Mar 11, 2011

നഷ്ടം

മൊഴിമുത്തുകള്‍ കൊണ്ടു മാല തീര്‍ത്തു;
പുഞ്ചിരി ചേര്‍ത്തതിന്‍ മാറ്റുകൂട്ടി;
മെല്ലെയെന്‍ ചാരത്തു വന്നിരുന്നു;
മിഴിയില്‍ മിഴിനട്ടു ചാര്‍ത്തിത്തന്നു.
മറ്റാരും കാണാതൊളിപ്പിച്ചൊരെന്‍
ഹൃദയം പകരമായ് നല്‍കീ ഞാനും.

ചിണുങ്ങിപ്പെയ്തീടും മിഥുനരാവില്‍
മിണ്ടാതവനെങ്ങോ പോയ്മറഞ്ഞു.
കണ്ണീരുവാര്‍ക്കുന്ന വാനിന്‍ കീഴില്‍
ഖിന്നയായ് തേടിയലഞ്ഞിടവേ,
കണ്ടു ഞാനന്നവന്നേകിയോരെന്‍
ശോണിമയാര്‍ന്ന നറുംപൂവിനെ.

വാടിയിട്ടില്ലതിന്‍ തേജസ്സെന്നാല്‍
പാഴായി വീണിന്നു വ്യര്‍ത്ഥമായി.
അന്നവന്‍ തന്നൊരാ മാല ഞാനെന്‍
നെഞ്ചോടു കൈവെച്ചു നോക്കിടവേ,
കണ്ടതോ കണ്ണീര്‍ പടര്‍ന്നതോടെ
മങ്ങിയ വ്യാജമാം മുത്തുകളും.

38 comments:

Kadalass said...

മൊഴിമുത്തുകള്‍ കൊണ്ടു മാല തീര്‍ത്തു;
പുഞ്ചിരി ചേര്‍ത്തതിന്‍ മാറ്റുകൂട്ടി;
മെല്ലെയെന്‍ ചാരത്തു വന്നിരുന്നു;
മിഴിയില്‍ മിഴിനട്ടു ചാര്‍ത്തിത്തന്നു.
മറ്റാരും കാണാതൊളിപ്പിച്ചൊരെന്‍
ഹൃദയം പകരമായ് നല്‍കീ ഞാനും

നല്ലപോലെ ആലപിക്കാൻ കഴിയുന്ന കവിത... മനോഹരമായ വരികൾ!

എല്ലാ ആശംസകളും!

ശ്രീനാഥന്‍ said...

നന്നായി. കിട്ടുമ്പോൾ തന്നെ ഒന്ന് ഉരച്ചു നോക്കുന്നത് നല്ലതാണ് സിയ.

Lipi Ranju said...

എത്ര സുന്ദരമായ വരികള്‍....
അഭിനന്ദനങ്ങള്‍ സിയ.

Unknown said...

അടുത്ത കാലത്ത് പല കവിതകള്‍ വായിച്ചിരുന്നെങ്കിലും ഈണത്തില്‍ ചൊല്ലുവാന്‍ പറ്റുന്നത് കുറവാണ്.ഇത് കാവ്യാത്മകം എന്ന് തീര്‍ച്ചയായും പറയാം.നന്നായിരിക്കുന്നു.

Pranavam Ravikumar said...

Absolutely nice thoughts...! I see a good rhythm as others said. I know its very difficult to keep both the rhythm and thought flow together. I have experienced that.. But you did pretty well.. Keep up the good work. My wishes!

രമേശ്‌ അരൂര്‍ said...

സന്തോഷം കൊണ്ട് ചിലര്‍ക്ക് കണ്ണ് കാണാന്‍ കഴിയില്ലെന്ന് പറയാറുണ്ട്‌ ...ഇപ്പോള്‍ മനസിലായില്ലേ അമിതാഹ്ലാദത്തിലും അമിത ദുഖത്തിലും വീണു പോകാതെ യാഥാര്‍ത്യ ങ്ങള്‍ ക്ക് നേരെ കണ്ണ് തുറക്കണം എന്ന് !! ..ഈ വീണ്ടു വിചാരം നന്നായി , തിരിച്ചറിവാണ് പ്രധാനം ..

ente lokam said...

താലോലിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.അത് വ്യാജം ആണെന്ന് അറിയുന്ന നിമിഷം ആ സുഖത്തിനു ഒരു കുറവും വരുന്നില്ല..
മാറുന്നത് പിന്നീട് താലോലിക്കാനുള്ള മനസ്സ് ആണ്.നല്ല കവിത.. ആശംസകള്‍.

Unknown said...

അഭിനന്ദനങ്ങൾ

Junaiths said...

മനോഹര വരികൾ

Ismail Chemmad said...

അന്നവന്‍ തന്നൊരാ മാല ഞാനെന്‍
നെഞ്ചോടു കൈവെച്ചു നോക്കിടവേ,
കണ്ടതോ കണ്ണീര്‍ പടര്‍ന്നതോടെ
മങ്ങിയ വ്യാജമാം മുത്തുകളും

ANSAR NILMBUR said...

റിഥം ഏറെക്കുറെ കീപ്പു ചെയ്തിരിക്കുന്നു.പ്രമേയത്തില്‍ പുതുമയില്ല.കുറേക്കൂടി മനോവ്യാപാരാംശമുള്ള രചനകള്‍ താങ്കള്‍ക്ക് കഴിയുമെന്ന് തോന്നുന്നു.

