Jan 23, 2011

ദോഷൈകദൃക്ക്

രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി;
മക്കളുമായി മല്ലടിച്ച്
അടുക്കളയില്‍ വട്ടംതിരിയുന്ന
ഭാര്യയുടെ ശ്രദ്ധക്കുറവ്!

പത്രമോടിച്ചുനോക്കിയപ്പോള്‍
വായിക്കാന്‍ ആകാംക്ഷ നല്‍കിയത് 
കറുത്ത വിശേഷങ്ങള്‍ മാത്രം;
ഈ ലോകം നന്നാവില്ല!

മതിലിനരികില്‍ മകന്‍
അടുത്ത വീട്ടിലെ കൌമാരക്കാരിയോട്
കുശലം ചോദിക്കുന്നു;
അയല്‍വാസിയുടെ വളര്‍ത്തുദോഷം!

മൊബൈലിന്‍റെ കരച്ചിലടക്കാന്‍ തിരിയുമ്പോള്‍
പാളിയ വണ്ടിച്ചക്രങ്ങളില്‍ നിന്ന്
തലനാരിഴക്ക് രക്ഷപ്പെട്ട വിദ്യാര്‍ഥി;
ഇവറ്റക്കൊക്കെ നോക്കി നടന്നൂടെ?

ദാരിദ്ര്യരേഖപോല്‍ തൂങ്ങിയാടുന്ന കൈകളില്‍ 
ഒരുകെട്ട് കടലാസുമായ് എന്നുമീ ആപ്പീസില്‍
കയറിയിറങ്ങുന്ന വൃദ്ധന്‍ മയങ്ങിവീഴുന്നു;
വല്ലതും തിന്നും കുടിച്ചും ഇറങ്ങിപ്പുറപ്പെട്ടൂടെ?

 വൈകുന്നേരം വീട്ടിലേക്കു തിരിച്ചപ്പോള്‍
വഴിമുടക്കിയായി കിടക്കുന്നു
അന്നത്തെ കാറ്റിലും മഴയിലും വീണ മരച്ചില്ല;
ആര്‍ക്കെങ്കിലും ഇതൊന്നെടുത്തു മാറ്റിക്കൂടെ?

പ്രോഗ്രസ് കാര്‍ഡ് ഒപ്പിടീക്കാന്‍
പരുങ്ങിപ്പരുങ്ങി പിന്നാലെ നടക്കുന്നു
ഭാര്യ ലാളിച്ചു വഷളാക്കിയ ഇളയ സന്തതി;
എന്തുകൊണ്ട് നീ രണ്ടു മാര്‍ക്ക് നഷ്ടപ്പെടുത്തി?

ടിവിയില്‍  അവതാരകരുടെ രൂപം മോശം;
ചിരിപ്പിക്കാന്‍ വന്നവരുടെ വേഷം മോശം;
ചിന്തിപ്പിക്കാന്‍ വന്നവരുടെ കോലം മോശം;
എവിടുന്നു കിട്ടി ഇവറ്റകളെയൊക്കെ?

ഓണ്‍ലൈനില്‍ പഴയ സഹപാഠി
പച്ചക്കൊടി പിടിച്ചു നില്‍ക്കുന്നു;
ഉയര്‍ന്ന ഉദ്യോഗസ്ഥനാണേലും അറിവില്ല;
കുറച്ചു വിജ്ഞാനം വിളമ്പിക്കൊടുക്കാം.

ഫേസ്ബുക്കില്‍ സാധാരണക്കാരന്‍റെ ക്രിയാത്മകതകള്‍
ഫോട്ടോകളായും വീഡിയോകളായും രചനകളായും;
ഇവന്മാര്‍ക്കുമാകാം കുറച്ച് കമന്‍റ്;
ഭംഗി പോരാ, വിഷയം പോരാ, തീക്ഷ്ണത പോരാ!

ഉറങ്ങുന്നതിനു മുമ്പ് ഭാര്യക്ക് താക്കീത്;
മുറികളെല്ലാം ശരിക്ക് പൂട്ടണം.
ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ മനോഗതം;
ഭൂമിയില്‍ നന്മയെന്നൊന്നില്ല, കലികാലം!

28 comments:

ayyopavam said...

ഒന്നും ഒന്നും എന്റെ തെറ്റുകളല്ല ഈ ചിന്ത തന്നെ ആണ് എന്നെയും എന്റെ ലോകത്തെയും ചീത്ത ആക്കിയത്

Unknown said...

