Jan 16, 2011

മുഖംമൂടി


വലിച്ചെറിയൂ നിന്‍റെ പാഴ്മനസ്സ്
പറിച്ചുകളയൂ  നിന്‍റെ പരിഹാസ്യഹൃദയം
കൊട്ടിയടക്കൂ നിന്‍റെ പഞ്ചേന്ദ്രിയങ്ങള്‍

നല്ലൊരു മുഖംമൂടിയെടുത്തണിഞ്ഞ്  
കാപട്യത്തിന്‍റെ വസ്ത്രങ്ങളണിഞ്ഞ്
ചായക്കൂട്ടുകള്‍ വാരിത്തേച്ച്‌ 
അണിഞ്ഞൊരുങ്ങി നീ വരൂ

പിന്നെ ദു:ഖങ്ങളില്ല ദൈന്യതയില്ല
കരളലിയും അനുകമ്പയില്ല
പശ്ചാത്താപമില്ല നഷ്ടബോധമില്ല

23 comments:

Junaiths said...

വാസ്തവം തന്നെ, മുഖം മൂടിയില്ലാത്തവര്‍ക്ക് ഈ ലോക ജീവിതം ദുഷ്കരമായിരിക്കുന്നു ......

നാമൂസ് said...

നിഷ്കളങ്കമറക്കുള്ളില്‍ ചിരിക്കും കപടലോകം
പെണ്ണിന്‍ നഗ്നതയാസ്വതിച്ചോതുന്നു,സൌന്ദര്യബോധം
അഹിതമാമൊന്നിന് വിസമ്മതത്തില്‍,ഇരുളില്‍
കാമ ദ്രംഷ്ട്രങ്ങളില്‍ ,നിണമാറ്ന്ന മുറിവില്‍
അരുതെയെന്നോരുവാക്ക് തേങ്ങലായ് പിടയവേ
തേടുന്നു വാക്കുകള്‍ മൌനത്തിന്‍ കൂടുകള്‍...! 

Unknown said...

സൈബർകാലത്തെ ചലിക്കാത്ത മുഖത്തിൻ!
മുഖം മൂടിയുടെയും ആവശ്യമില്ല!!!

അനില്‍ ജിയെ said...

മാന്യത കേവലം നാട്യം മാത്രം!
ഏറ്റവും മാന്യനായവന്‍(വള്‍)
ഏറ്റവും നല്ല നടന്‍(ടി)

UNFATHOMABLE OCEAN! said...

നല്ലൊരു മുഖംമൂടിയെടുത്തണിഞ്ഞ്
കാപട്യത്തിന്‍റെ വസ്ത്രങ്ങളണിഞ്ഞ്
ചായക്കൂട്ടുകള്‍ വാരിത്തേച്ച്‌
അണിഞ്ഞൊരുങ്ങി നീ വരൂ


ചേച്ചി ......ഇത് നല്ല വരികള്‍

മൻസൂർ അബ്ദു ചെറുവാടി said...

ശരിയാണ്. മുഖംമൂടി ഒരു ആവിശ്യം തന്നെയാണ് ഈ കാലത്ത് (?)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സത്യം പുരട്ടിയ അസ്ത്രങ്ങള്‍ പോലെ ലക്ഷ്യം നേടുന്നുണ്ട് ഈ വാക്കുകള്‍..

MOIDEEN ANGADIMUGAR said...

മുഖംമൂടികൾ നിറഞ്ഞ സമൂഹത്തിൽ ഇനി രക്ഷപ്പെടാൻ ഒരു കപട മുഖംമൂടിയെങ്കിലും അണിയുകയേ ഇനിവഴിയുള്ളു.

രമേശ്‌ അരൂര്‍ said...

മുഖം മൂടിയില്ലാതെ ജീവിക്കാന്‍ ശ്രമിക്കുമ്പോളാണ്
ശരിക്കും മനുഷ്യനാകുന്നത് ....

Unknown said...

ഒരു മുഖ കാഴ്ച ,നന്നായിരിക്കുന്നു

Elayoden said...

കാപട്യത്തിന്റെ മുഖംമൂടി അണിഞ്ഞാല്‍ ദു:ഖങ്ങളില്ല ദൈന്യതയില്ല, അനുകമ്പയില്ല, പശ്ചാത്താപമില്ല, നഷ്ടബോധമില്ല

ഇന്നെല്ലാവരും മുഖമൂടി അനിഞ്ഞവരോ, അത് തിരഞ്ഞു നടക്കുന്നവരോ അല്ലേ..
ചെറിയ വരികളില്‍ വലിയ ഒരാശയം.. ആശംസകള്‍..

അനീസ said...

യഥാര്ത്യ മുഖം ഏതു, മുഖം മൂടി ഏതു എന്ന് തിരിച്ചു അറിയാത്ത കാലം,മുഖം മൂടി ധരിച്ചവരെ അറിയാതെ വിശ്വസിച്ചു പോകുന്നു നമ്മള്‍

സാബിബാവ said...

കവിത കുറച്ചെങ്കിലും നല്ല വാക്കുകള്‍

Unknown said...

വലിച്ചെറിയൂ നിന്‍റെ പാഴ്മനസ്സ്
പറിച്ചുകളയൂ നിന്‍റെ പരിഹാസ്യഹൃദയം
കൊട്ടിയടക്കൂ നിന്‍റെ പഞ്ചേന്ദ്രിയങ്ങള്‍

മനുഷ്യാ മാറ്റൂ നിന്‍ മൂടുപടം

Yasmin NK said...

ആശംസകള്‍

ജിപ്പൂസ് said...

സത്യം.തിരിച്ചറിയാനാവാത്ത വിധം സര്‍‌വ്വം കാപട്യം തന്നെ.

നീലാംബരി said...

കരളലിയും അനുകമ്പയില്ല
പശ്ചാത്താപമില്ല നഷ്ടബോധമില്ല
തെല്ലും നഷ്ടബോധമില്ല

Manoraj said...

ആണൊ.. മുഖം‌മൂടി അണിഞ്ഞാല്‍ പിന്നെ നഷ്ടബോധവും പശ്ചാത്താപവുമില്ലേ.. ശരിയാവാം.. എന്തായാലും വര്‍ഷങ്ങളായി ഈ മുഖം ‌മൂടി അണിഞ്ഞിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഇത് ശരീരത്തിന്റെ ഭാഗമായി..:)

A said...

yes, that's the spirit of my latest post too. this one in verse sounds yet better and precise. n powerful.

zephyr zia said...

നന്ദി! എല്ലാവര്‍ക്കും.....

എന്‍.ബി.സുരേഷ് said...

മുഖം‌മൂടി ഒറിജിനലും ഒറിജിനൽ വ്യാജവുമാവുന്ന കാലത്ത് ജീവിക്കാൻ ഇത്തരം സിദ്ധാന്തങ്ങൾ തന്നെയാവും നന്ന്.

കവിതയ്ക്ക് ഇത്തിരികൂടി ആഴമാവാം.

FreeIndianPic said...

പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ്.......... ഒരുപാട് നന്നായിട്ടുണ്ട്

കിരണ്‍ said...

വാസ്തവം, പക്ഷെ തികച്ചും സ്വാഭാവികമായി ഒരു ദിവസം മുഖം‌മൂടി പൊഴിഞ്ഞു വീഴുമ്പോള്‍ കൊട്ടിത്തുറക്കുവാന്‍ അടച്ചിട്ട മനസ്സും കൊട്ടിയടച്ച അതേ ലഹരിയും കാണണം :)