Mar 7, 2011

പ്രതീക്ഷ

നെഞ്ചകം ചൊരിയുമീ വാത്സല്യപ്പാലാഴി   
കോരിക്കുടിക്കുകെന്‍ മകളേ നീയാവോളം.
നിറയുമാ സ്നേഹത്തില്‍ തിരിയിട്ടു കത്തിക്കൂ.
കണ്ണിലെ താരവിളക്കുകള്‍ തെളിയിക്കൂ.
വെട്ടം പകര്‍ന്നിടൂ ഇരുളുമീ ഭൂമിയില്‍
നന്‍മയായ്, കരുണയായ്,  സാന്ത്വനനാളമായ്.....   

34 comments:

ANSAR NILMBUR said...

പ്രതീക്ഷകള്‍ സഫലമാകട്ടെ ..ആശംസകള്‍ .

Lipi Ranju said...

അര്‍ത്ഥവത്തായ വരികള്‍,
അഭിനന്ദനങ്ങള്‍ സിയ...

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

മകള്‍..!
ആശംസകള്‍..

Kalavallabhan said...

നന്‍മയായ്, കരുണയായ്, സാന്ത്വനനാളമായ്.....

Pranavam Ravikumar said...

പ്രതീക്ഷകളുടെ പുതു കിരണമെന്നും വഴികാട്ടിടട്ടെ, ആശംസകള്‍ !

ente lokam said...

സ്വാന്തനം നല്‍കട്ടെ..ആഗ്രഹം പോലെ.. മനസ്സിലെ
കൈത്തിരി മായാതെ നില്‍ക്കട്ടെ..നല്ല വായനാ
അനുഭവം .കവിതകള്‍ ഒക്കെ കേള്‍കാന്‍ കഴിഞ്ഞെങ്കില്‍
നന്നായിരുന്നു..!!!

കൊമ്പന്‍ said...

നെഞ്ചകം ചൊരിയുമീ വാത്സല്യപ്പാലാഴി
കോരിക്കുടിക്കുകെന്‍ മകളേ നീയാവോളം

ഉത്തരാധുനികതയുടെ കൊച്ചമ്മ മാര്‍ക്ക് അറിയാത്ത വാചകം ആല്ലെങ്കില്‍ ഫെമിനിസ്റ്റു മൂരാചിക്കള്‍ വെറുക്കുന്ന വാചകം കൊല്ലം മരിക്കാത്ത ആ അമ്മ മനസിന്‌ നന്ദി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരമ്മയുടെ പ്രാര്‍ത്ഥനക്കെപ്പോഴും കടലാഴം കാണും.

ചന്തു നായർ said...

നെഞ്ചകം ചൊരിയുമീ വാത്സല്യപ്പാലാഴി ......... ധാരയായി ഒഴുകട്ടെ....

Jefu Jailaf said...

ആശംസകള്‍ പ്രതീക്ഷകള്‍ക്ക് ..

MOIDEEN ANGADIMUGAR said...

നന്നായിട്ടുണ്ട് ഈ കൊച്ചുകവിത.

വരവൂരാൻ said...

നന്‍മയായ്, കരുണയായ്, സാന്ത്വനനാളമായ്
വെട്ടം പകര്‍ന്നിടൂ ഇരുളുമീ ഭൂമിയില്‍

അമ്മ മനസ്സിനു ആശംസ്കൾ

Manickethaar said...

ഉഗ്രൻ.....

$.....jAfAr.....$ said...

വെട്ടം പകര്‍ന്നിടൂ ഇരുളുമീ ഭൂമിയില്‍നന്‍മയായ്, കരുണയായ്, സാന്ത്വനനാളമായ്.

നല്ല വരികള്‍ ഇനിയും എഴുതുക ആശംസകള്‍.

hafeez said...

മാതൃസ്നേഹം അല്ലെ

രമേശ്‌ അരൂര്‍ said...

നല്ല അമ്മമാര്‍ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും നില നില്‍ക്കുന്നത് ..:)

വര്‍ഷിണി* വിനോദിനി said...

പ്രതീക്ഷകളല്ലേ നമ്മെ നയിയ്ക്കുന്നത്...മക്കളെ കുറിച്ചാണേല്‍ പറയും വേണ്ടാ..നന്നായിരിയ്ക്കുന്നൂ...

ആസാദ്‌ said...

എഴുതിയ വരികള്‍ക്കിടയിലെ സ്നേഹ സാഗരത്തെക്കാള്‍ എത്രയോ പതിന്മാടന്ങ്ങു സ്നേഹം നെഞ്ചില്‍ ചുരത്തുന്ന അമ്മയുടെ സ്നേഹത്തിനു മുമ്പിലെന്‍ പ്രണാമം! ഈ വരികള്‍ക്ക് നന്ദി.. സുഭാശംസകളോടെ..

ചാണ്ടിച്ചൻ said...

മാതൃസ്നേഹം നിറഞ്ഞു തുളുമ്പുന്ന കവിത....നന്നായി...

ഒരില വെറുതെ said...

നന്നായി

ഷമീര്‍ തളിക്കുളം said...

അമ്മതന്‍ സ്നേഹം അറിയുന്നു, അനുഭവത്തിലായി...

ശ്രീനാഥന്‍ said...

അമ്മ, സ്നേഹം ! നന്ദി സിയ.

മൻസൂർ അബ്ദു ചെറുവാടി said...

നല്ല വരികള്‍

ഉമ്മുഫിദ said...

വരികള്‍ മനോഹരം..
പ്രതീക്ഷയുടെ മഴത്തുള്ളികളില്‍
നനയുക..

ജയിംസ് സണ്ണി പാറ്റൂർ said...

നല്‍കവിതയെങ്ങിലുമാകാണാകണ്ണീര്‍
ഈ വാക്കുകളാല്‍ തുടയ്ക്കട്ടെ ഞാന്‍

Jidhu Jose said...

nice lines

nishad melepparambil said...

nice

വാഴക്കോടന്‍ ‍// vazhakodan said...

നല്ലൊരു താരാട്ട് പാട്ട് കൂടി എഴുതൂ!

ishaqh ഇസ്‌ഹാക് said...

നന്‍മയായ്, കരുണയായ്, സാന്ത്വനനാളമായ്...
ആര്‍ദ്രമീ പ്രതീക്ഷയും..
ആശംസകള്‍..

khader patteppadam said...

മാതൃ ഹൃദയത്തിന്‍ സ്നേഹ സ്പന്ദനം.

സ്നേഹമന്ത്രണം said...

അമ്മതന്‍ സ്നേഹത്തില്‍ , നന്മയില്‍ ലയിച്ചിടാന്‍
കൊതിക്കുന്നുണ്ടോരോ ബാല്യവും ഇപ്പോഴും
അറിഞ്ഞിടാതെ പോകരുതേ അമ്മേ
കാത്തിരിക്കുന്നീ കുഞ്ഞുമകളെ....

അമ്മയുടെ സ്നേഹസ്പര്‍ശം തുളുമ്പുന്ന കവിത ഹൃദയത്തെ ആര്ദ്രമാക്കുന്നു...!

Jithu said...

ആശംസകള്‍... :)

ശ്രീജ എന്‍ എസ് said...

നല്ല പ്രാര്‍ത്ഥന ..

zephyr zia said...

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...