Mar 16, 2011

ദിനചര്യ

ഉച്ചയോടെ ഉണര്‍ന്നു.
മൊബൈലില്‍, മിന്നിസ്പന്ദിച്ച
മിസ്‌കോളുകളും മെസേജുകളും.
ജെല്‍ തേച്ച് മുടിമിനുക്കി.
കിട്ടിയതെല്ലാം മുഖത്ത് വാരിത്തേച്ചു.
സ്റ്റുപ്പിഡ് അച്ഛനേം അമ്മയേം തള്ളിമാറ്റി,
ഇരുചക്രവാഹിനിയില്‍ കേറിപ്പറന്നു.
സ്വവര്‍ഗപങ്കാളിയോടൊപ്പം കഴിച്ചു,
ഒരു മുലപ്പാല്‍ ഐസ്ക്രീം.
ഒറ്റക്കൂട്ടാളി പോരാഞ്ഞ്
ചാറ്റ്റൂമില്‍ ഒപ്പുവെച്ചു.
ഇരുട്ടുവോളം കറങ്ങിത്തിരിഞ്ഞു.
ഇടക്കോരോ പിസ്സയും കോളയും.
നിശാക്ലബിലെ നീലവെളിച്ചത്തില്‍
ലഹരിപിടിച്ച രാത്രി.
പുലരാന്‍നേരം പുതപ്പിനടിയിലേക്ക്‌
ആലസ്യത്തോടെ ചുരുണ്ടുകൂടി.

33 comments:

Jidhu Jose said...

ഞാന്‍ ഈ നാട്ടുകാരനല്ലട്ടോ.

ശ്രീ said...

ഇന്നത്തെ ലോകമല്ലേ ഇതും ഇതിനപ്പുറവും ആകാം ദിനചര്യ!

Lipi Ranju said...

ദൈവമേ, ഇതെന്തൊരു ദിനചര്യ!

ഋതുസഞ്ജന said...

Sathyathinte vikritha mugham

Kalavallabhan said...

"പുലരാന്‍നേരം പുതപ്പിനടിയിലേക്ക്‌
ആലസ്യത്തോടെ ചുരുണ്ടുകൂടി"
അപ്പോൾ മുട്ടിയതാരെയെന്നറിയാതെ
ഞെട്ടി തരിച്ചപ്പോൾ കണ്ണു തുറന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കണ്ണേ..മടങ്ങുക!

Manickethaar said...

ഇതാണു ലോകം....

Yasmin NK said...

ഡാഡീ മമ്മീ വീട്ടിലില്ലാ...

ആസാദ്‌ said...

ഹ ഹ ഹ, ഞാനൊന്നുറക്കെ ചിരിക്കട്ടെ. ഇനി വേണമെങ്കില്‍ ഒരഞ്ചാറു തേങ്ങ കൂടി ഉടക്കാം. ഠിം ഠിം ഠിം ഠിം ഠിം. സിയാ.. ഈ പറഞ്ഞതെല്ലാം താങ്കളുടെ പച്ചയായ വരികളിലൊന്നും ഞാനില്ലെന്ന്‌ കരുതീട്ടാട്ടോ.. കൊള്ളാം. നന്നായിരിക്കുന്നു. കാലഘട്ടം ദാഹിച്ച ഒരു കവിത :)

Unknown said...

അടുത്ത ഉച്ചക്കായ്....

Naushu said...

ഇതാണ് ദിനചര്യ !!!

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇതുതന്നെയാണ് ഇപ്പോള്‍ പലരുടേയും ദിനചര്യ... നന്നായി അവതരിപ്പിച്ചു.

chinthaaram said...

സ്നേഹവും ബോധവും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെ വളരെ കുറഞ്ഞ വരികളില്‍ അതി മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു. അഭിനന്ദനങള്‍...

Hashiq said...

"ഒരു മുലപ്പാല്‍ ഐസ്ക്രീം"....കഴിഞ്ഞ ദിവസം ഏതോ വിദേശ രാജ്യത്ത്‌ ഈ ഐസ്ക്രീം ഉണ്ടാക്കി വിറ്റ്‌, പിന്നെ നിരോധിച്ച വാര്‍ത്ത കണ്ടു.

Junaiths said...

കൈവിട്ടു പോയാച്ച് ...

ente lokam said...

ഇഷ്ട്ടപ്പെട്ടു ..നല്ല സ്വപ്നം..ഇങ്ങനെ
തന്നെ അല്ലെ ഇന്നത്തെ തലമുറയ്ക്ക്
കാണാന്‍ ആവൂ.? ചുറ്റും നടക്കുന്നത്
സത്യം,tv ഇല്‍ കാണുന്നത് സത്യം,
വായിക്കുന്നത് സത്യം ഇതെല്ലാം
അനുകരണീയം എന്ന് വിശ്വസിക്കുന്ന
ഒരു തലമുറയെ വാര്‍ത്ത്‌ എടുക്കുന്ന
ദുഷിച്ച സംസ്കാരത്തിന്റെ വക്താക്കള്‍ ആവുന്നു
നാമും ഇപ്പോള്‍... negativism.അതിലൂടെ നന്മ
കാണാനുള്ള കവിത ശ്രമം നന്നായി...

