Jan 19, 2011

കിമേറയോട്*

നിന്നെയോ ക്രൂരതയുടെ മൂര്‍ത്തീഭാവമാക്കിയത്?
നിന്നെയോ ദുഷ്ടതയുടെ പര്യായമെന്ന് വിളിച്ചത്?
നിന്‍റെ നിര്‍വചനം അപ്രാപ്യപ്രതീക്ഷയെന്നോ? 
പക്ഷെ ഞാന്‍ നിന്നെ ഒരുപാടിഷ്ടപ്പെടുന്നു.

നിന്‍റെ തീതുപ്പും മൃഗരാജശിരസ്സും
പാമ്പിന്‍വാലും കാണുന്നവരെന്തേ
നിന്നിലെ മാതൃത്വത്തിന്‍ പ്രതീകമാം
അകിടു കാണാതെ പോകുന്നു?
അതുണര്‍ത്തുന്നെന്നില്‍ അവാച്യവികാരങ്ങള്‍!

ഇന്നിന്‍റെ തലമുറ നിന്നെപ്പോലെ 
പ്രതികരണാഗ്നി വമിപ്പിച്ചെങ്കില്‍;
അനീതിക്കെതിരെ ഗര്‍ജ്ജിച്ചെങ്കില്‍;
അഴിമതിക്കെതിരെ വിഷം ചീറ്റിയെങ്കില്‍;
ഇതിനെല്ലാമപ്പുറമവര്‍
മാനവികതയെ വാരിപ്പുണര്‍ന്നെങ്കില്‍.

കിമേറാ, അവരെ വിളിച്ചുണര്‍ത്തൂ!
അവരെ നയിക്കും വെണ്‍പ്രതീക്ഷയാകൂ നീ!  

*കിമേറ : ഗ്രീക്ക് ഇതിഹാസകഥാപാത്രം - തീ തുപ്പുന്ന വായും സിംഹത്തിന്റെ തലയും ആടിന്റെ ഉടലും പാമ്പിന്റെ വാലുമുള്ള ഒരു പെണ്‍ജീവി. പില്‍ക്കാലത്ത്‌ 'കിമേറ' എന്ന വാക്കിന് 'നടക്കാന്‍ സാധ്യതയില്ലാത്ത ഭാവനകളും പ്രതീക്ഷകളും', 'അവിശ്വസനീയം' എന്നീ അര്‍ഥങ്ങള്‍ വന്നു.

20 comments:

Junaiths said...

ഓ !! കിമേറാ

സാബിബാവ said...

അനീതിക്കെതിരെ ആരും ഗര്ജിക്കില്ല ഇന്നിന്റെ തലമുറ തീരെ
നമുക്ക് സ്വപ്നം കാണാം ഇനിയുണ്ടാകുമെന്ന് കവിത കൊള്ളാം

sm sadique said...

തിന്മക്കെതിരെ നന്മ വിജയിക്കട്ടെ.
നമുക്ക് പ്രതികരിക്കാം…. വെളിച്ചത്തിന് , നന്മക്ക്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അവരെ നയിക്കും വെണ്പ്രതീക്ഷയാകൂ നീ...

Ismail Chemmad said...

കിമേറാ, അവരെ വിളിച്ചുണര്‍ത്തൂ!
അവരെ നയിക്കും വെണ്‍പ്രതീക്ഷയാകൂ നീ!


കിമാരോ വിളി കേള്‍ക്കാതിരിക്കില്ല

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കിമേറാ, അവരെ വിളിച്ചുണര്‍ത്തൂ!
അവരെ നയിക്കും വെണ്‍പ്രതീക്ഷയാകൂ നീ!

Unknown said...

കിമേറ araa athu ?

Hashiq said...

അല്പം മനുഷ്യതം കൂടെയുണ്ടേല്‍ എല്ലാം നടക്കും.......

(ബ്ലോഗിന്റെ കെട്ടും മട്ടും ആകെ മാറിയല്ലോ?)

റാണിപ്രിയ said...

നന്നായി...ആശംസകള്‍....

Noushad Koodaranhi said...