അതെ കലികാലം ....എന്തൊരു കലികാലം ....കവിത കൊള്ളാം......... ഹാസ്യം ഒളിഞ്ഞിരിക്കുന്നു

നാമൂസ് said...

തികഞ്ഞ വിരോധാഭാസം...!!!

Yasmin NK said...

തീക്ഷ്ണത പോരാ.

Jithu said...

ഹഹഹ....നന്നായിക്കൂടെ (. എന്നെപോലെ......) ...ഹി

Ismail Chemmad said...

എന്തൊരു കലികാലം

ഒരില വെറുതെ said...

പറഞ്ഞാല്‍ തീരാത്തത്ര ഇങ്ങനെ ചുറ്റിലും.
പക്ഷേ, വാക്കുകള്‍ ഇത്തിരി കൂടി കുറച്ചിരുന്നെങ്കില്‍ വായനാനുഭവം മറ്റൊന്നായേനെ.
ഒരു പക്ഷേ, കുറച്ചു കൂടി നല്ലൊരു കവിത.

രമേശ്‌ അരൂര്‍ said...

കൊള്ളാം ഇപ്പോള്‍ സാമൂഹിക രംഗത്തേക്ക് കടന്നു ...ഒന്നും എന്റെ തെറ്റല്ല ...എന്താ മുല്ലേ ഇത് (ദോഷൈക ദൃക്കെ !)

faisu madeena said...

സാധാരണ എനിക്കീ ബ്ലോഗില്‍ വരാന്‍ പേടിയാ ...എനിക്ക് കടിച്ചാല്‍ പൊട്ടാത്ത സംഭവങ്ങള്‍ ആയിരിക്കും ഇതില്‍ എന്നറിയാവുന്നതു കൊണ്ടാണ്..പക്ഷെ ഇത് കലക്കി ....!!

മൻസൂർ അബ്ദു ചെറുവാടി said...

സെഫയര്‍ സിയ കവിതകള്‍ മാത്രം എഴുതുന്നു
എന്തുകൊണ്ട് കഥകളും എഴുതിക്കൂട.
ഇതും കൂടെ ചേര്‍ത്ത് വായിക്കുക. :)

SAJAN S said...

തീക്ഷ്ണത പോരാ.... :)
ഹഹഹഹ...... ഒരു തമാശയ്ക്ക് പറഞ്ഞതാണേ........ :)

Unknown said...

സമര്‍പ്പണം :-

ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാതെ
അല്ലെങ്കില്‍ താല്പര്യമില്ലാതെ
എല്ലാം ‘കലികാല’ത്തില്‍ അര്‍പ്പിക്കുന്ന
തലമുറയ്ക്ക്, നമ്മള്‍ക്ക്.. :)

Kadalass said...

സമൂഹത്തിന്റെ മനോഭാവം!
എല്ലാറ്റിലും തെറ്റ് തിരയുന്ന, തന്റെ തെറ്റുമാത്രം തെറ്റല്ല എന്ന ചിന്താഗതി വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
പൊരുത്തക്കേടുകളും

ആശംസകള്‍!

Ash said...

Your peoms are not humorous. but this one is humorous and different.
i like it. "kumila polulla jeevithathil sangadapedaan neramilla. aaswathikkuka jeevitham ... silsila hai silsila"

വര്‍ഷിണി* വിനോദിനി said...

നന്നായിരിയ്ക്കുണൂ ട്ടൊ....മുഖത്തു നോക്കി സംസാരിയ്ക്കും പോലെ തോന്നി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കുറച്ച് കൂടി നന്നാക്കാമായിരുന്നു
എന്നു തോന്നുന്നു...
കവിതയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ
കഥയും എഴുതാന്‍ ശ്രമിക്കൂ..

MOIDEEN ANGADIMUGAR said...

വായിക്കാൻ നല്ല രസമുള്ള കവിത.കൊള്ളാം നന്നായിട്ടുണ്ട്.
www.moideenangadimugar.blogspot.com

സാബിബാവ said...

എല്ലാം ഒരേ കണ്ണിലൂടെ നോക്കി കാണാതിരുന്നാല്‍ മതി ചിലതിനെങ്കിലും നന്മയുടെ തലപ്പാവ് കെട്ടി കൊടുക്കാം

Hashiq said...

