Nov 30, 2010

ഓര്‍മകള്‍

നെഞ്ചില്‍ ഓര്‍മകളുടെ തീ ആളിക്കത്തുന്നു;
സിരകളിലെ രക്തം തിളച്ചു തുടിക്കുന്നു;
തിളച്ചു തിളച്ചു ചോര വറ്റിത്തുടങ്ങി.
കരളിനുള്ളില്‍നിന്ന് കരിഞ്ഞ മണം!
ഈ കരിഞ്ഞു പിടിച്ച കറയുടെ
വൃത്തികെട്ട പാടുകള്‍ കളയുന്നതെങ്ങനെ?
ആദ്യം കണ്ണീരാല്‍ കഴുകിനോക്കി,
പിന്നെ ശാപവാക്കുകളാല്‍ ചുരണ്ടിനോക്കി,
ഒടുവില്‍ മറവിയാല്‍ മൂടിനോക്കി,
എന്നിട്ടും മായാതെ, മറയാതെ.....

7 comments:

Jazmikkutty said...

aashamsakal...

zephyr zia said...

നന്ദി!

പദസ്വനം said...

ഇനിയെല്ലാം കാലം മായ്ക്കട്ടെ..
ആശംസകള്‍...

zephyr zia said...

ആശംസകള്‍ക്ക് നന്ദി!!!

UNFATHOMABLE OCEAN! said...

കൂട്ടുകാരി (അങ്ങനെ വിളിക്കമെല്ലോ?) ഈ വരികള്‍ എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു.......ചില ഓര്‍മ്മകള്‍ അങ്ങനെയാണ് മായ്ച്ചാലും മായ്ച്ചാലും മായില്ല അത് മരണം വരെ നീറി നീറി മനസ്സില്‍ ഉണ്ടാകും !!!!
എന്റെ ബ്ലോഗും നോക്കുമെല്ലോ? .

http://rafeequevk.blogspot.com/

zephyr zia said...

@unfathomable ocean,
കൂട്ടുകാരിയായ് അംഗീകരിച്ചത്തിനും അഭിപ്രായത്തിനും നന്ദി!
ബ്ലോഗ്‌ ഞാന്‍ നോക്കാറുണ്ട്. അഭിപ്രായം എഴുതാന്‍ അറിയാത്തതുകൊണ്ട് എഴുതാറില്ല എന്ന് മാത്രം : )

UNFATHOMABLE OCEAN! said...

nanni koottukaran ennu ankeekarichathil