കാറ്റും വണ്ടും ചിത്രശലഭവും
തേനീച്ചയും തേന്‍കുരുവിയും
എന്നോട് പ്രണയം പാടിവന്നു.
പക്ഷെ ആരും ചോദിച്ചില്ല;
നീയെന്നെ പ്രണയിക്കുന്നോയെന്ന്.
സമ്മതം കാത്തുനില്‍ക്കാതെ
എന്റെ ചുണ്ടിലെ മധുരവും
മെയ്യിലെ സുഗന്ധവും കവര്‍ന്നെടുത്ത്
വന്നവരെല്ലാം തിരിച്ചുപോയി.
ഇന്ന്, ഇതളുകള്‍ കരിഞ്ഞ്
കൊഴിഞ്ഞുവീണ എന്നെത്തഴുകാന്‍;
ഇനിയെന്നെ നോക്കിച്ചിരിക്കാന്‍
നീയില്ലേ എന്ന് സങ്കടപ്പെടാന്‍;
എന്റെ നോവറിയാതെയെങ്കിലും
ഓരോ പീഡകള്‍ക്കുമൊടുവില്‍
ദാഹജലമേകിയെന്നെപ്പരിപാലിച്ച
ഈ കൊച്ചുകുഞ്ഞ് മാത്രം!
തേനീച്ചയും തേന്‍കുരുവിയും
എന്നോട് പ്രണയം പാടിവന്നു.
പക്ഷെ ആരും ചോദിച്ചില്ല;
നീയെന്നെ പ്രണയിക്കുന്നോയെന്ന്.
സമ്മതം കാത്തുനില്‍ക്കാതെ
എന്റെ ചുണ്ടിലെ മധുരവും
മെയ്യിലെ സുഗന്ധവും കവര്‍ന്നെടുത്ത്
വന്നവരെല്ലാം തിരിച്ചുപോയി.
ഇന്ന്, ഇതളുകള്‍ കരിഞ്ഞ്
കൊഴിഞ്ഞുവീണ എന്നെത്തഴുകാന്‍;
ഇനിയെന്നെ നോക്കിച്ചിരിക്കാന്‍
നീയില്ലേ എന്ന് സങ്കടപ്പെടാന്‍;
എന്റെ നോവറിയാതെയെങ്കിലും
ഓരോ പീഡകള്‍ക്കുമൊടുവില്‍
ദാഹജലമേകിയെന്നെപ്പരിപാലിച്ച
ഈ കൊച്ചുകുഞ്ഞ് മാത്രം!
16 comments:
മറ്റൊരു വീണ പൂവ്, കൊള്ളാം നന്നായിരുന്നു
ഇത്തവണ ഞാന്‍ ഒന്നും പറയുന്നില്ല.വായിച്ചു,ഒരു വശത്ത് കൂടി തിരികെ പോകുന്നു..
ഉതിര്പൂ എന്നായിരുന്നെങ്ങിൽ..ശരിയാണോ എന്നറിയില്ല...അഭിപ്രായം പറഞ്ഞു എന്നു മാത്രം...good
വന്നവരെല്ലാം തിരിച്ചുപോയി. :)
Good lines...! My wishes
കാറ്റും വണ്ടും ചിത്രശലഭവും
തേനീച്ചയും തേന്‍കുരുവിയും
എന്നോട് പ്രണയം പാടിവന്നു.
പക്ഷെ ആരും ചോദിച്ചില്ല;
നീയെന്നെ പ്രണയിക്കുന്നോയെന്ന്
------------------------
നല്ല വരികള്‍..തുടരുക എല്ലാ വിധ ആശംസകളും.
കഷ്ടം, വേദനതോന്നുന്ന കവിത
എല്ലാത്തിനുമൊടുവില്‍, ഒറ്റക്കൊരു പൂവ്.
മരണത്തിന്റെ തണുപ്പുണ്ട് ഈ മണ്ണിന്.
കവിത വല്ലാതെ മാറുന്നു, ഇവിടെ.
വരികള്‍ക്ക് ആത്മാവ്.
തലക്കെട്ട് ഏറെ ഇഷ്ടപ്പെട്ടു.
നല്ല പടം; വരികൾ.
എന്നാൽ തലക്കെട്ട് ‘ഉതിർ ദളങ്ങൾ’ എന്നാവേണ്ടിയിരുന്നില്ല.
നോക്കൂ..
ഒരു ദളവും ഉതിർന്നിട്ടില്ല.
"ആരാകിലെന്ത്
മിഴിയുള്ളവര്‍
നോക്കി നിന്നിരിക്കാം .."
കരിഞ്ഞു വാടിയ പൂക്കള്‍ക്ക് പ്രണാമം ..
ഇഷ്ടപ്പെട്ടു.......
വരികളില്‍, പൂപൂലൊരു മനസ്സിനെ പുഷ്പം പോലെ കാണാം.
ആ കുഞ്ഞിനെയെങ്കിലും തിരിച്ചു സ്നേഹിച്ചോ??
തുടക്കം അതി ഗംഭീരം (ഒടുക്കതിനേക്കാള് )..
:)
ടിപ്പിക്കലാണ്..
ആ കൊച്ച് കുഞ്ഞെവിടേന്ന് വന്നു, വീണപൂവിനെയെടുക്കാന് എന്ന് മനസ്സിലായില്ല :))
വികാരങ്ങൾക്ക് ചിലപ്പോൾ വിചിത്ര ഭാവങ്ങൾ ആണ്. പീഢിതമായ ഒരു മനസ്സ് സമ്മാനിച്ചിട്ട് അവ അകന്നുകളയും. പക്ഷേ ഒടുവിൽ എവിടെയെങ്കിലും ഒരു തിരിനാളം വെളീച്ചം വീശും.
മനോഹരമായ കവിത. വളരെ ഇഷ്ടമായി.
http://satheeshharipad.blogspot.com/
അഭിപ്രായങ്ങള്‍ക്ക് നന്ദി!
Post a Comment