എന്റെ ഗുഹക്കു മുന്നില്‍
ഓരിയിടുന്ന ചെന്നായ്ക്കളേ,
നിങ്ങളെന്നെ പുറത്തിറക്കല്ലേ.
എന്റെ മക്കളും പ്രിയതമനും
സുഖമായുറങ്ങുന്നു.
അവരുടെ ഉറക്കം കെടുത്തരുത്.
എന്റെ പ്രിയനൊന്നു ഗര്‍ജിച്ചാല്‍
വാലുംപൊക്കിയോടാനേ നിങ്ങള്‍ക്കാവൂ.
ഇവര്‍ക്കു കാവലായി
ശാന്തമായിരുന്നോട്ടെ ഞാന്‍.
എന്റെ ശാന്തത നിങ്ങളുടെ വിജയമെന്ന്
തെറ്റിദ്ധരിച്ച് പരിഹസിച്ചു ചിരിക്കല്ലേ.
സിംഹക്കൂട്ടിനു മുന്നില്‍ നിന്ന്
ഓരിയിട്ടാല്‍ അത് ഗര്‍ജനമാവില്ല.
ഇവിടെ നിന്ന് അഹങ്കാരച്ചിരി ചിരിച്ചാല്‍
ആരും നിങ്ങളെ മൃഗരാജരായ് വാഴിക്കില്ല.
നിങ്ങളുടെ അപകര്‍ഷതാബോധം
മൂടിവെക്കാനുള്ള പാഴ്ശ്രമം മാത്രം!
സഹതാപമുണ്ട് നിങ്ങളോട്;
അതിനാലവസരം തരുന്നു രക്ഷപ്പെടാന്‍.
എന്റെ കൂര്‍ത്ത നഖങ്ങളിലും
മൂര്‍ച്ചയുള്ള ദംഷ്ട്രകളിലും
കിടന്നു പിടയാതെ രക്ഷപ്പെട്ടോളൂ.
35 comments:
ആര്‍ദ്രം!
നന്നായിരിക്കുന്നു. ഇതെങ്ങാനും ലവന് കേള്‍ക്കുന്നുണ്ടോ ?
കൊള്ളാം ......
ഞെട്ടി..ഇതെന്താ ഭദ്രകാളി തുള്ളുന്നോ?.നിര്‍ത്തി...ഇനി കമെന്റ്റ് ഇടാന്‍ പോലും ഞാന്‍ ഈ വഴിക്ക് വരില്ല..
നന്നായിട്ടുണ്ട്...
ഒരു പാട് ആശയങ്ങളുള്ള വരികള്‍പോലെ തോന്നി .
ഏകയായ സ്ത്രീത്വത്തിന്റെ നിസഹായതയുടെ ഗര്ജന്മോ ?
നീയുറുങ്ങന്ന, നിണ്റ്റെ പ്രിയരുറങ്ങുന്ന,
ഗഹ്വരത്തിന് കവാടത്തില്‍,
വന്നെത്തി നോക്കി മടങ്ങയാണു ഞാന്‍
നിണ്റ്റെ ഗര്‍ജനം കേട്ടു നടുങ്ങി.
നിണ്റ്റെ കുഞ്ഞിനെ ഞാനുണര്ത്തിയോ?
എന്തേ നിനക്കിത്ര കോപം?
നിന് കണ്ണിലശ്രു കണങ്ങളില്ലെങ്കിലും
എന്തേ നിനക്കിത്ര ശോകം?
best wishes
ഇങ്ങനെ ഒകെ ഭീഷണി പെടുത്യ കമെന്റ്റ് ഇടാന്‍ വരുന്നവര്‍ വരെ പെടിചോടുമല്ലോ ....
നന്നായിരിക്കുന്നു.......
സ്വയം സിംഹിയാവാനും
ഭർത്താവായി സിംഹത്തെ തന്നെ കിട്ടാനും യോഗം വേണം!
അതുള്ളവളെ മുഴുവൻ കാടും ബഹുമാനിക്കും.