അന്നവന്‍ തന്നൊരാ മാല ഞാനെന്‍
നെഞ്ചോടു കൈവെച്ചു നോക്കിടവേ,
കണ്ടതോ കണ്ണീര്‍ പടര്‍ന്നതോടെ
മങ്ങിയ വ്യാജമാം മുത്തുകളും.

കൂടുതല്‍ ഭംഗിയുള്ള വരികള്‍....നന്ദി

ishaqh ഇസ്‌ഹാക് said...

മനോഹരമായ വരികൾ!

ആസാദ്‌ said...

കള്ളസ്നേഹമാണല്ലോ സിയാ ഇന്നീ ലോകത്ത്‌ ഏറ്റവും കൂടുതല്‍. ഇത്‌ നന്നായിട്ടുണ്ട്‌, എന്നു മാത്രമല്ല ചൊല്ലുവാനിത്തിരി സുഖവുമുണ്ട്‌. മനോഹരമായിരിക്കുന്നു.

അനീസ said...

ആശയം നന്നായി പക്ഷെ കവിതയുടെ ശൈലി ഇഷ്ടമായില്ല,

സാബിബാവ said...

നല്ല കവിത ഇഷ്ട്ടമായി

വാഴക്കോടന്‍ ‍// vazhakodan said...

മനോഹരമായ വരികൾ !

വര്‍ഷിണി* വിനോദിനി said...

നല്ല വരികള്‍...ഇഷ്ടായി ട്ടൊ...ആശംസകള്‍.

@rjun said...

നല്ല കവിത. കുറച്ചു കൂടെ നന്നാക്കാമെന്നു തോന്നി

MOIDEEN ANGADIMUGAR said...

വരികൾ കൊള്ളാം.

Sapna Anu B.George said...

നല്ല കവിത...............വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം

anupama said...

പ്രിയപ്പെട്ട സിയ,

മനോഹരമായ വരികള്‍!ഇത് നഷ്ടമാണോ?ഇത് ഒരു രക്ഷപ്പെടല്‍ ആണല്ലോ.അങ്ങിനെ വിചാരിക്കുക.

കള്ള നാണയങ്ങളെ വൈകിയാണെങ്കിലും തിരിച്ചറിയുവാന്‍ കഴിയുന്നത്‌ ഭാഗ്യമാണ്.

സന്തോഷമായിരിക്കുക.

ഒരു സുന്ദര സന്ധ്യ ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

ഒരില വെറുതെ said...

കള്ളത്തരങ്ങളുടെ പെരുങ്കളിയാട്ടങ്ങളിലും
താങ്ങാവാന്‍ ത്രാണിയുണ്ട് കവിതക്ക്

Sabu Hariharan said...

നല്ല വരികൾ.
അവസാനത്തെ വരികളിൽ എല്ലാം വെളിവായി.

കുഞ്ഞൂസ് (Kunjuss) said...

നല്ല വരികള്‍ , കാണാന്‍ വൈകിയോ എന്ന് സംശയം, ഞാനും ഇവിടെ കൂടുന്നു...

ഫെമിന ഫറൂഖ് said...

മനോഹരമായ വരികള്‍.

ഷബീര്‍ - തിരിച്ചിലാന്‍ said...

മനോഹരമായ വരികള്‍... അവസാനത്തെ വരികള്‍ മനസ്സില്‍ എവിടെയോ ഉടക്കി... ആശംസകള്‍

ഓര്‍മ്മച്ചെപ്പ് said...

hi safa nalla eenathoodu koodi cholluvan kazhiyunna oru rachana thanne. valya nashtangal onnum koodathe thanne nettangal kay varikkan kashiyatte....

Manickethaar said...

ഇഷ്ടായി...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത മനോഹരം തന്നെ,പക്ഷെ ഉള്ളിലൊരു കള്ളം ഒളിഞ്ഞിരിപ്പുള്ളതുപോലെ!!

നികു കേച്ചേരി said...

മിന്നുന്നതെല്ലാം പൊന്നാല്ലാ എന്നല്ലേ...മനസിലായി.

ശ്രീ said...

നന്നായിട്ടുണ്ട്

Jithu said...

"വരവേല്‍ക്കുന്ന വരികളിലെ പുഞ്ചിരി, വ്യാജനിലവസാനിച്ച കണ്ണീരിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടു ..".

മനു കുന്നത്ത് said...

നല്ല വരികള്‍ ..!!
ആശംസകള്‍ ..!!

kambarRm said...

നന്നായിട്ടുണ്ട്,
വെൽഡൺ

chinthaaram said...

'നഷ്ടപ്പെട്ടതോന്നും നമുക്കുള്ളതായിരുന്നില്ല...എല്ലാം നല്ലതിന്..'

zephyr zia said...

ഇവിടെ വന്നുപോയവര്‍ക്കെല്ലാം നന്ദി!

Anonymous said...

മനോഹരമായിരിക്കുന്നു........... നല്ല സംഗീതമുള്ള വരികള്‍.........

ശാന്ത കാവുമ്പായി said...

ഞാനുമെന്റെ നിലനില്പും. അതിനിടയില്‍ മറ്റുള്ളവര്‍ വേദനിക്കുന്നോ എന്ന് ആര് നോക്കുന്നു. അപ്പോള്‍ സ്നേഹവും വ്യജമായിരിക്കും.തിരിച്ചറിയാന്‍ വൈകിപ്പോവുന്നു പലപ്പോഴും.ഇവിടെ കരുത്താണ് ആവശ്യം.