ആര്‍ക്കൊക്കെയോ വേണ്ടി
ജീവിതത്തില്‍ വഴിമാറി സഞ്ചരിക്കേണ്ടിവന്നപ്പോള്‍
പിന്നില്‍ കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍;
വാടിവീണ മോഹങ്ങള്‍;
അവരെ താലോലിക്കാതെ,
മുറിപ്പാടുകളില്‍ തലോടാതെ,
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ,
ദൂരേക്കു നടന്നകലുമ്പോള്‍
അവരെന്നെ ശപിച്ചു-
"ഒരിക്കലും ഒന്നിലും ഉരുകാത്ത ശിലയായ്,
ചുട്ടുപഴുത്തും തണുത്തു മരവിച്ചും
കാലത്തോടൊപ്പം നീ ഉരുണ്ടു നീങ്ങട്ടെ!
അവഗണിക്കപ്പെടലിന്റെ വേദനയില്‍ വിങ്ങിയ
ഞങ്ങളുടെ ശാപത്തിന്റെ സ്മാരകമായി
യുഗങ്ങളോളം നീ അലഞ്ഞു തിരിയട്ടെ!"
ഞാനുമാശിക്കുന്നു;
"ഈ അഹല്യയുടെ മോക്ഷപ്രാപ്തിക്കായി
ഒരു ശ്രീരാമന് ഉണ്ടാകാതിരിക്കട്ടെ!
എന്റെ അവസാനനാളില്‍,
എന്നില്‍നിന്നുരുകി പുറത്തേക്കൊഴുകുന്ന കന്മദം
വരും തലമുറയുടെ സ്വപ്നങ്ങള്‍ക്ക് ഒരൌഷധമാവട്ടെ!"
7 comments:
good
നന്നായിരിക്കുന്നു. ഒരു ശിലയായി പിറന്നു പോയതിന്റെ ദുഃഖം ഈ വരികളില്‍ ഉണ്ട്...
ആശംസകള്‍ ...
നന്ദി!
നന്നായിരിക്കുന്നു.
Nice !
Be happy !
എല്ലാം നല്ലതിന്...! നടന്നതും, നടന്നുകൊണ്ടിരിക്കുന്നതും, നടക്കാനുള്ളതും - എല്ലാം ...
ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips
ഈ കവിതക്ക് അഭിപ്രായം പറയാന്‍തക്ക ബുദ്ധി എനിക്കില്ല . അതിനാല്‍ എല്ലാ വിധ പ്രോത്സാഹനവും തന്നിട്ട് പോകുന്നു.
ആശംസകള്‍
ആശംസകള്‍ക്ക് നന്ദി! അതിലേറെ ആ എളിമയുടെ മഹത്വത്തെ ബഹുമാനിക്കുന്നു.....
Post a Comment