Nov 3, 2010

ജീവിതത്തിന്‍റെ രുചി

ദു:ഖങ്ങള്‍ക്ക് ഉപ്പുരസമാണ്‌.
അവ കണ്ണില്‍ നിന്നും കവിളിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍,
ഇടയ്ക്കു ദിശ മാറി ചുണ്ടില്‍ തട്ടുമ്പോള്‍,
പലപ്പോഴും എനിയ്ക്കത് മനസ്സിലായിട്ടുണ്ട്.

സന്തോഷത്തിനോ?
മധുരമാണെന്നെല്ലാവരും പറയുന്നു.
പക്ഷെ....
സന്തോഷമനുഭവിച്ചപ്പോഴൊന്നും
ആ മധുരം എനിക്കനുഭവപ്പെട്ടിട്ടില്ല.
അപ്പോഴും
കണ്ണില്‍ നിന്നൊഴുകിയെത്തിയ വികാരധാരകള്‍ക്ക്
ഉപ്പുരസമായിരുന്നു.

3 comments:

മുസമ്മില്‍ സി സി said...

നന്നായിട്ടുണ്ട് ഇനിയും എഴുതുക.

zephyr zia said...

നന്ദി മുസമ്മില്‍

വരവൂരാൻ said...

കടലിനും, മരുഭുമിക്കും, ജീവിതത്തിനും ഉപ്പുരസം