Dec 24, 2010

എന്‍റെ പുലരികള്‍


എന്‍റെ സ്വപ്‌നങ്ങള്‍  കൊണ്ട് 
പ്രതീക്ഷകളുടെ ശിഖരങ്ങളില്‍ ‍
ഞാന്‍ കെട്ടിയ  ഊഞ്ഞാലില്‍, 
മോഹങ്ങളുടെ ഇളംകാറ്റേറ്റ്,  
ആരോ  പൊഴിക്കുന്ന  സ്നേഹത്തിന്‍റെ  
പുഷ്പവൃഷ്ടിയില്‍  കുതിര്‍ന്ന്,
ദൂരെയെങ്ങോ നിന്നൊഴുകിവരുന്ന
നേര്‍ത്ത  സംഗീതത്തില്‍ ലയിച്ച്,
പുലരികളിലെന്നും, പതുക്കെ,
വളരെപ്പതുക്കെ ഞാനാടുന്നു.

9 comments:

A said...

ലോലമായ ഭാവനകള്‍ പീലിവിടര്‍ന്നപ്പോള്‍ വിടര്‍ന്ന വരികള്‍ ഹൃദ്യമായി. keep writing.

ശ്രീ said...

നന്നായിട്ടുണ്ട്, ആശംസകള്‍!

hafeez said...

കവിത ഇഷ്ടപ്പെട്ടു

മൻസൂർ അബ്ദു ചെറുവാടി said...

:)

കാഡ് ഉപയോക്താവ് said...

"എന്‍റെ സ്വപ്‌നങ്ങള്‍ കൊണ്ട് "
നല്ല സ്വപ്നങ്ങളെല്ലാം ശുഭപര്യവസായി ആവട്ടെ എന്നു ഈ ക്രിസ്തുമസ് ദിനത്തിൽ ആശംസിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പറഞ്ഞില്ലെങ്കിലും, ഒരു തൂമഞ്ഞിന്‍ കുളിരാല്‍ വരികള്‍ തുളുമ്പുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)

വരവൂരാൻ said...

മനോഹരം

zephyr zia said...

നന്ദി!