Mar 3, 2011

അമ്മേടെ വാവ

വാവയിപ്പോ പയ്യിന്‍റെ പിന്നാലെ പായാറില്ലല്ലോ? 
മഴയത്തിറങ്ങി തുള്ളിത്തുള്ളിക്കളിക്കാറില്ലല്ലോ?
കത്തുന്ന അടുപ്പിലേക്ക് കുഞ്ഞിക്കൈകള്‍ നീട്ടാറില്ലല്ലോ?
 അയലത്തെ മുത്തിയെ കൂനിക്കാട്ടി കളിയാക്കാറില്ലല്ലോ?
വാവേടെ ദേഹത്തെ ഉവ്വാവുവും ഇപ്പൊ മാറീട്ടുണ്ടല്ലോ?
പിന്നെന്തിനമ്മേ  ഇനിയും തേങ്ങിക്കരയുന്നു?

മധുരമുള്ള ഒത്തിരി പഴങ്ങള്‍ പറിച്ചു കൈയില്‍ത്തരാന്‍,
കളിവീണമീട്ടി എന്നും നല്ല പാട്ടുകള്‍ പാടിത്തരാന്‍,  
മഞ്ചാടിക്കുരുവും പൂക്കളും പെറുക്കി കൂടെനടന്നീടാന്‍,
ഓടിപ്രാന്തനും കള്ളനും പോലീസും കളിച്ചുരസിച്ചീടാന്‍,  
വാവക്കിവിടെ എത്രയെത്ര കൂട്ടുകാരാണെന്നോ?
പിന്നെന്തിനമ്മേ  ഇനിയും തേങ്ങിക്കരയുന്നു?

എന്നാലും അമ്മയെ പറ്റിച്ചോടിയൊളിച്ചു  പതുങ്ങാനും
'കുറുമ്പാ' എന്ന അമ്മേടെ വിളികേട്ടു കുണുങ്ങിച്ചിരിക്കാനും  
കുഞ്ഞിത്തോര്‍ത്തുടുപ്പിച്ചമ്മ രാവിലെ കുളിപ്പിച്ചീടാനും
അമ്മേടെ കഥ‍കേട്ടമ്പിളിമാമനെനോക്കി മാമുണ്ണാനും  
താരാട്ടുകേട്ട് അമ്മയെ കെട്ടിപ്പിടിച്ചൊന്നുറങ്ങാനും  
വാവക്കെപ്പോഴും ഒത്തിരിയൊത്തിരി കൊതിയാവുന്നുണ്ടമ്മേ!

കുഞ്ഞിച്ചിറകുള്ള ഇവിടുത്തെ ഒത്തിരി മാലാഖമാര്‍ക്കൊപ്പം
മാനത്തെന്നും വന്നമ്മയെ വാവ മാടിവിളിച്ചിട്ടും
അമ്മേടെ ഓരോ വിളിക്കും ഇവിടന്നു നീട്ടി മൂളിയിട്ടും
"കരയല്ലേ അമ്മേ" എന്നെത്രയോ തവണ നൊന്തുപറഞ്ഞിട്ടും
കാറ്റിന്‍റെ കൈയില്‍ ചക്കരയുമ്മ കൊടുത്തുവിട്ടിട്ടും
വാവയെ മേലോട്ടൊന്നു നോക്കാത്തതെന്തേ എന്നമ്മേ?

വാവയിപ്പോള്‍ ഒട്ടും കുറുമ്പ് കാട്ടാറേയില്ലമ്മേ
വാവയെ നോക്കിയൊന്ന്‌ ചിരിച്ചൂടേ എന്‍റെ പൊന്നമ്മേ?
ഇവിടാര്‍ക്കും ഒരിക്കലും ഉവ്വാവു വരാറേയില്ലമ്മേ  
പിന്നെന്തിനമ്മേ  ഇനിയും തേങ്ങിക്കരയുന്നു?

44 comments:

@rjun said...

മാമ്പഴം എന്ന കവിത വായിച്ചപ്പോള്‍ ആണ് ഇതിനു മുന്‍പ്‌ എനിക്കിങ്ങനെ ഒരു ഫീല്‍ ഉണ്ടായത്‌. ഹൃദയ സ്പര്‍ശിയായ ഒരു ലളിതമായ കവിത. അല്പം വിഷമം ഉണ്ടാക്കി. സത്യമായും..

A said...

നന്നായിരിക്കുന്നു

ഹംസ നിലമ്പൂര്‍ said...

