Jan 10, 2011

വിചിത്രം!

ആരും കാണാതെ ചിപ്പിക്കുള്ളിലൊളിച്ച 
രാമഴയുടെ കണ്ണീര്‍ത്തുള്ളിയെ തുറന്നെടുത്ത്
അമൂല്യസൌന്ദര്യമായി വില്‍ക്കുന്നു!

രയുന്ന പ്രകൃതിയുടെ കണ്ണീര്‍ തുടക്കാന്‍
മഴവില്‍ത്തൂവാലയുമായ് വരുന്ന സൂര്യനെ
കരിമേഘങ്ങള്‍ വാരിത്തേച്ച്‌ പരിഹസിച്ചുചിരിക്കുന്നു!

വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞുപിടയുന്ന
വീണക്കമ്പിയുടെ  രോദനംകേട്ട്
കര്‍ണ്ണമധുരമെന്നു ചൊല്ലി ആസ്വദിക്കുന്നു!

വെട്ടംകണ്ടോടിയെത്തുന്ന  ഈയാംപാറ്റകളുടെ
ചിറകുകരിച്ച്‌, പിടക്കുന്ന നെഞ്ചില്‍ ചവിട്ടിനിന്ന് 
വീണ്ടും ഇരകളെ ആകര്‍ഷിക്കുന്നു! 

വെച്ചുകെട്ടിയ മാന്യതയുടെ മുഖംമൂടിയഴിഞ്ഞ്,
മറച്ചുവെച്ച സ്വതസിദ്ധഭാവങ്ങള്‍ വെളിച്ചപ്പെടുമ്പോഴതിനെ  
കാപട്യങ്ങളറിയാത്ത മിണ്ടാപ്രാണികളുടെ
'മൃഗീയത'യെന്നു വിളിക്കുന്നു!

27 comments:

Unknown said...

വാഴ്ത്തുക്കള്‍ ..............

ഐക്കരപ്പടിയന്‍ said...

ഈ ലോകത്ത് വിചിത്രമായ ഒരു പാട് കഴ്ചകളുണ്ട്. അതില്‍ പ്രകൃതി ഒരുക്കുന്ന കാഴ്ചകള്‍ വേറിട്ട്‌ നില്‍ക്കുന്നു. പക്രുതിക്കും മനുഷ്യനും അനുഗുണമായ അവയും മനുഷ്യന്റെ കാപട്യവും ഒരുപോലെയല്ല.രണ്ടും രണ്ടാണ്.അതില്‍ ഞാന്‍ കവിയത്രിയോടു വിയോജിക്കുന്നു.

അതെ സമയം കാപട്യവും ക്രൂരതയും മുഗ്രീയമെന്നു വിളിക്കാമോ എന്നതില്‍ ഞാന് താങ്കളെ അനുകൂലിക്കുന്നു. കാരണം ഈ പറഞ്ഞ രണ്ടു ദുര്‍ ഗുണങ്ങളും അവക്കില്ല.മനുഷ്യത്വഹീനം എന്ന് വിളിക്കാം..


കവിതയുടെ വരികള്‍ മനോഹരം...ഇനിയുമെഴുതൂ...ആശംസകളോടെ,

ചാണ്ടിച്ചൻ said...

ഇതാണ് വിചിത്രമായ പാരഡോക്സുകള്‍....
മൃഗങ്ങള്‍ അവരുടെ തന്നെ ക്രൂരതകളെ "മാനുഷികം" എന്നായിരിക്കും വിശേഷിപ്പിക്കുക അല്ലേ....
നന്നായി അവതരിപ്പിച്ചു സെഫീര്‍...

Junaiths said...

മറ്റുള്ളവ, മറ്റുള്ളവര്‍ എങ്ങനെ ആയാലും
ഞാന്‍ നന്നാവണം ,എന്റെതാവണം നല്ലത് എന്ന ബോധം,അഹം,അതാണല്ലോ ഇന്നിന്റെ സത്യം
എത്ര സൂക്ഷിച്ചു കാത്തു വെക്കുന്നതും എന്റെ ലാഭത്തിനു ഉതകുന്നതാണെങ്കില്‍ കവരുക,കാശാക്കുക
അതായിരിക്കുന്നു ഇന്നിന്റെ മുഖം..
നന്നായിരിക്കുന്നു..തുടരുക

Anonymous said...

"വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞുപിടയുന്ന
വീണക്കമ്പിയുടെ രോദനംകേട്ട്
കര്‍ണ്ണമധുരമെന്നു ചൊല്ലി ആസ്വദിക്കുന്നു!"

എല്ലാ വരിയിലും പ്രത്യേകത ഉണ്ട്,,,ഈ വരികള്‍ എനിക്ക് ഒത്തിരി ഇഷ്ടായി,
വ്യ്സ്ത്യതത പുലര്‍ത്തിയിരിക്കുന്നു..
"ഇത് എന്റെ തോന്നലാവാം..!!! ഭാവുകങ്ങള്‍

LiDi said...

ഭാവന നല്ലത്, വരികൾക്കിടയിൽ കവിത ഇത്തിരി കൂടിയാവാം എന്നു തോന്നി..ആശംസകൾ

Unknown said...

"thanka noopura dwanikalunarnnu..snehmayee njan kaathu nilppoo.."

