എന്റെ ഗര്‍ഭാശയത്തിലെ ആദ്യസ്പന്ദനം
കൊടുംനോവുകള്‍ക്കൊടുവിലെ നെടുവീര്‍പ്പ്
എന്‍റെ വാല്സല്യത്തിരി തെളിയിച്ച ദീപനാളം
അമൂല്യനിധിയായ് കിട്ടിയ മിനുമിനുത്ത മുത്ത്
ഉള്ളിലെ ഇരുട്ടില്‍ വിടര്‍ന്ന വെളുത്ത പൂവ്
മുറിവുകളുണക്കാന്‍ ഒഴുകിയെത്തിയ അമൃത്
മനസ്സില്‍ കുളിരുതരാന്‍ വന്ന മഞ്ഞുതുള്ളി
നെഞ്ചിലെ ഗ്രീഷ്മത്തില്‍ പെയ്ത ചാറ്റല്‍മഴ
കണ്ണീര്‍ തുടക്കാന്‍ നീണ്ട സൂര്യസ്പര്‍ശം
ജീവനില്‍ സപ്തവര്‍ണങ്ങളില്‍ വിടര്‍ന്ന മഴവില്ല്
കൊടുംനോവുകള്‍ക്കൊടുവിലെ നെടുവീര്‍പ്പ്
എന്‍റെ വാല്സല്യത്തിരി തെളിയിച്ച ദീപനാളം
അമൂല്യനിധിയായ് കിട്ടിയ മിനുമിനുത്ത മുത്ത്
ഉള്ളിലെ ഇരുട്ടില്‍ വിടര്‍ന്ന വെളുത്ത പൂവ്
മുറിവുകളുണക്കാന്‍ ഒഴുകിയെത്തിയ അമൃത്
മനസ്സില്‍ കുളിരുതരാന്‍ വന്ന മഞ്ഞുതുള്ളി
നെഞ്ചിലെ ഗ്രീഷ്മത്തില്‍ പെയ്ത ചാറ്റല്‍മഴ
കണ്ണീര്‍ തുടക്കാന്‍ നീണ്ട സൂര്യസ്പര്‍ശം
ജീവനില്‍ സപ്തവര്‍ണങ്ങളില്‍ വിടര്‍ന്ന മഴവില്ല്
26 comments:
എന്നസ്തമയത്തോളം
ഉദിച്ചുനില്ക്കുന്നരുണൻ
ഈ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ.
വളരെ ലളിതമായ വരികള്‍...
കുക്കുവിനെ കുറിച്ചാണോ ഇത്....?
കൊള്ളാം....എങ്കിലും പെട്ടെന്ന് നിര്‍ത്തിയ പോലെ....
"ഉള്ളിലെ ഇരുട്ടില്‍ വിടര്‍ന്ന വെളുത്ത പൂവ്"
Nice.....
സപ്തവര്‍ണങ്ങളില്‍ വിടര്‍ന്ന മഴവില്ല് പോലെ മനോഹരം... എല്ലാഭാവുകങ്ങളും
കൊള്ളാം...ഇന്നെന്താ മാതൃദിനമാണോ? :-)
സ്വന്തം ചോര. സ്വപ്നം. ജീവിതം.
ഏറ്റവും ആത്മാർഥമായ വികാരം.
ഹും ഇപ്പോള്‍ ഇങ്ങനെയൊക്കെ എഴുത്തും .
കുറച്ചു വളര്‍ന്നു കുസൃതിയൊക്കെ കാട്ടുമ്പോള്‍
അഹങ്കാരീ ,,കുരുത്തം കേട്ടവളെ എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കാം ..:)
എന്റെ കുഞ്ഞ് :)
ആര്‍ദ്രം..ആര്‍ദ്രം..
ഈ പൊന്നോമനയെ ഇഷ്ടായി ട്ടൊ.
എന്റെ ജീവനില്‍ സപ്തവര്‍ണങ്ങളില്‍ വിടര്‍ന്ന മഴവില്ല് വിരിഞ്ഞിട്ട് ഇന്നേക്ക് 28 ദിവസമായി...
അമൂല്യനിധിയായ് കിട്ടിയ പൊന്‍ കുഞ്ഞു എന്നും അമൂല്യമായിരിക്കട്ടെ..
good
ഗര്‍ഭാശയം ഇല്ലെങ്കിലും കുഞ്ഞ എന്നുള്ളത് ഒരു വല്ലാത്ത നുഭൂതിതന്നെ
വാക്കുകളെ പറത്തിവിട്ടിട്ട് എന്തേ അങ്ങനെയങ്ങ് വിട്ടുകളഞ്ഞു ? ചിലത് അപൂർണ്ണതയിലാണ് കൂടുതൽ സുരഭിലമാകുന്നതെന്നതു കൊണ്ടോ?
(ആദ്യമായിട്ടാണ് ഇവിടെ. നല്ല എഴുത്ത്..എല്ലാ ആശംസകളും)
http://satheeshharipad.blogspot.com/
അങ്ങനെയങ്ങനെ പറഞ്ഞാലൊതുങ്ങില്ല ആ വിശേഷണങ്ങള്‍... അമ്മ മനസ്സിണ്റ്റെ ഉള്‍ത്തുടിപ്പുകള്‍!
മക്കളെത്ര വലുതായാലും അമ്മമാരുടെ മനസ്സിലെന്നും കുഞ്ഞുങ്ങളാണ്,അവര്‍
ഈ വരികള്‍ ഹൃദയസ്പര്‍ശി യായിരുന്നു..
അഭിനന്ദനങ്ങള്‍..
ദാ കണ്ടോ ക്രൂരയായൊരമ്മയെ ...
ഇങ്ങിനെയും ഈ ലോകത്ത് ജീവിക്കുന്നു ഈ അമ്മ.. ഞാന്‍ :-s
ഇതൊന്നു നോക്കിയേ മകന്‍
ഒരു അമ്മയുടെ സ്നേഹം!
അവാച്യം!
" രാജാവായി തീരും നീ ഒരു കാലമോമനെ!..."
എന്ന നിശബ്ദമായ പ്രാര്‍ത്ഥന....
"അമ്മ എന്ന പ്രകൃതി"
എങ്കിലും ചുറ്റിലും കാണുന്ന ചില മക്കള്‍ മഹാല്മ്യം വേദനിപ്പിക്കുന്നു,വല്ലാതെ..!
നന്മകള്‍ സിയ!
greeshmathil paitha chaattal mazha... acha..
manoharamayirikunnu
minu
nice
എന്‍റെ കുഞ്ഞിനെ താലോലിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ സിയ!
Post a Comment