Feb 26, 2011

വ്യാകരണം

നാമം; മനുഷ്യത്വം 
ക്രിയ; കാരുണ്യം
വിശേഷണം; നന്‍മ  
വചനം; ഉണ്മ 
ലിംഗം; സദാചാരം
കാലം; അനശ്വരം
അലങ്കാരം; അഭിമാനം
പ്രത്യയം;  സഹനം 
വിഭക്തി ക്രൌര്യത്തോട്‌
സമാസം സഹജീവിയോട്‌
സന്ധി ഹൃദയത്തോട്
വൃത്തം സ്നേഹംകൊണ്ട്

24 comments:

ചന്തു നായർ said...

വിട്ടുപോയത് പൂരിപ്പിക്കുക.......... ( ഇതു വ്യാകരണത്തിലുള്ളതല്ലാ )

ജാതി - , മതം - , വർഗ്ഗം-, വർണം -,നാട് - , വീട് -, തൊഴിൽ.....?
ഭാവനയിലെ യാഥാർത്യം വളരെ നന്നായി കുഞ്ഞേ.... ഇങ്ങനെ വ്യത്യസ്ഥമായ ചിന്തകളാണ്..ഒരാളുടെ എഴുത്തിന്റെ ആത്മസത്ത...അതിൽ താങ്കൾ വിജയിച്ചിരിക്കുന്നൂ...ഭാവുകങ്ങൾ

khader patteppadam said...

ഇന്നത്തെ മനുഷ്യന്‍ പഠിക്കേണ്ട വ്യാകരണം...വളരെ നന്നായി.

നാമൂസ് said...

ഇവ ആചരിക്കേണ്ടവ.

ente lokam said...

വ്യാകരണം ..നല്ല ചിന്ത ..ഇത്
തന്നെ പഠിക്കണം... പഠിപ്പിക്കാന്‍ ഇന്ന് നല്ല അധ്യാപകര്‍ വിരളം..നന്നായി എഴുതി
കേട്ടോ.അഭിനന്ദനങ്ങള്‍...

കാഡ് ഉപയോക്താവ് said...

"Do something for others who cannot repay you in cash or kind."

നന്ദി . വീണ്ടും വരാം.

ആശംസകളോടെ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിഷമവൃത്തത്തിലാക്കിയല്ലോ!
എഴുതാന്‍ വാക്കുകളില്ല,
അത്രയധികം നന്നായി.

kambarRm said...

ഇതാണു യഥാർത്ഥ വ്യാകരണം..
നല്ല ചിന്ത, നല്ല രചന,
അഭിനന്ദനങ്ങൾ.

രമേശ്‌ അരൂര്‍ said...

ഇഷ്ടപ്പെട്ടു ..പക്ഷെ പഠിപ്പിക്കാന്‍ പ്രയാസം ..പഠിക്കാന്‍ പ്രയോജനപ്പെടുത്താന്‍ അതിലേറെ പ്രയാസം .:)

Junaiths said...

കൊള്ളാലോ വ്യാകരണം..

വര്‍ഷിണി* വിനോദിനി said...

വരൂ..ഇനി വ്യാകരണമാകട്ടെ നമ്മുടെ തത്വം..

ജയിംസ് സണ്ണി പാറ്റൂർ said...

കൊള്ളാം കേട്ടോ.
ധാതു ; പ്രകൃതി

ഷമീര്‍ തളിക്കുളം said...

വൃത്തം സ്നേഹമാണോ....? അതോ, വെറും വൃത്തം മാത്രമോ...?

സാബിബാവ said...

കൊള്ളാം ...

ആസാദ്‌ said...

നമിച്ചിരിക്കുന്നു. നന്നായിരിക്കുന്നു, നന്ദിയുണ്ട്, ഈ ചിന്തക്കും, ഈ കവിതക്കും.

Yasmin NK said...

നന്നായി

ചാണ്ടിച്ചൻ said...

സമകാലികപ്രസക്തിയുള്ള വ്യാകരണം....

TPShukooR said...

മാവേലി നാട് വാണീടും കാലമാണോ ഉദ്ദേശിച്ചത്?

Lipi Ranju said...

സമ്മതിച്ചിരിക്കുന്നു ...
പുതിയ വ്യാകരണവും,
എഴുത്തുകാരിയെയും ....

...sh@do F none... said...

ഇതു വ്യാകരണം...
കേട്ടു പഠിച്ചത് (വ്യാ)കരണം മറിച്ചില്...

സംക്ഷിപ്തം, സമഗ്രം.. നന്നായി

mayflowers said...

മടുപ്പിക്കുന്ന വ്യാകരണത്തെ മനുഷ്യപ്പറ്റുള്ളതാക്കി..
അഭിനന്ദങ്ങള്‍..

gopan nemom said...

നന്നായി സിയ !
വ്യാകരണം എന്ന പന്ത്രെണ്ട് കല്‍പ്പനകള്‍ !
നന്മകള്‍

please visit these blogs...
http://veluthanizhalukal.blogspot.com/
http://ormakaludekoodu.blogspot.com/
..

Kadalass said...

പറഞ്ഞു പഠിക്കേണ്ട വ്യാകരണ നിയമങ്ങളല്ല ഇവയൊന്നും... ചെയ്തു തീർക്കേണ്ട വ്യാകരണങ്ങളാണ്‌
നല്ല ചിന്ത
ഹൃദ്യമായ ആശംസകൾ!

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

zephyr zia said...

എല്ലാവര്‍ക്കും നന്ദി!!!