കവിത കൊള്ളാം.
വ്യത്യസ്തത ഉണ്ട്.
ഇഷ്ടപ്പെട്ടു.
ഞാനും ഒരു ചെന്നായി ആവുന്നുവോ
മിണ്ടാതെ പോയേക്കാം ...... :D
:)
ഈ സിംഹിണിയെ നിയ്ക്കും ഇഷ്ടായി..
സിംഹങ്ങളെയെല്ലാം വിരട്ടി ഓടിച്ചുവല്ലേ..?
എല്ലാ ഉള്ളിലുമുണ്ട്, ഈ ഇരട്ടമുഖം
എന്റെ പ്രിയനൊന്നു ഗര്‍ജിച്ചാല്‍
വാലുംപൊക്കിയോടാനേ നിങ്ങള്‍ക്കാവൂ.
ഇവര്‍ക്കു കാവലായി
ശാന്തമായിരുന്നോട്ടെ ഞാന്‍.
ഇതിൽ ചില ചോദ്യങ്ങൾ ഉണരുന്നു.
ചില സംശയങ്ങളും.
രക്ഷപ്പെട്ടേക്കാം!!!!!!!!!
അപ്പോള്‍ ഈ സിംഹക്കുട്ടിയെ ശല്യപ്പെടുത്തുന്ന ഒത്തിരി ചെന്നായ്ക്കള്‍ ഗുഹക്കു പുറത്തുണ്ടല്ലേ.....?
രോഷം ശരിക്കും വരികളില്‍ പ്രകടമാവുന്നുണ്ട്...!!
അഭിനന്ദനങ്ങള്‍ .......!!
കൊള്ളാം കേട്ടോ.
സിംഹിണിയുടെ ബ്ലോഗില്‍ കമന്റ് എഴുതാന്‍ വന്നു ഓരിയിടുന്ന ചെന്നായ്ക്കള്‍ സൂക്ഷിച്ചോളൂ ..നിങ്ങള്‍ വെറുതെ ഓരിയിട്ടു ഞെളിയാന്‍ നോക്കേണ്ട ..സിംഹം ആകാന്‍ അതൊന്നും പോരാ ,,
അങ്ങനെയും ഈ കവിത വായിച്ചെടുക്കാമോ സിയാ ..ഏതായാലും "ആര്‍ദ്ര"ത്തില്‍ ഒരു ആര്‍ദ്രതയും ഇല്ലാത്ത വാക്കുകള്‍ ..(
എന്റെ പ്രിയനൊന്നു ഗര്‍ജിച്ചാല്‍
വാലുംപൊക്കിയോടാനേ നിങ്ങള്‍ക്കാവൂ
:(
ഗര്‍ജന ങ്ങള്‍ക്ക് മുമ്പില്‍ ഓരിയിടാതെ രക്ഷ പെടട്ടെ..മക്കളുടെയും, പ്രിയതമന്റെയും കാവല്‍ മാലാഖയായി വസിചോള്ളൂ , അല്ലലില്ലാതെ..
ആശംസകള്‍
അയ്യോ ഇതിത്രയ്ക്കു പുകിലുണ്ടാക്കുമെന്നു ഞാന്‍ കരുതിയില്ല!ഇതിപ്പോ ചക്കിനു വെച്ചത് കൊക്കിനു കൊണ്ട പോലായല്ലോ?
@jidhu,കേള്‍ക്കുന്നവര്‍ കേട്ടു രക്ഷപ്പെടട്ടെ. അല്ലാത്തവരുടെ കാര്യം പോക്കു തന്നെ. അല്ലേ? @ഹാഷിക്ക്,ഭദ്രകാളി എന്ന വിളി എനിക്കിഷ്ടപ്പെട്ടു.
@ismail,ഏകയായ എന്നോ നിസ്സഹായത എന്നോ പറയാന്‍ തോന്നുന്നില്ല. പക്ഷെ സ്ത്രീത്വത്തിന്റെ ഗര്‍ജനം എന്നത് ഇഷ്ടപ്പെട്ടു.