Ranjith Kannankattil(രഞ്ജിത്ത് കണ്ണൻകാട്ടിൽ) said...

ആരും കാണാതെ ചിപ്പിക്കുള്ളിലൊളിച്ച
രാമഴയുടെ കണ്ണീര്‍ത്തുള്ളിയെ തുറന്നെടുത്ത്
അമൂല്യസൌന്ദര്യമായി വില്‍ക്കുന്നു!

കരയുന്ന പ്രകൃതിയുടെ കണ്ണീര്‍ തുടക്കാന്‍
മഴവില്‍ത്തൂവാലയുമായ് വരുന്ന സൂര്യനെ
കരിമേഘങ്ങള്‍ വാരിത്തേച്ച്‌ പരിഹസിച്ചുചിരിക്കുന്നു!

വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞുപിടയുന്ന
വീണക്കമ്പിയുടെ രോദനംകേട്ട്
കര്‍ണ്ണമധുരമെന്നു ചൊല്ലി ആസ്വദിക്കുന്നു!

ഇത്രയും വരികൾ അതിമനോഹരം.....

നീലാംബരി said...

"കരയുന്ന പ്രകൃതിയുടെ കണ്ണീര്‍ തുടക്കാന്‍
മഴവില്‍ത്തൂവാലയുമായ് വരുന്ന സൂര്യനെ
കരിമേഘങ്ങള്‍ വാരിത്തേച്ച്‌ പരിഹസിച്ചുചിരിക്കുന്നു!

വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞുപിടയുന്ന
വീണക്കമ്പിയുടെ രോദനംകേട്ട്
കര്‍ണ്ണമധുരമെന്നു ചൊല്ലി ആസ്വദിക്കുന്നു!"

ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍.
ചുന്ദരിക്കുട്ടിയുടെ ചുന്ദരിയമ്മക്ക് അഭിനന്ദനങ്ങള്‍....അഭിനന്ദനങ്ങള്‍....
  അഭിനന്ദനങ്ങള്‍ .....

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു. കവിത വായിച്ചു. നന്നായി. കൂടുതൽ വായനയ്ക്ക് വരും.

Elayoden said...

"കരയുന്ന പ്രകൃതിയുടെ കണ്ണീര്‍ തുടക്കാന്‍
മഴവില്‍ത്തൂവാലയുമായ് വരുന്ന സൂര്യനെ
കരിമേഘങ്ങള്‍ വാരിത്തേച്ച്‌ പരിഹസിച്ചുചിരിക്കുന്നു! "

നല്ല വരികള്‍, ഇനിയും എഴുതുക, ആശംസകള്‍..

SUJITH KAYYUR said...

nalla avatharanam

K@nn(())raan*خلي ولي said...

മനുഷ്യരും ഈയാംപാറ്റകളെ പോലെ ആയിരിക്കുന്നു ഇപ്പോള്‍.
നല്ല കവിതക്ക് ആശംസകള്‍.

Anil cheleri kumaran said...

നല്ല വരികളാണ്. അവസാനത്തെ വരിയിൽ മാത്രം കവിത്വം പോയി ഗദ്യമായോ എന്നൊരു സംശയം.

അനീസ said...

കാലോചിതമായ രചന, മാന്യതയുടെ മുഖം മൂടി അണിയുന്നവര്‍ കൂടി ഇരിക്കുന്നു

ഹംസ said...

ആശംസകള്‍ ..

കവിത ഇഷ്ടമായി

zephyr zia said...

അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി!

ഉമ്മുഫിദ said...

""കരയുന്ന പ്രകൃതിയുടെ കണ്ണീര്‍ തുടക്കാന്‍
മഴവില്‍ത്തൂവാലയുമായ് വരുന്ന സൂര്യന്‍..

കവിതയ്ക്ക് സുഗന്ധമുണ്ട്.
എഴുതുക...

araamam.blogspot.com

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിത്യസ്തമായ കണ്ടെത്തലുകള്‍..
സുവ്യക്തമായ ഭാഷ..
ആശസകള്‍..

ജയിംസ് സണ്ണി പാറ്റൂർ said...

ബ്ലോഗിലെ പളുങ്കു മിഴിയതിലൊരു
കണ്ണുനീര്‍ക്കണമാര്‍ദ്രമാകുന്നു മാനസം
കവിത കൊള്ളാം. എന്റര്‍ കീ അവസാന
ഭാഗത്തു് ഉപയോഗിക്കേണ്ടതായിരുന്നു

sm sadique said...

ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ല , അല്ലേ ?
നല്ല കവിത
ആശംസകളേടെ………

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu...... aashamsakal............

Sureshkumar Punjhayil said...

Kapadathakalude mughammoodikalkku...!

Manoharam, Ashamsakal...!!!

Jishad Cronic said...

കവിത ഇഷ്ടമായി

റശീദ് പുന്നശ്ശേരി said...

പൊഴിഞ്ഞ ഇലയുടെ
വളത്തില്‍ നിന്നും
വളരുന്നു ചെടി വീണ്ടും .

ജീവിത സത്യം
മോഹനം മനോഹരം

വാഴക്കോടന്‍ ‍// vazhakodan said...

കവിത ഇഷ്ടമായി !

Unknown said...

നന്നായോ? ഇത്തിരികൂടെ നന്നാക്കാമായിരുന്ന പോലെ, എന്റെ തോന്നല്‍ :)