Jan 30, 2011

ചാപിള്ള

മനുഷ്യമനസ്സുകളില്‍ എന്‍ഡോസള്‍ഫാന്‍   പടര്‍ന്നിരിക്കുന്നു.
അവന്‍റെ വികാരങ്ങള്‍ വികലമായിരിക്കുന്നു.
കാഴ്ച നഷ്ടപ്പെട്ട സ്നേഹം;
നാവു കോടിയ പ്രതികരണാത്മകത;
വഴങ്ങാത്ത കൈകളുമായ് കാരുണ്യം;
വിറയ്ക്കുന്ന കാല്‍കളുമായ്  ആത്മബോധം;
എല്ലുന്തിയ നെഞ്ചിന്‍കൂടുമായ്
ചുരുണ്ടുകൂടുന്ന അഭിമാനം;
പേടിപ്പെടുത്തുന്ന ഞരക്കം മാത്രം
ബാക്കിയാക്കുന്ന പ്രണയം;
തുറിച്ച കണ്ണുകളുമായ് ക്രൂരത;
വികൃതമായ തലയുമായ് മതവികാരങ്ങള്‍;
ഈ വിഷദുരന്തത്തിനെതിരേ നടത്തണം,
പുതുതലമുറയില്‍ ബോധവല്‍ക്കരണം! 
അധികാരികള്‍ അപേക്ഷ സ്വീകരിച്ചു.
സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ എന്‍ഡോസള്‍ഫാന്‍
കലക്കിക്കുടിച്ച് അവര്‍ രംഗത്തിറങ്ങി;
അലമുറകള്‍ക്ക് പ്രതിവിധിയായ് പിറന്ന
ചാപിള്ളയുടെ അലങ്കരിച്ച ശവമഞ്ചവുമായ്...

26 comments:

faisu madeena said...

thanks ...

നിശാസുരഭി said...

കെ പി സുകുമാരന്റെ പുതിയ ബ്ലോഗ് പോസ്റ്റ് കണ്ടിരുന്നോ? വരികള്‍ കടമെടുക്കുന്നു, താഴെക്കൊടുക്കും വിധം

kpsukumaran said :- ആരെങ്കിലും ഒരു വിഷയം എടുത്തിടുന്നു. ഉടനെ എല്ലാവരും ഓടി വന്ന് ആ വിഷയം ഏറ്റെടുത്ത് കോറസ്സ് പോലെ പാടുന്നു.

ഈ വാക്കുകള്‍ക്ക് കൊടുത്ത എന്റെ കമന്റ് ഞാനിവിടെയിടുന്നു, അതും വേറൊരു ബ്ലോഗിലും ഇട്ടിരുന്നു. വിഷയം ഒന്നായതിനാല്‍!

ശരിയാണ്, ഈയിടെയുണ്ടായ ഒരു വിഷയമാണല്ലോ കണ്ടല്‍ക്കാടും കണ്ണൂര്‍ പാര്‍ക്കും.
കൊഞ്ചിനും മത്സ്യത്തിന്നും മാത്രം നന്മയെന്ന് കരുതിയിട്ടോ ആവോ കോടതികളും ഗൂഗിള്‍ ബസ് ,ബ്ലോഗ് പുണ്യവാളചരിത്രകാര-കാരികള്‍ കണ്ടല്‍ക്കാടിന്നെതിരെ, അതിന്ന് എ ആറിന്റെ അവാര്‍ഡ് ഗാനം പാടാനും സാറേ, മാഷേ, റ്റീച്ചറേ എന്ന് വിളിക്കാനും സ്തുതിപാഠാനും ആള്‍ക്കാര്‍, എന്തെ അവരൊന്നും മനുഷ്യര്‍ ഹിരോഷിമ-നാഗസാക്കി ജന്മം കാസറഗോഡില്‍ അനുഭവിക്കുന്നത് കാണാത്തെ? എന്തിന്ന് അവരെ പറയണം അല്ലെ-മനുഷ്യനല്ലേ മറ്റൊരു മനുഷ്യനെ തിരിച്ചറിയാന്‍ കഴിയൂ.

സോറി, ഈ മണ്ടത്തര വിഷയങ്ങളില്‍ എനിക്കും ചിരി വരുന്നുണ്ട് ഇപ്പോള്‍!!