ചന്തു നായർ said...

പതിതൻ,പാമരൻ,ദൈന്യപാരാവശ്യത്തിലാണ്ടവൻ,അലസൻ,ലോഭി, ഇമ്മട്ടിലാരുമുണ്ടാകരുത്... അതു ഭൂമിക്ക് ഭാരമാണ്...നിശാക്ലബിലെ നീലവെളിച്ചത്തില്‍ ലഹരിപിടിച്ച രാത്രി....പിന്നീട് ലഹരിപിടിക്കാത്തവേദന നൽകി,ഉറക്കമുണർന്നിരിക്കേണ്ട രാവുകളാണ് സമ്മാനിക്കുന്നതെന്ന് ഇന്നത്തെ യുവതലമുറ മറന്ന് പോകുന്നൂ... അവർക്കുള്ള സന്ദേശമാകട്ടെ ഈ കവിത

MKM Ashraff said...

മോഡേണ്‍ വനിതയുടെ ഒരു ദിവസം.

ഒരില വെറുതെ said...

ഓരാ കാലം ഓരോ ജീവിതം. സ്വാഭാവികം.

ishaqh ഇസ്‌ഹാക് said...

എന്തിന് ആശ്ചര്യപ്പെടണം!?
ഓരോരോ ചര്യകള്‍!
നന്നായി ചിന്തകള്‍.

കുഞ്ഞൂസ് (Kunjuss) said...

നാളുകള്‍ കൊഴിഞ്ഞു പോകവേ ഈ ദിനചര്യ റിഹാബിലിറ്റെഷന്‍ സെന്ററില്‍ എത്തിക്കുന്ന യുവത്വത്തിന്റെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതാണ് ...!

sm sadique said...

ഞാൻ തലക്ക് കൈ കൊടുത്ത് കണ്ണടച്ച് കുനിഞ്ഞിരിന്നു.

വര്‍ഷിണി* വിനോദിനി said...

ന്റ്റെ ചുറ്റും ഞാന്‍ കാണുന്ന ദിനചര്യകള്‍...അതോണ്ട് ആശ്ചര്യപ്പെടുന്നില്ലാ..
പഠിയ്ക്കുന്നവരാണേലും, ജോലിക്കാരാണേലും നമ്മള്‍ പുറമേ നിന്നു കാണുന്ന ഭീതിയോടെ ജീവിതം കാണാതെ വളരെ ലാഘവത്തോടെ ദിനചര്യകള്‍ അനുഷ്ഠിയ്ക്കുന്നവര്‍..
എല്ലാം മടുത്ത് കഴിയുമ്പോള്‍ അതേ ലാഘവത്തോടെ ഭാവിയെ ഉറ്റു നോക്കുന്നവര്‍..

MOIDEEN ANGADIMUGAR said...

ഭയപ്പെടുത്തുന്നു ഈ ദിനചര്യ.

ഷമീര്‍ തളിക്കുളം said...

ഇക്കാലത്തു ജനിക്കാതിരുന്നതു എന്റെ ഭാഗ്യം.

ശ്രീനാഥന്‍ said...

ഷമീർ പറഞ്ഞ പോലെ. പാലക്കാടൊന്നും ആയിട്ടൂല്യാന്ന് വെയ്ക്കാ. കവിത നന്നായി.

കുറ്റൂരി said...

ഞാനത്തരക്കാരനല്ല കെട്ടോ... ഇതാണ്‌ നമെല്ലാം കൊതിച്ച പുതിയ ലോകം...അതിപ്പൊഴേ ഇങ്ങെത്തിയോ?

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി.

Unknown said...

അങ്ങിനെ ഇന്ന് ശരിക്കും അടിച്ചു പൊളിചൂട്ടോ!
അപ്പോള്‍ നാളെ എങ്ങിനാ ...?
ഉഷാര്‍.. ഉഷാര്‍ ...
നല്ല പോസ്റ്റ്‌ .
അഭിനന്ദനങ്ങള്‍ ..........

...sh@do F none... said...

നാം തന്നെ കൈവിട്ടു പോയ ചുരുക്കം ചിലരുടെ ദിനം.. ഒരു ചര്യയാകുന്നതിനു മുന്പ് തിരിച്ചു പിടിക്കാം അവരെയും എന്നു തന്നെ പ്രതീക്ഷിക്കുന്നതിലാണ് നന്മ... അതിനു സമൂഹത്തിലേക്കും, രാഷ്ട്രീയത്തിലേക്കുമൊക്കെ എടുത്തെറിയുക പേനയും മഷിയും...

രമേശ്‌ അരൂര്‍ said...

കലികാലം !കലികാലം !! നാരായണ നാരായണ നാരായണ !!

ചാണ്ടിച്ചൻ said...

രമേശേട്ടന്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു.....കലികാലം! കലികാലം !!

zephyr zia said...

ഇവിടെ വന്നുപോയവര്‍ക്കെല്ലാം നന്ദി!