@ ആസാദ്,ഈ കവിത നന്നായീട്ടോ, എന്നെ മനസ്സിലാക്കി എഴുതിയ comment.
@jafar,സിംഹങ്ങള്‍ ഒരിക്കലും പേടിച്ചോടില്ലല്ലോ?
@വര്‍ഷിണി,സിംഹങ്ങളെ വിരട്ടി ഓടിച്ചിട്ടില്ലാട്ടോ!
@sadique,സംശയങ്ങള്‍ എന്താണെന്ന് മനസ്സിലായില്ല!
@മനു,എന്റെ ഉദ്ദേശം പിടി കിട്ടിയല്ലേ?
@രമേശ്,ഇതിന് അങ്ങനേം അര്‍ത്ഥമുണ്ടല്ലേ? പിന്നെ ആര്‍ദ്രതയും ശാന്തതയും മാത്രം പോരല്ലോ? പ്രതികരിക്കേണ്ടി വരില്ലേ ഇടയ്ക്ക്?
@baiju, faisu, jayan, mydreams, jithu, sajan, riyas, muhammed, anil, james, moideen, junaith, shanavas, ഇവിടെ വന്ന് കുശലം പറഞ്ഞതിന് നന്ദി!
അപകര്‍ഷതാബോധം
മൂടിവെക്കാനുള്ള പാഴ്ശ്രമം മാത്രം!
സഹതാപമുണ്ട് നിങ്ങളോട്;
Aardrathayude puthiya mugham! Njan pedichu.:) nannayittund
കൊള്ളാം നന്നായിട്ടുണ്ട്
@കലാവല്ലഭന്‍, അഭിനവകുഞ്ചന്നമ്പ്യാരുടെ ഈ തിരിച്ചടി കൊള്ളാം! അതെനിക്കിഷ്ടപ്പെട്ടൂട്ടോ.
എന്റെ പ്രിയനൊന്നു ഗര്‍ജിച്ചാല്‍
വാലുംപൊക്കിയോടാനേ നിങ്ങള്‍ക്കാവൂ.
ഉറങ്ങുന്ന പ്രീയനെ വിളിച്ചുണർത്തി ഗർജ്ജിക്കാൻ പറയണോ?
നേരെയങ്ങ് ഗർജ്ജിച്ചാൽ പോരെ?
സിംഹക്കൂട്ടിനു മുന്നില്‍ നിന്ന്
ഓരിയിട്ടാല്‍ അത് ഗര്‍ജനമാവില്ല
ഞാന്‍ പുലിയാ .. പുലി... കളി നമ്മോടു വേണ്ടാ...
ഇതൊരു തര്‍ജ്ജമ ആണെന്നാണ്
ആദ്യം കരുതിയത്.
:)
സിംഹിണിക്കിത്ര ശൗര്യമെങ്കില് സിംഹത്തിന്...
പേടിയുണ്ട് ആ കൂട്ടിനു പുറത്തു നിന്ന് ഇങ്ങിനെ commenti-ടാന്‍..
ഞാന്‍ പോയ്കോട്ടേ... :-s
സിംഹിണിയുടെ ഉള്ളിലാണാര്ദ്രത അല്ലേ..പുറമേയ്ക്കു രൌദ്രം.:)
ആരെടാ സിയയുടെ കൂടിന് വെളിയില്‍ കിടന്ന് ഓരിയിടുന്നത്.പ്യോയിനെടാ എല്ലാം.
ഞാന്‍ പേടിപ്പിച്ചിട്ടുണ്ട്.ഇപ്പൊ പൊക്കോളും.
നന്നായി എഴുതി .....
ആരോടാ ഈ ഭീഷണി???
ഈ കവിതയില്‍ ഒരുപാട് ആന്തരിക അര്‍ത്ഥങ്ങള്‍ ഉള്ളത് പോലെ. നന്നായിട്ടുണ്ട് സെഫയര്‍.
Post a Comment