സെഫയര്‍ സിയക്കും മണ്ടത്തരം പറ്റിയെന്ന് അങ്ങേര് പറയും കെട്ടൊ, വേഗം ഡിലീറ്റിക്കോളൂ ഈ എന്‍ഡോസള്‍ഫാന്‍ പോസ്റ്റ്. ;)

(കോപി പേസ്റ്റ് ചെയ്തത് ആരെയും അപകീര്‍ത്തിപ്പെടുത്താനല്ല, സ്വന്തം കണ്ണ് തുരന്നെടുത്ത് പട്ടികള്‍ക്കിട്ട് സ്വയം ഇരുളില്‍ തപ്പുമ്പഴേ ഭരണവര്‍ഗ്ഗങ്ങളും അവരുടെ ചട്ടുകങ്ങളും ഇവരുടെയെല്ലാം കീശ വീര്‍പ്പിക്കുകയും ചെയ്യുന്നവരും പഠിക്കുകയുള്ളു)

രമേശ്‌അരൂര്‍ said...

തലമുറകളെ കാര്‍ന്നു തിന്നുന്ന മാരക വിഷത്തിനെതിരെയുള്ള ഈ പ്രതികരണം കാലോചിതമാണ് ..വിഷം ബാധിച്ചവരെക്കാള്‍ കൂടുതലാണ് ബാധിക്കാത്തവര്‍ കാണിക്കുന്ന വൈകല്യങ്ങള്‍ ...വരികളിലെ ധാര്‍മിക രോഷത്തിനും ആക്ഷേപത്തിനും നൂറു മാര്‍ക്ക് ..

Manoraj said...

സിയയുടെ കവിതയിലെ റെവലൂഷന്‍ കൊള്ളാം. പറയാനുള്ള സമൂഹത്തിന്റെ ഇന്നത്തെ ചെയ്തികളെ എന്‍ഡോസള്‍ഫാനില്‍ കലക്കി പറഞ്ഞതും നന്നായി.

ചെറുവാടി said...

നന്നായിട്ടുണ്ട്. എന്‍ഡോസള്‍ഫാനെതിരെ നല്ല രചനകള്‍ വരുന്നുണ്ട് ബ്ലോഗുകളില്‍.

ആസാദ്‌ said...

അമ്മയുടെ ചാപിള്ളയുടെ ശവം പോലും അമ്മയ്ക്കു സ്വന്തമായില്ലല്ലോ എന്നോര്‍ക്കുമ്പോള്‍; എന്തോ ഒരു സങ്കടം. ഇന്ന് നമ്മുടെ മണ്ണിലും മനസ്സിലും എണ്റ്റോ സള്‍ഫാനാണ്‌. നന്‍മയുടെ നൈതിരിപ്പ്രകാശം ഒരു പാട്‌ ദൂരെയായി കാണുന്നൊക്കെയുണ്ട്‌. എങ്കിലും ഓടിക്കിടച്ചെത്താനാവുമോ നമുക്ക്‌ എന്നേ സംശയമുള്ളൂ. കവിത നന്നായിരുന്നു. പദ്യത്തിണ്റ്റെ മണത്തില്‍ നിന്നും ഒരു ഗദ്യത്തിണ്റ്റെ മണം വീശുന്നുണ്ടായിരുന്നു. ഹാവൂ.. ഒരു കുറ്റം പറഞ്ഞപ്പോ എന്തൊരു സമാധാനാം. ഇനി ഞാനൊന്നു പോയി കിടന്നുറങ്ങട്ടെ!

paarppidam said...

മനസ്സാക്ഷിമരവിക്കാത്തവര്‍ക്ക് ഈ ഒറ്റ ചിത്രം മതി എന്റോ സള്‍ഫാനെ നിരോധിക്കുവാന്‍.. പക്ഷെ അധികാരത്തില്‍ ഇരിക്കുന്നവര്‍ രാഷ്ടീയക്കാര്‍ ആയിപ്പോയില്ലേ?

വരികള്‍ നന്നായിരിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എല്ലാവരും അഭിമുഖീകരിക്കുന്ന,ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍..

UNFATHOMABLE OCEAN! said...

nice.......
nalla avatharanam
ashamsakal

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ആര്‍ക്കാണിവരെ രക്ഷിക്കാനാവുക......
ഇഛാശക്തിയോടെ ഇതിനെതിരെ രംഗത്തുവരാന്‍ നമ്മുടെ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് കഴിയുന്നുണ്ടൊ?

എല്ലാ ആശംസകളും!

വെറുതെ ഒരില said...

