കത്തിയമര്‍ന്ന അനേകം ചിതകളുടെ
ചാരം പേറുന്ന ഒരു ശ്മശാനഭൂമി.
അവിടവിടെ ചിതയുടെ ചൂടുതട്ടാന്‍
അവസരം കാത്തുകിടക്കുന്ന
മരിച്ചുമരവിച്ച സ്വപ്നങ്ങള്‍.
ചിതയിലെറിയാന്‍പോലും
ആരുമില്ലാത്ത അനാഥപ്രേതങ്ങളുടെ
വൃഥാവിലുള്ള കാത്തിരിപ്പ്.
ഉച്ചിക്കുമുകളില്‍ കത്തിയെരിയുന്ന
സൂര്യകോപത്തിനു കീഴെയും
ആഴങ്ങളില്‍നിന്ന് ഉരുകിയുയരുന്ന
ആവിക്കു മീതെയും
ചുറ്റിലും കറങ്ങിത്തിരിയുന്ന
സഹതാപപ്പുഴുക്കത്തിനു നടുവിലും
സ്നേഹത്തിന്റെ ചൂടുതട്ടാതെ
മരവിച്ചുതന്നെ കിടക്കുന്ന
ആര്‍ക്കുംവേണ്ടാത്ത ശവശരീരങ്ങള്‍.
ശ്മശാനം തണുപ്പിക്കാന്‍
പെയ്ത മഴക്കും വീശിയ കാറ്റിനും
കണ്ണീരിന്റെയും നെടുവീര്‍പ്പിന്റെയും
അസ്വസ്ഥമായ ചൂട്.
വരണ്ടു വിണ്ട ഹൃദയം തലോടാന്‍
രണ്ടു കരിയിലകളെയെങ്കിലും വീഴ്ത്താനാവാതെ
അരികില്‍ ചലനമറ്റു നില്ക്കുന്ന,
മരണം കണ്ടുകണ്ടു മരിക്കാറായ ഉണക്കമരം.
9 comments:
വേറിട്ടൊരു ചിന്ത നല്ല വരികള്‍ .........
ആശംസകള്‍
വ്യത്യസ്തത്യുണ്ട് വരികളില്‍.
‘പ്പുഴുക്കു’ത്താണെന്ന് തോന്നുന്നു?
ആശംസകള്‍
നന്ദി!
@നിശാസുരഭി, 'സഹതാപപ്പുഴുക്കം' എന്നാണു ഉദ്ദേശിച്ചത്
nannaayirikkunnu ennu maathram parayaam
മനസ്സിന്റെയൊരു കാത്തിരിപ്പുണ്ട് ശ്മശാനത്തിന്റെ ഈ വര്‍ണ്ണനകളില്‍..
ഈ ഉണക്ക മരം.. പച്ചയായ ജീവിതത്തെ പറയുന്നു.
ഒരുവേള, സമാധാനത്തിന്റെ വെള്ള പുതച്ച മരണത്തെയും. ഇവയ്ക്ക് രണ്ടിനുമിടയില്‍ 'ജീവിച്ചു തീര്‍ക്കല്‍ കലയില്‍' ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യന്റെ കണ്ണില്‍ മഞ്ഞയും ചുകപ്പും... ഒന്ന് കാപട്യവും മറ്റൊന്ന് ക്രൌര്യവും... സ്നേഹത്തിന്റെ പ്രത്യാശയുടെ വിശ്വാസത്തിന്റെയുമൊക്കെ നിറം എന്താണാവോ, എന്തോ..????
"ആരുമില്ലാത്ത അനാഥപ്രേതങ്ങളുടെ
വൃഥാവിലുള്ള കാത്തിരിപ്പ്."
ഇനി അല്പം , ജീവിച്കിരിക്കുന്നവർക്ക് വേണ്ടി എന്തു ചെയ്യാം എന്നു നോക്കാം.
ഈ വീഡിയോ കാണുക എന്നിട്ട് തീരുമാനിക്കുക
അഭിപ്രായങ്ങള്‍ക്ക് നന്ദി!
@ നിര്‍മ്മലന്‍, നമുക്കും നമ്മളാലാവുന്ന പോലെ തണലേകാം.
aardramaya kavitha....
aasamsakal.....
Post a Comment