വാവേടെ അടുത്തെത്താന്‍ യാത്ര ചെയ്യേണ്ട ദൂരമെത്രയെന്നറിയാത്തത് കൊണ്ടാ വാവേ അമ്മ കരയുന്നത്.
നന്നായിരിക്കുന്നു.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

വാവയിപ്പോള്‍ ഒട്ടും കുറുമ്പ് കാട്ടാറേയില്ലമ്മേ....

കവിതയുടെ ശോകഭാവം ഹൃദയത്തില്‍ കുരുക്കുന്നു....

നിറഞ്ഞ ആശംസകള്‍!!

Lipi Ranju said...

അമ്മയും കുഞ്ഞും ബന്ധത്തിന്‍റെ തീവ്രതയും,
പിരിഞ്ഞെ വേദനയും, ഒക്കെ ഭംഗിയായി
പറഞ്ഞിരിക്കുന്നു. ആശംസകള്‍...
mad പറഞ്ഞതുപോലെ,വായിച്ചപ്പോള്‍
'മാമ്പഴം' ഓര്‍ത്തു.

ചെകുത്താന്‍ said...

:)

hafeez said...

ഹൃദ്യമായ കവിത. അമ്മയുടെ ഭാഗത്ത്‌ നിന്ന് മാറി കുഞ്ഞിന്റെ കണ്ണിലൂടെ നോക്കികനുമ്പോള്‍ വേദനിപ്പിക്കുന്ന നിഷ്കളങ്കത ...

കത്തുന്ന അടുപ്പിലേക്ക് കുഞ്ഞിക്കൈകള്‍ നീട്ടാറില്ലല്ലോ..
താരാട്ടുകേട്ട് അമ്മയെ കെട്ടിപ്പിടിച്ചൊന്നുറങ്ങാനും വാവക്കെപ്പോഴും ഒത്തിരിയൊത്തിരി കൊതിയാവുന്നുണ്ടമ്മേ!

Blog Alertz said...

Nice pOem..

ശ്രീനാഥന്‍ said...

സിയ, വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞല്ലോ! ഇങ്ങനെയൊന്നും വേണ്ട എന്ന് പറയാൻ തോന്നുന്നു, എങ്കിലും നല്ല എഴുത്ത്.

Pranavam Ravikumar said...

Hey Zephyr,

The lines are touching...! It brought tears to my eyes.. Very simple thoughts, nicely presented. My wishes...!

ANSAR NILMBUR said...

നല്ല രചന ..മിക്ക അമ്മമാര്‍ക്കെപ്പോഴും വിധി തേങ്ങിക്കരയാന്‍ തന്നെ .അമ്മയുടെ കരച്ചിലിന് മുമ്പില്‍ അലിയാത്ത മനസുണ്ടോ ...?നന്ദി ..

അസീസ്‌ said...

Good lines.
really touching.

ആസാദ്‌ said...

സിയ, സംഗതി കൊള്ളാം. മരണമെന്തെന്ന്‌ മരണ ശേഷവും ആ കുഞ്ഞ്‌ തിരിച്ചറിയാതെ പോയത്‌ കുഞ്ഞിണ്റ്റെ നിഷ്കളങ്കത തന്നെ. പദ്യമാണോ, ഗദ്യമാണോ എന്നൊരു സംശയം തോണുന്ന വിധത്തിലായി രചനാ ശൈലി. ചിലപ്പോള്‍ എണ്റ്റെ മാത്രം തോണലാവാം. ചിത്രം കവിതയുടെ കഥ മൊത്തം എനിക്കാദ്യമേ പറഞ്ഞു തന്നു കേട്ടൊ. പ്രമേയം നന്നായിട്ടുണ്ട്‌. കുഞ്ഞിണ്റ്റെ നിഷ്ക്കളങ്കത ഓരോ വരിയിലും കാണാം. പദ്യരൂപത്തിലേക്ക്‌ ഒന്നു കൂടി മിനുക്കാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്‌....

കൊമ്പന്‍ said...

valare nalla oru kavitha

Anonymous said...

ഈ കവിത വല്ലാതെ വേദനിപ്പിക്കുന്നു.....ഈയടുത്ത് നടന്ന സ്കൂള്‍വാന്‍ ദുരന്തം ഓര്‍മ്മവന്നു...

ente lokam said...