നിന്‍റെ തീതുപ്പും മൃഗരാജശിരസ്സും
പാമ്പിന്‍വാലും കാണുന്നവരെന്തേ
നിന്നിലെ മാതൃത്വത്തിന്‍ പ്രതീകമാം
അകിടു കാണാതെ പോകുന്നു?
അതുണര്‍ത്തുന്നെന്നില്‍ അവാച്യവികാരങ്ങള്‍! >>>>> നോക്കൂ സിയാ, വലിയ കാര്യമാണ് ഇയാള്‍ പറഞ്ഞത്..മനുഷ്യന്റെ കാഴ്ചാ വിശേഷങ്ങള്‍...

UNFATHOMABLE OCEAN! said...

ചേച്ചി വ്യത്യസ്തമായ ഒന്ന് കൂടി ......
ഞാന്‍ ഇഷ്ട്ടപെടുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ഇത്
ഇന്ന് തിന്മകള്‍ നന്മകളെ ഭരിക്കുന്ന കാലമാണ് ഒരിക്കലും ഈ ലോകത്ത് നന്മ വരില്ല ഉറപ്പാണ്‌ .......(എന്റെ മാത്രം അഭിപ്രായമാണ്)...ഭൂമിയില്‍ ഇനിയും നന്മ കൊണ്ടുവരുവാന് പുതിയ അവതാരങ്ങള്‍ അവതരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

ആശംസകള്‍

ആചാര്യന്‍ said...

ഇനിയും ഉയരട്ടെ ഇന്നിന്റെ ശബ്ദങ്ങള്‍ ...

Jithu said...

"കിമേറെ" എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് കേട്ടോ..
പക്ഷെ,കിമേറെയിലെ പ്രതീക്ഷകള്‍ അതെനിക്കേറെ ഇഷ്ടമായി..........

അനില്‍ ജിയെ said...

കിമേറ

ഈ പേരു ഞാന്‍ ആദ്യമായി കേല്‍ക്കുന്നു. ഇന്നിനെ പൊള്ളിച്ചുണര്‍ത്താന്‍ ഈ നാവു തീയാവട്ടേ!!

A said...

ചെറുത്തുനില്‍പ്പുകള്‍ കഥകളിലും കവിതകളിലും ഒതുങ്ങുന്ന കാലത്ത് കഴിയാന്‍ നിര്‍ഭാഗ്യം ലഭിച്ചവര്‍ ആണ് നാം.

Jishad Cronic said...

കവിത കൊള്ളാം

Yasmin NK said...

നന്നായിട്ടുണ്ട്.

Hamsageetham said...

നിന്‍റെ തീതുപ്പും മൃഗരാജശിരസ്സും
പാമ്പിന്‍വാലും കാണുന്നവരെന്തേ
നിന്നിലെ മാതൃത്വത്തിന്‍ പ്രതീകമാം
അകിടു കാണാതെ പോകുന്നു?


ആശയം ഗംഭീരം

ജോയ്‌ പാലക്കല്‍ - Joy Palakkal said...

സമൂഹ്യനന്മയെകുറിച്ച്‌ അത്മാര്‍ത്ഥമായി ചിന്തിയ്ക്കാന്‍പോലും മിനക്കെടാത്ത ഒരു സമൂഹമാണ്‌ ചുറ്റും....
പുറംപൂച്ചിനായി എന്തെങ്കിലും എഴുതുകയൊ,പറയുകയൊ,ചെയ്യുമെന്നല്ലാതെ ആത്മാര്‍ത്ഥതയുടെ കണികപോലും തൊട്ടുതീണ്ടാത്ത'നാര്‍സിസ്റ്റുകള്‍!!'
'കിമേറ' നന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..
ഇനിയും തുടരുക..

zephyr zia said...

വായനക്ക് നന്ദി! എനിക്കെപ്പോഴും ശുഭപ്രതീക്ഷയുണ്ട്. നന്‍മ ആഗ്രഹിക്കുന്നവര്‍ തന്നാലാവും പോലെ പ്രയത്നിക്കട്ടെ...