മതിലിനരികില്‍ മകന്‍
അടുത്ത വീട്ടിലെ കൌമാരക്കാരിയോട്
കുശലം ചോദിക്കുന്നു;
അയല്‍വാസിയുടെ വളര്‍ത്തുദോഷം!

'മതില് പൊക്കി കെട്ടാന്‍ പറയണം അയല്‍വാസിയോട്....!!!
കൊള്ളാം കേട്ടോ........

Anonymous said...

എല്ലാവരും ഇങ്ങനെയൊക്കെതന്നെയാണ്.....എല്ലാ തികഞ്ഞതായി അവനവന്‍ മാത്രമേ ഉള്ളു എന്നാ വിചാരം......നന്നായി..രസകരം .....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചക്കിനും കൊക്കിനും കൊള്ളുന്നുണ്ട്..!

Naushu said...

നന്നായിട്ടുണ്ട്...

Junaiths said...

സിയാ ഇത് കലക്കി..ശരിക്കും ഇഷ്ടപ്പെട്ടു, അവനവന്റെ കണ്ണിലെ കോലെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടിനെ കുറിച്ച് കുറ്റം പറയുന്ന ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച..

K.P.Sukumaran said...

വ്യത്യസ്തത കൊണ്ട് ആകര്‍ഷകമായി തോന്നി...

A said...

this satire reads good, it's edges are sharp enough to prick the air out of the snob.

ജനാര്‍ദ്ദനന്‍.സി.എം said...

ഇന്നാണ് ഇവിടെയെത്തിയത്. കൊള്ളാമല്ലോ? നന്നായിരിക്കുന്നു.നമ്മളോരോരുത്തരും ദോഷൈകദക്കുകള്‍ തന്നെ. തന്നെ!!

zephyr zia said...

എല്ലാവരുടെയും വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദീട്ടോ! വിമര്‍ശനങ്ങള്‍ക്ക് തീക്ഷ്ണത പോരാ! ഹി ഹി ഹി :-)

ചന്തു നായർ said...

1,ഭാര്യയുടെ ശ്രദ്ധക്കുറവ്!... മക്കളായിക്കഴിഞ്ഞാൽ.. പിന്നങ്ങനെയാ..സിയാ...2,ഈ ലോകം നന്നാവില്ല!...കപടലോകത്തിലാത്മാർത്ഥമയൊരു ഹൃദയ മുണ്ടായതാണെന്റെ പരാജയം( വയലാർ) 3,അയല്‍വാസിയുടെ വളര്‍ത്തുദോഷം! .....അയൽ വാസി ആയില്ല്യമായിരുന്നൂ, മനദോഷം മക്കൾക്കെന്നാപ്തവാക്യം (കടമ്മനിട്ട ) 4,വല്ലതും തിന്നും കുടിച്ചും ഇറങ്ങിപ്പുറപ്പെട്ടൂടെ?... അങ്ങേലെ മൂപ്പീന്ന് ചത്തോടീ... (കടമ്മനിട്ട). 5,എവിടുന്നു കിട്ടി ഇവറ്റകളെയൊക്കെ?... വെറ്റില തിന്ന് ചവച്ച് തുപ്പി, കൂട്ട്ത്തിൽ കൂടേണം നന്മ ചൊല്ലാൻ... ( കടമ്മനിട്ട്) 6,ഭംഗി പോരാ, വിഷയം പോരാ, തീക്ഷ്ണത പോരാ!. ....പോരാ,പോരാ നാളിൽ നാളിൽ (വള്ളത്തോൾ)7, ഭൂമിയില്‍ നന്മയെന്നൊന്നില്ല, കലികാലം!...മാനിഷാദ...... കാമമോഹിതം( വാത്മീകി ) ഒരു കാതം മുൻപേക്കൂട്ടി നറക്കുന്ന ഈ കവി ( കവയത്രി )ക്ക്.. ഒരായിരം പൂ‍ച്ചെണ്ടുകൾ.. വിമര്‍ശനങ്ങള്‍ക്ക് തീക്ഷ്ണത പോരാ! വിമർശിക്കാൻ ഉണ്ടെങ്ക്ങ്കിൽ മാത്രം വിമർശിച്ചാൽ പോരേ..... സഫെയർ സിയാ..വളരുക.. വാനോളം..ചന്തു നായർhttp://chandunair.blogspot.com