Feb 21, 2011

ശിശിരാന്തം

എകാന്തമീ ഹൈമവതഭൂവിന്‍ സീമന്തത്തില്‍
സിന്ദൂരം ചാര്‍ത്തിയൊരു സൂര്യാംഗുലി.
ഉറഞ്ഞുകൂടിയ മൌനനൊമ്പരങ്ങള്‍ ഉരുകിയൊഴുകി;
കണ്ണീര്‍ക്കണങ്ങള്‍ കിലുങ്ങും മുത്തുകളായ്‌ മാറി.
വ്രണിതവികാരങ്ങള്‍ മരവിപ്പുവിട്ടു മിടിച്ചു;
പ്രണയപ്പക്ഷികള്‍ ചിറകുവിരിച്ചു പാറി.
വര്‍ണപ്പട്ടുചുറ്റി മനോലതകള്‍ പുഞ്ചിരിച്ചു;
പൂമ്പാറ്റകള്‍ വസന്തമധുചഷകം നുണഞ്ഞു.
അനംഗമാരുതന്‍ പരാഗരേണുക്കള്‍ വിതറി;
സ്നേഹമരച്ചില്ലകള്‍ പുഷ്പവൃഷ്ടി നടത്തി.
വാത്സല്യക്കൂട്ടിലൊരു കുഞ്ഞിക്കുയില്‍ പാടി;
തൂക്കണാംകുരുവികള്‍ തൊട്ടിലുകളാട്ടി.
അപ്സരസ്സുകള്‍ ചിലങ്ക കെട്ടിയാടി;
ദേവഗന്ധര്‍വന്‍മാര്‍ കിന്നരിവീണകള്‍ മീട്ടി.

34 comments:

ANSAR NILMBUR said...

good work...thanks

ente lokam said...

ഇനി വസന്തം.പ്രണയത്തിന്റെ സ്നേഹത്തിന്റെ
ഹൃദയത്തിന്റെ താരാട്ട് ഭാഷ.മതി മറന്നു ഉല്ലസിക്കാന്‍ മനസ്സ് തുറന്നു സന്തോഷിക്കാന്‍ ..ഇല കൊഴിഞ്ഞ ദിനങ്ങള്‍ മറക്കാന്‍...നല്ല തേന്‍ തുള്ളി പോലെ ഒഴുകി ഇറങ്ങുന്ന
വരികള്‍.. മനോഹരമായ ചിത്രവും...ആശംസകള്‍...

മൻസൂർ അബ്ദു ചെറുവാടി said...

Good.
:)

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല ഒഴുക്കോടെ വായിക്കാവുന്ന കവിത

MOIDEEN ANGADIMUGAR said...

:)

ഷമീര്‍ തളിക്കുളം said...

:)
nice work....

ishaqh ഇസ്‌ഹാക് said...

ആര്‍ദ്രമീ ശിശിരാന്തം...
ആശംസിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരവായ്‌ ഒരു വസന്തം..

ചന്തു നായർ said...

അനർഗ്ഗളം പ്രവഹിക്കുന്ന ഒരു കാവ്യ കല്ലോലിനിയുടെ മഞീരലയതാളം.. നിർഗ്ഗളം പ്രവഹിക്കട്ടേ ഈ സ്വര രാഗ ഗംഗാ പ്രവാഹം

Kalavallabhan said...

വസന്തമധുചഷകം

Pranavam Ravikumar said...

കവിത മനോഹരം..ചെറിയ ചെറിയ തിരുത്തുകള്‍ എനിക്ക് തോന്നിയത്,

1 ) നാലാമത്തെ വരിയില്‍ "മാറി" എന്ന് ആവശ്യമില്ല. അത് കവിതയുടെ ഒഴുക്കിനെ ബാധിക്കുന്നു.
2 ) പുഷ്പ വൃഷ്ടി നടത്തി എന്നാ പ്രയോഗം
3 ) കവിത ഗദ്യരൂപത്തിലെങ്കിലും അവസാനിപ്പിച്ചത് കുറച്ചു കൂടി നന്നാക്കാമായിരുന്നു.

ആശംസകള്‍

sm sadique said...

മെവുനനൊമ്പരങ്ങളെല്ലാം ഉരുകി ഒഴുകട്ടെ….

the man to walk with said...

Nice
Best Wishes

zephyr zia said...

@ കൊച്ചുരവി, പുഷ്പവൃഷ്ടി ഒറ്റപ്പദം തന്നെയാണ്. പുഷ്പങ്ങള്‍ കൊണ്ടുള്ള വൃഷ്ടി- അത് സമാസപദമാണ്. അതുകൊണ്ട് പുഷ്പവും വൃഷ്ടിയും ഒരുമിച്ചു നില്‍ക്കണം...

