Dec 12, 2010

സമൃദ്ധം, സമ്പന്നമീ ദാരിദ്ര്യം

കിരണങ്ങള്‍നീട്ടി വൈക്കോല്‍വിടവിലൂടെ ചിത്രംവരയ്ക്കുന്ന സൂര്യന്‍;
നിഴലുകള്‍ക്ക് മീതെ നിലാവിന്‍റെ നീലിമ ചാലിച്ച് പച്ചകുത്തുന്ന ചന്ദ്രന്‍;
കരുത്തില്ലാതെയിടറും കീറോലമറകളിലൂടെ ഓടിയെത്തുന്ന ഇളംതെന്നല്‍;
അതിലെയുമിതിലെയും ഇറ്റിറ്റും പാറിയുമെത്തുന്ന ചാറ്റല്‍മഴത്തുള്ളികള്‍;
ഞങ്ങള്‍ക്കായ്, കഞ്ഞിക്കലത്തിന്നടിയില്‍ മക്കള്‍ ബാക്കിവെച്ച
നാഴിവെള്ളത്തില്‍ തെളിയുന്ന പ്രാണന്‍റെ ഇത്തിരിവെട്ടം;
പുത്തന്‍നഗരങ്ങളില്‍ നിലനിലയായുയരുന്ന കുഞ്ഞന്‍വീടുകളുടെ
അതിര്‍വരമ്പുകളില്‍ ശ്വാസംമുട്ടി ഞങ്ങളെത്തേടിയെത്തിയ സ്വാതന്ത്ര്യം;
സ്നേഹവാത്സല്യങ്ങള്‍ നഷ്ടപ്പെടാത്തൊരീ കൂരയില്‍
കൂട്ടിനിവരുള്ളപ്പോള്‍ സമൃദ്ധം, സമ്പന്നമീ ദാരിദ്ര്യം!

13 comments:

വരവൂരാൻ said...

സമൃദ്ധം ഈ ആശയം ... തുടരുക.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇനിയും കുറച്ചു കൂടി ഉണ്ടെന്നു തോന്നുന്നു അത് കൂടി പൂര്‍ത്തിയാക്കുക
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

zephyr zia said...

പഞ്ചാരക്കുട്ടാ.... ഈ പാവം എന്നെയും വലയില്‍ വീഴ്ത്തണോ? എന്നെ വിട്ടേര്.....

രമേശ്‌ അരൂര്‍ said...

കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു
കൊച്ചു കുടില്‍ക്കത്രേ നിദ്രാ സുഖം :)
മനോഹരമായ ആശയം
മനോഹരമായി എഴുതി ..
ഇനിയും എഴുതൂ .........

zephyr zia said...

@രമേശ്‌
നന്ദി!

കാഡ് ഉപയോക്താവ് said...

കൂരയിൽ ദാരിദ്ര്യം... ആശയ സമ്പന്നം.!
അഭിനന്ദനങ്ങൾ !

zephyr zia said...

@കാഡ് ഉപയോക്താവ്,
നന്ദി!

hafeez said...

കൂരയാണെന്കിലും സമ്പന്നമീ ദാരിദ്ര്യം!

ആശംസകള്‍ ..

zephyr zia said...

@ഹഫീസ്
നന്ദി!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ശരിയാണ് .നമുക്ക് ദാരിദ്യം സമ്പന്നമാണ്.കൂരയില്‍ കിട്ടുന്നത് കൊട്ടാരത്തില്‍ കിട്ടില്ല.
"പുത്തന്‍നഗരങ്ങളില്‍ നിലനിലയായുയരുന്ന കുഞ്ഞന്‍വീടുകളുടെഅതിര്‍വരമ്പുകളില്‍ "
ഇതില്‍ കുഞ്ഞന്‍ വീടുകള്‍ എന്ന പരാമര്‍ശം എനിക്ക് മനസ്സിലായില്ല.

zephyr zia said...

@ഇസ്മായില്‍
കുഞ്ഞന്‍വീടുകള്‍ എന്ന് ഉദ്ദേശിച്ചത് ഫ്ലാറ്റുകളെയാണ്. എത്ര വലിയ കെട്ടിടമായാലും അതിലെ ഓരോ വീടും മനസ്സും ഇടുങ്ങിയതല്ലേ? തൊട്ടടുത്ത അയല്‍വാസിയെപ്പോലും തിരിച്ചറിയാതെ!

faisu madeena said...

എല്ലാവരും പറയുന്നു കൊള്ളാം എന്ന് ...അപ്പൊ കൊള്ളാല്ലേ....

zephyr zia said...

@ഫൈസു, കൊള്ളാമായിരിക്കും....