കാണുമ്പോഴെല്ലാം ഉള്ളില്‍ കാര്‍മേഘം പടര്‍ത്തുന്ന ഈ പടം ഒഴിവാക്കിക്കൂടേ. ചിത്രത്തിനുതാഴെ ഉരുകിയൊലിക്കുന്ന വരികളില്‍ മുഴുകാന്‍ സഹായകമല്ല ഉള്ളുലക്കുന്ന ആ പടമെന്ന് വ്യക്തിപരമായ അഭിപ്രായം. ഇനി ഒരു സംശയം. എന്‍ഡോസള്‍ഫാനെക്കുറിച്ചാണോ സത്യത്തില്‍ ഈ കവിത. എന്‍ഡോസള്‍ഫാനേക്കാള്‍ വിഷം കലര്‍ന്ന നമ്മുടെ ഉള്ളകങ്ങളെക്കുറിച്ചല്ലേ ഇത്. എന്നിട്ടും എല്ലാവരും എന്‍ഡോസള്‍ഫാന്‍ എന്ന വാക്കിനുതാഴെ കസര്‍ത്തു നടത്തുന്നത് എന്തുകൊണ്ടാവാം.

ismail chemmad said...

വിഷയം നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും ,പ്രസക്തമായതാണ്
നല്ല വരികള്‍ക്ക് ആശംസകള്‍

ayyopavam said...

ഓരോ സംഗതിയിലും ആളുകള്‍ക്ക് വെത്യസ്തമായ കാഴ്ച്ചപാടുന്ദ് അത് വെത്യസ്തമായ രീതിയി ല്‍ avatharippikkunnu

വര്‍ഷിണി said...

ചുരുങ്ങിയ വരികളിലൂടെ എന്‍ഡോസള്‍ഫാന്‍ എന്ന ഭീകരനെ വായനക്കാരില്‍ എത്തിച്ച കൂട്ടുകാരിയ്ക്ക് അഭിനന്ദനങ്ങള്‍.

hafeez said...

പ്രസക്തമായ വിഷയം പ്രമേയമാക്കിയത് നന്നായി

moideen angadimugar said...

നന്നായിട്ടുണ്ട് കവിത.ഈ വിഷയത്തിൽ ഒന്ന് ഞാനും മുമ്പ് പോസ്റ്റ് ചെയ്തിരുന്നു.
http://moideenangadimugar.blogspot.com/2010/12/blog-post_27.html

Joy Palakkal ജോയ്‌ പാലക്കല്‍ said...

എല്ലുന്തിയ നെഞ്ചിന്‍കൂടുമായ്
ചുരുണ്ടുകൂടുന്ന അഭിമാനം;
പേടിപ്പെടുത്തുന്ന ഞരക്കം മാത്രം
ബാക്കിയാക്കുന്ന പ്രണയം;
തുറിച്ച കണ്ണുകളുമായ് ക്രൂരത;
വികൃതമായ തലയുമായ് മതവികാരങ്ങള്‍;
ഈ വിഷദുരന്തത്തിനെതിരേ നടത്തണം,
പുതുതലമുറയില്‍ ബോധവല്‍ക്കരണം!

സമൂഹ്യനന്മയെകുറിച്ച്‌ അത്മാര്‍ത്ഥമായി ചിന്തിയ്ക്കാന്‍പോലും മിനക്കെടാത്ത ഒരു സമൂഹമാണ്‌ ചുറ്റും....
പുറംപൂച്ചിനായി എന്തെങ്കിലും എഴുതുകയൊ,പറയുകയൊ,ചെയ്യുമെന്നല്ലാതെ ആത്മാര്‍ത്ഥതയുടെ കണികപോലും തൊട്ടുതീണ്ടാത്ത സാമൂഹിക-സംസ്കാരിക-രാഷ്ട്രീയ-കാപട്യങ്ങള്‍!!

സാബിബാവ said...

കേട്ട്‌ കൊണ്ടിരിക്കുന്ന വിഷയം എങ്കിലും വരികള്‍ നല്ലതായി

zephyr zia said...

വായനക്ക് നന്ദി! അഭിപ്രായങ്ങള്‍ക്കും.....

MyDreams said...

മനുഷ്യ നന്മക്ക് വേണ്ടി കല എന്ന് പറയുമ്പോള്‍ ഇത് പോലെ ഒക്കെ എഴുതാന്‍ സാധികട്ടെ

Salam said...

serious line of thought. really impressive.

JITHU said...

എന്‍ഡോസള്‍ഫാന്‍ ബാധിച്ച സമൂഹത്തിന്റെ ചിത്രം വളരെ നന്നായി തന്നെ വരച്ചു കാട്ടിയിരിക്കുന്നു...... ‍
ആശംസകള്‍...

jayarajmurukkumpuzha said...

valare nannayi..... aashamsakal....

Anju Aneesh said...

Nalla varikal... Churungiya vakkukalil parayanullathellam paranju. Best wishes

Manickethaar said...

ഈ പ്രതികരണം കാലോചിതമാണ്,നന്നായിട്ടുണ്ട്.

Manickethaar said...

പ്രതികരണം കാലോചിതമാണ് ..