Nov 8, 2010

എനിക്കായ് പെയ്യുന്ന പ്രണയം

ആ ഹൃദയത്തില്‍ പ്രണയം നിറഞ്ഞു തുളുമ്പുന്നു-
അതിന് തുടുത്ത നിറം!
ആ മാറോടു തല ചായ്ച്ചുവയ്ക്കുമ്പോഴെല്ലാം
എനിക്കാ നേര്‍ത്ത സ്വരം കേള്‍ക്കാം....
സിരകളിലേക്ക് ഇറ്റിറ്റു വീഴുന്ന പ്രണയത്തിന്‍റെ സ്വരം.
ഇലത്തുമ്പില്‍ നിന്ന് മെല്ലെപ്പതിക്കുന്ന
മഴത്തുള്ളികളുടെ നനുത്ത നാദം പോലെ!
നിലക്കാതെ അത്
പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു;
എന്നിലെ ജീവന് ഉണര്‍വ്വായി....
ഉന്മേഷമായി.....

5 comments:

SAJAN S said...

:)

വരവൂരാൻ said...

സിരകളിലേക്ക് ഇറ്റിറ്റു വീഴുന്ന പ്രണയത്തിന്‍റെ സ്വരം.
നന്നായിരിക്കുന്നു. ആശംസകൾ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മധുമാരിയായ് പെയ്തിറങ്ങുന്ന പ്രണയം...കൊള്ളാം

zephyr zia said...

നന്ദി!

ഒറ്റയാന്‍ said...

വൈകി വന്ന വണ്ടിയിലെ യാത്രക്കാരനാണു ഞാന്‍. ഒേൊരേൊ ഹൃദയമിടിപ്പിലൂടെ സിരകളിലേക്കു പ്രവഹിക്കുന്ന പ്രണയം ... നന്നായിരിക്കുന്നു. ഈ പ്രവാഹം എന്നും തുടരട്ടെ....