കണ്ണ് നനയിച്ച വരികള്‍.
വികാരം തുളുമ്പുന്ന മനസ്സുമായെ
ഈ വരികള്‍ വായിക്കാന്‍ ആവുന്നുള്ളൂ ..
അമ്മയുടെയും കുഞ്ഞിന്റെയും മനസ്സു
വായനക്കാരന് നേരില്‍ കാണാം.അഭിനന്ദനങ്ങള്‍.

പിന്നെ ഈ കവിതയെപ്പറ്റി എനിക്ക് പറയാന്‍
അധികം ഇല്ല. വേദനിക്കുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ ആല്മാവ്‌ അമ്മയോട് നടത്തുന്ന ഒരു സംഭാഷണം എന്നാണു തോന്നുന്നത്.
മിനി കഥ പോലെ തോന്നി .

കരീം മാഷ്‌ said...

എന്റെ തറവാട്ടിൽ എട്ടു അമ്മായിമാരുണ്ട്. അതിൽ മൂത്ത അഞ്ചു അമ്മായിമാർക്കും ആദ്യത്തെ കുട്ടി പ്രസവത്തോടെ മരിച്ചു പോയിട്ടുണ്ട്. ആശുപത്രിയൊന്നു അടുത്തില്ലാത്ത അക്കാലത്തു പ്രഥമ പ്രസവത്തിന്റെ കോപ്ലിക്കേഷനിൽ വേണ്ടത്ര സുരക്ഷിതത്വവും പ്രസവ പരിചരണവും കിട്ടാത്തതിനാൽ വയറ്റാട്ടികൾ അവസാന ഘട്ടത്തിൽ കുഞ്ഞിനെ വേണോ? അതോ തള്ളയെ വേണോ? എന്നു കിളിവാതിലിലൂടെ ചോദിച്ചിരുന്നത്രേ!
തള്ളക്കു പിള്ളയെക്കാൻ വിലയുണ്ടായിരുന്നതിനാലാവും ആ കുട്ടികൾ ഒക്കെ സ്വർഗ്ഗത്തേക്കു പോയത്.
പക്ഷെ ഈ കവിത എന്നെ ഓർമ്മിപ്പിച്ചതു വല്ലപ്പോഴും അവർ തറവാട്ടിൽ ഒത്തു കൂടുമ്പോൾ ജലദോഷം ബാധിച്ച കുഞ്ഞിനെക്കൊണ്ടു കാറെടുത്തു ക്ലീനിക്കിൽ പോകാൻ തുടങ്ങുന്ന നേരം വല്യുമ്മ പറയുന്ന ഈ ചരിത്രമാണ് ! .

ഭൂതത്താന്‍ said...

മാമ്പഴം

Umesh Pilicode said...

ആശംസകള്‍

Ismail Chemmad said...

ഇവിടാര്‍ക്കും ഒരിക്കലും ഉവ്വാവു വരാറേയില്ലമ്മേ
പിന്നെന്തിനമ്മേ ഇനിയും തേങ്ങിക്കരയുന്നു?

Manickethaar said...

വേദന..........

ഒരില വെറുതെ said...

വേദനിപ്പിച്ചു, ഈ വരികള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കുഞ്ഞുനാവിലൊരു വലിയ വാവമനസ്സിന്‍റെ കൊഞ്ചല്‍..

ജയിംസ് സണ്ണി പാറ്റൂർ said...

ഒരു കവിത മികച്ചതാകുന്നത്
അതു നമ്മുടെ മനസ്സിലുണ്ടാക്കുന്ന
വിക്ഷുബ്ധതകള്‍ക്കനുസൃതമായിട്ടാണു്
വല്ലാതെ , വല്ലാതെ ഉലയ്ക്കുന്ന ഈ
കവിത അങ്ങനെയുള്ളതാണു്.

വര്‍ഷിണി* വിനോദിനി said...

അമ്മേടെ ഓരോ വിളിക്കും ഇവിടന്നു നീട്ടി മൂളിയിട്ടും
"കരയല്ലേ അമ്മേ" എന്നെത്രയോ തവണ നൊന്തുപറഞ്ഞിട്ടും
കാറ്റിന്‍റെ കൈയില്‍ ചക്കരയുമ്മ കൊടുത്തുവിട്ടിട്ടും
വാവയെ മേലോട്ടൊന്നു നോക്കാത്തതെന്തേ എന്നമ്മേ?

അഭിനന്ദനങ്ങള്‍...

വര്‍ഷിണി* വിനോദിനി said...

വാക്കുകളില്ലാ ട്ടൊ...ഓരോ വരികളും ഉള്ളില്‍ തറയ്ക്കും പോലെ..

Jithu said...

