടെ മനസ്സ് വായിക്കാന്‍ കഴിയുന്ന ezhuthu..അഭിനന്ദനങ്ങള്‍ ...

കാത്തിരിപ്പിന്റെ സുഖവും ദുഖവും
അനുഭവിക്കുന്നവരുടെ മനസ്സും അങ്ങനെ തന്നെ പകര്‍ത്തി...

ഋതുസഞ്ജന said...

രാധയും കണ്ണനും.. അനശ്വരപ്രണേതാക്കൾ.... കവിത നന്നായി

ശ്രീനാഥന്‍ said...

രാധയുടെ കാത്തിരിപ്പും പരിദേവനങ്ങളും തീരില്ല, നന്നായി.

Unknown said...

പുരാണത്തിലെ ഏറ്റവും സുന്ദരമായ സ്ത്രീ കഥാപാത്രമാണ് രാധ. രാധാകൃഷ്ണന്മാര്‍ പ്രണയലോലുപരായി ആടിപ്പാടി നടന്ന വൃന്ദാവനം എന്റെ മനസിലേക്കോടിവരുന്നു.പെയ്തൊഴിയാത്ത മേഘം പോലെ വിരഹിണിയായ രാധയുടെ കണ്ണീര്‍ , പ്രവാഹമായി യമുനാ നദിയില്‍ പതിച്ചുവോ? പ്രേമവതിയായ, വിരഹിണിയായ, പെയ്തൊഴിയാത്ത മേഘം പോലെ കൃഷ്ണനെയും കാത്തു രാധ....
ഒരുവട്ടമെങ്കിലും പ്രേമിച്ചവര്‍ക്ക് വിരഹ വേദന തീര്‍ച്ചയായും മനസിലാകും. അഭിനന്ദനങ്ങള്‍.....

കൊമ്പന്‍ said...

ഉദാത്ത പ്രണയ രൂപങ്ങങ്ങള്‍ ആയിരുന്നു കണ്ണനും രാധയും അത് പറയാന്‍ ഒരുപാടുണ്ട് നേരുന്നു താങ്കള്‍ക്കും ആശംസകള്‍

Unknown said...

ഹ് മം!

കണ്ണന്‍ രാധമയമാണ്, പലരൂപത്തില്‍, പലയിടത്തും :)

രമേശ്‌ അരൂര്‍ said...

കണ്ണന്റെ പ്രേമം നുകരാന്‍ രാധയ്ക്കു എന്നും കഴിയട്ടെ

MOIDEEN ANGADIMUGAR said...

കവിത നന്നായി.അഭിനന്ദനങ്ങള്‍

വരവൂരാൻ said...

കണ്ണില്‍ തിളങ്ങും കുസൃതിയുണ്ടാവും,
ചുണ്ടില്‍ മധുവൂറും പുഞ്ചിരിയുമുണ്ടാം,
വെണ്ണക്കൈ കണ്ടുഞാന്‍ മെല്ലെച്ചൊടിക്കുമ്പോള്‍
കാണുമാ കള്ളപ്പരിഭവവുമുണ്ടാം.

മനോഹരം.. ആശംസ്കൾ

- സോണി - said...

ഒരിക്കലും പ്രണയിക്കാത്തവര്‍ക്ക് കൂടി കൊതി തോന്നുന്ന പ്രണയം.... കണ്ണനും രാധയും... നന്നായി അവതരിപ്പിച്ചു.

ജയിംസ് സണ്ണി പാറ്റൂർ said...

നല്ലൊരു പ്രണയ കവിത. രാധയുടെ
വിരഹമിഴിനീര്‍ താടാകത്തില്‍ സമുദ്രവും
ലയിച്ചു ചേരും.

SUJITH KAYYUR said...

Best wishes

Anonymous said...

nice!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!

Naseef U Areacode said...

"കേള്‍ക്കാന്‍ തിടുക്കമായാ വേണുഗാനം,
കാണാന്‍ തിടുക്കമായാ മഞ്ജുരൂപം."

നല്ല കവിത.. ഉണ്ണികണ്ണനെ കുറീച്ചുള്ള നല്ല വരികൾ.. ആശംസകൾ

gopan nemom said...

പ്രണയത്തിന്‍ വേണുഗാനം ...!
വളരെ ഇഷടപ്പെട്ടു .

നന്മകള്‍ ...

Anonymous said...

ISHTAAI......
welcome to my blog
nilaambari.blogspot.com
if u like it follow and support me

dilshad raihan said...

othiri ishttayi

ashamsakal

ആസാദ്‌ said...

കാലം, അത് മുന്നോട്ടു പോകുന്തോറും.. മനുഷ്യന്‍ കൂടുതല്‍ നശിച്ചു കൊണ്ടിരിക്കും.. അതൊരു പ്രകൃതി നിയമമാണ്.. സിയാ.. കവിത വളരെ നന്നായിരുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷം.. തന്റെ ബ്ലോഗോന്നു നോക്കിയപ്പോള്‍ അതില്‍ പുതിയ മൂന്നു കവിതകള്‍ കണ്ടപ്പോള്‍. സന്തോഷമായി.. ആ സന്തോഷം അറിയിക്കുന്നു.. നല്ലത് മാത്രം നേരുന്നു.. നന്മകള്‍ മാത്രം..

ആസാദ്‌ said...

കണ്ണെന്നു കേള്‍ക്കുമ്പോള്‍ ഒരു പ്രത്യാശയുണ്ട്.. കൂടെ രാധയുമുണ്ടാകുംപോള്‍ അവിടെ പ്രണയവും ഭക്തിയും ഉണ്ട്.. പ്രത്യാശകള്‍ നേരുന്നു..

Jasim Tharakkaparambil said...

നല്ല കവിത. ആശംസകള്‍

anthivilakk said...

good

Unknown said...

നന്നായി എഴുതി

ആശംസകള്‍ http://admadalangal.blogspot.com/

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിയ്ക്കുന്നു...
ആശംസകള്‍!!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിയ്ക്കുന്നു. ആശംസകള്‍!!

Unknown said...

കണ്ണന്‍റെ രാധയായ്‌ ഞാനും..!! കവിത നന്നായി.. :)

asrus irumbuzhi said...

കണ്ണനും രാധയും ..കൊള്ളാട്ടോ :)
യാദൃക്ഷികമായി ഇവിടെ എത്തിയതാണ് ..വീണ്ടും വരാം ..പുത്യ പോസ്റ്റൊന്നും ഇല്ല്യേ ...
ഞാന്‍ ഇവിടുണ്ട് :
http://asrusworld.blogspot.com/