ഒരില വെറുതെ said...

വല്ലാത്ത സാധാരണത്വം. പിന്നോട്ടേക്കുള്ള നടത്തം.

SUJITH KAYYUR said...

nannaayirikkunnu.ashamsakal

sumitha said...

കൊള്ളാം കവിത!

ആസാദ്‌ said...

ഇനി പാടട്ടെ നിണ്റ്റെ മുളന്തണ്ടുമായിരം
സൂര്യനെ തഴുകിയുണര്‍ത്തുന്ന പാട്ട്‌!
കൊഴിയുവാന്‍ വെമ്പുന്ന വാടും മലരിനു-
മൃതുസഞ്ജീവനിയാവുന്ന പാട്ടുകള്‍!
-------------------------
ശിശിരാന്തരം മനോഹരമായൊരു കവിതയായിരുന്നു. ഒരു നാലു വരി കുത്തിക്കുറിച്ചു കൊണ്ട്‌ എണ്റ്റെ വിനീതമായ അഭിനന്ദനങ്ങള്‍.

Kadalass said...

വ്രണിതവികാരങ്ങള്‍ മരവിപ്പുവിട്ടു മിടിച്ചു;
പ്രണയപ്പക്ഷികള്‍ ചിറകുവിരിച്ചു പാറി.
വര്‍ണപ്പട്ടുചുറ്റി മനോലതകള്‍ പുഞ്ചിരിച്ചു;
പൂമ്പാറ്റകള്‍ വസന്തമധുചഷകം നുണഞ്ഞു.

മനോഹരമായ വരികൾ
എല്ലാ ആശംസകളും!

Hashiq said...

ഉറഞ്ഞുകൂടിയ മൌനനൊമ്പരങ്ങള്‍ ഉരുകിയൊഴുകി.....കൊള്ളാം...

സാബിബാവ said...

നല്ല കവിത

വര്‍ഷിണി* വിനോദിനി said...

നന്നായിരിയ്ക്കുന്നൂ ട്ടൊ.

...sh@do F none... said...

കവിതയ്ക്കു പാര്ക്കാന് ഒരു ലോകം സുന്ദരമായി മെനഞ്ഞെടുത്തു.
സുന്ദരമെങ്കിലും അങ്ങനെയൊന്നു തന്നെ വേണമെന്ന് കവിത വാശി പിടിക്കുമോ?

വിരോധാഭാസന്‍ said...

എഴുതൂ എഴുതിത്തെളിയൂ..

ആശംസകള്‍..

Blog Alertz said...

കവിത നന്നായി ...
ആശംസകള്‍ ...

Manickethaar said...

എകാന്തമീ ഹൈമവതഭൂവിന്‍ സീമന്തത്തില്‍
സിന്ദൂരം ചാര്‍ത്തിയൊരു സൂര്യാംഗുലി.
ഉറഞ്ഞുകൂടിയ മൌനനൊമ്പരങ്ങള്‍ ഉരുകിയൊഴുകി;
കണ്ണീര്‍ക്കണങ്ങള്‍ കിലുങ്ങും മുത്തുകളായ്‌ മാറി.
വ്രണിതവികാരങ്ങള്‍ മരവിപ്പുവിട്ടു മിടിച്ചു;............കൊള്ളാം

Jithu said...

ഹോ....പറയാന്‍ വിട്ടുപോയി പുതിയ തീം നന്നായിരിക്കുന്നു
........ഒരു സംശയം കൂടെ, അഭിപ്രായം പറയുന്നതിന് സമ്മതം( Approval ) എന്തിനാ...?

TPShukooR said...

പ്രകൃതി വര്‍ണനയാണോ.
ഭംഗിയുള്ള വരികള്‍.

എന്‍.ബി.സുരേഷ് said...

ഇതെത്രയോ പഴക്കമുള്ള പ്രയോഗങ്ങളും ബിംബങ്ങളുമാണ് സിയ. കാവ്യമനസ്സിന്റ് കണ്ണൂകൾ തീക്ഷ്ണമാക്കൂ, കാവ്യാത്മകത ഉള്ള ആളുകൾ അതിനെ ഭൂതകാ‍ലത്തിലേക്ക് വലിച്ചിഴക്കല്ലേ,

Anonymous said...

:)

Anonymous said...

enthinaa itharam kavitha?

gopan nemom said...

പ്രണയവും വസന്തവും
പതിനാല് വരികളില്‍
പ്ര ണ യി ക്കു ന്നു....
സോണറ്റ് !

നന്മകള്‍
..

ഋതുസഞ്ജന said...

Manoharam:)

zephyr zia said...

വസന്തം ആഘോഷിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി!