കാണാന്‍ കഴിയാതെന്‍ കണ്കള്ക്കു തിമിരമായ്,
കേള്‍ക്കാന്‍ കഴിയാതെന്‍ കാതുകള്‍ ബധിരമായ്,
മിണ്ടാന്‍ കഴിയാതെന്‍ ചുണ്ടുകള്‍ മൂകമായ്,
പാടാന്‍ കഴിയാതെന്‍ ശാരീരം ചോര്‍ന്നുപോയ്,
ആടാന്‍ കഴിയാതെന്‍ മെയ്യു തളര്‍ന്നുപോയ്,
കരയാന്‍ കഴിയാതെന്‍ മനസ്സിന്നു മരവിപ്പായ്.
ഒരു മുളംതണ്ടായി പാടുവാന്‍ മോഹിപ്പൂ
ഞാന്‍ കാണുമോരോ മനസ്സിന് തുടിപ്പിലും!
എന്നിലെ മാധുര്യമൂറ്റിക്കുടിച്ചവര്
നിര്‍ദ്ദയമെന്നെ ചവച്ചുതുപ്പുന്നല്ലോ.....
8 comments:
ബൂലോകത്തേയ്ക്ക് സ്വാഗതം
എന്റെ കൈയ്യിലെപുല്ലാംകുഴൽ നിങ്ങൾ എടുത്ത് കൊള്ളുക,എന്റെ കൈയ്യിലെ നാരായവുംഎടുത്ത് കൊള്ളുക, പക്ഷേ എൻ ചുണ്ടിലെ രാഗത്തരിപ്പും, എൻ വിരലിലെ നാരായത്തരിപ്പും നിങ്ങൽക്കെങ്ങനെ എടുക്കാനാവും.... മകളേ..പണ്ടെന്നോ കുറിച്ചിട്ട എന്റെ വരികളിൽ ചിലതിനെ ഓർമ്മപ്പെടുത്തിയതിൻ നന്ദി... കുഞ്ചൻ നമ്പ്യാരുടെ 68 തുള്ളൽകൃതികള്‍,കൃഷ്ണഗാഥ,തുടങ്ങിയവ തേടിപ്പിടിച്ച് വായിക്കുക.. മൊൾക്ക് അതു കൊണ്ട് ഒരുപാട് ഗുണം ഉണ്ടാകും , കാരണം ഭാവിയിലെ നല്ലൊരു എഴുത്തുകാരിയെ ഞാൻ താങ്കളിൽ കാണുന്നു.....ചന്തുനായർ
ഒന്ന് നിന്ന് നെടുതായി നിശ്വസിക്കുക.
നിശബ്ദതയ്ക്ക് കാതോര്‍ക്കുക....
പാടാന്‍ കഴിയും, ഇനിയും.
നല്ല വരികള്‍.
എന്നിലെ മാധുര്യമൂറ്റിക്കുടിച്ചവര്
നിര്‍ദ്ദയമെന്നെ ചവച്ചുതുപ്പുന്നല്ലോ.....
പൂക്കളീല്നിന്നും തേന്‍ കുടിക്കുന്ന വണ്ടുകള്‍ പൂക്കള്ടെ ഭംഗി ആസ്വദിക്കാറില്ല.മണം നുകര്‍ന്നു തേന്‍ കുടിച്ചു മത്തരായി പറന്നകലുന്നു അവറ്റകള്....
ഇവിടെ താനും ഒരു ഭഗിയുള്ള പൂവു പോലെയാണു.ചുറ്റിലും പറക്കുന്ന മധുപന്‍മാരെ സൂക്ഷിക്കുക.
ആശംസകള്‍.....
അക്ഷരങ്ങള്‍ സ്വാന്ത്വനമാകട്ടെ !
സെറഫിയ കവിത നന്നായിട്ടുണ്ട്.. തുടര്‍ന്നും ഏറെ കവിതകളുമായി ബൂലോകത്തില്‍ സജീവമാവുക... ആശംസകള്‍ നേരുന്നു..:)
"ഒരു മുളംതണ്ടായി പാടുവാന്‍ മോഹിപ്പൂ ഞാന്‍ കാണുമോരോ മനസ്സിന് തുടിപ്പിലും...
നന്നായിരിക്കുന്നു സിയ..
:)
Post a Comment