ഹോ.....ഞാനെന്തു പറയണം...
ഉം ..വിഷമിപ്പിച്ചു കളഞ്ഞു......... :(

ഋതുസഞ്ജന said...

അടുത്തിടെ വായിച്ചതില്‍ വെച്ച് ഒരു കവിതയും എനിക്ക് ഇത്ര ഹൃദയ സ്പര്‍ശി ആയി തോന്നിയിട്ടില്ല ,ലളിതമായ ഭാഷയില്‍ എത്ര തീവ്രമായ രചന... ശരിക്കും ആ കുഞ്ഞിന്റെ കൊഞ്ചലും പരിഭവവും ഞാന്‍ കേട്ട്,തൊട്ടു അടുത്തെന്ന പോലെ.. ആ സങ്കടം തൊട്ടറിയാന്‍ കഴിഞ്ഞു,ആ അമ്മ തന്‍ തേങ്ങലും.
വളരെ നല്ല കവിതയാണെന്ന് നിസംശയം പറയാം... ഇതില്‍ കൂടുതല്‍ പറയാന്‍ വാക്കുകള്‍ ഇല്ല.. എല്ലാ ആശംസകളും !! ഇങ്ങനെ ഒരു കവിത ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദി!

കണ്ണന്‍ | Kannan said...

നന്നായിരിക്കുന്നു... എന്താ പറയക ഒരു സാധാരണകാരന്റെ അടുത്ത് വരെ തന്റെ കവിതയുടെ അര്‍ഥം എത്തിക്കാന്‍ കഴിയുമ്പോള്‍ ആണ് ഒരു കവി/കവയിത്രി വിജയിക്കുന്നത്... വളരെ നല്ല ഒരു കവിത.. സിമ്പിള്‍ അത്രക്കും തന്നെ ഫീല്‍ ഉണ്ടാവുകയും ചെയ്തു...

തൂവലാൻ said...

good

ഷമീര്‍ തളിക്കുളം said...

അമ്മേടെ പോന്നുവാവ....
നന്നായിട്ടോ.

Junaiths said...

:(

അലി said...

സങ്കടം വന്നു...

ചാണ്ടിച്ചൻ said...

അമ്മയുടെ ദുഃഖം അമ്മക്ക് മാത്രമല്ലേ മനസ്സിലാവൂ....

എന്‍.പി മുനീര്‍ said...

ലളിതമായ വരികളിലൂടേ കവിത സങ്കടം വിതുമ്പി.

Unknown said...

പിണങ്ങി പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ?
വാവയുടെ വരവിനായി അമ്മ ഇനിയും കാത്തിരിക്കും.വാവയുടെ വരവിനായി അമ്മ ഇനിയും കാത്തിരിക്കും. ആകാശത്തിലെ ആ തിളക്കമുള്ള നക്ഷത്രം വാവയല്ലേ ?

മൻസൂർ അബ്ദു ചെറുവാടി said...

നൊമ്പരം ചാര്‍ത്തിയ വരികള്‍.
നന്നായി.

ചന്തു നായർ said...

ഞെട്ടിത്തരിച്ച്...ഒന്നു കൂടെ വയിക്കാനാവതെ,തേങ്ങിക്കരഞ്ഞിരിക്കുന്നു ഞാനും...ശോകഭാവം ഹൃദയത്തില്‍ ..ഇല്ല എനിക്ക്, ഒന്നും പറയ്യാനാവുന്നില്ല. ക്ഷമിക്കുക...സിയാ മോളെ.........

girishvarma balussery... said...

മാമ്പഴം പോലൊരു കവിത എന്ന് പറയില്ല.... ആ വികാരം ഉള്‍കൊള്ളുന്ന മറ്റൊരു കാവ്യം...

Unknown said...

നൊമ്പരം ഉണ്ടാക്കി കവിത:(

രമേശ്‌ അരൂര്‍ said...

സന്താന ഗോപാലം ..
നിഷ്കളങ്കം ..സങ്കടത്തിനു വലിപ്പ ചെറുപ്പങ്ങളി ല്ലെന്നൊരിക്കല്‍ കൂടി ...

zephyr zia said...

ഇതിലെ വന്നവര്‍ക്കെല്ലാം നന്ദി!

chinthaaram said...

ഈ അമ്മയുടെ നഷ്ടങ്ങളുടെ പട്ടികയിലാണല്ലോ വാവേ.. നീയും ഇപ്പോള്‍...

mk kunnath said...

mammaaaaaaaa