Feb 8, 2011

ഉതിര്‍ദളങ്ങള്‍

കാറ്റും വണ്ടും ചിത്രശലഭവും
തേനീച്ചയും തേന്‍കുരുവിയും
എന്നോട് പ്രണയം പാടിവന്നു.
പക്ഷെ ആരും ചോദിച്ചില്ല;
നീയെന്നെ പ്രണയിക്കുന്നോയെന്ന്.
സമ്മതം കാത്തുനില്‍ക്കാതെ
എന്‍റെ ചുണ്ടിലെ മധുരവും
മെയ്യിലെ സുഗന്ധവും കവര്‍ന്നെടുത്ത്
വന്നവരെല്ലാം തിരിച്ചുപോയി.
ഇന്ന്, ഇതളുകള്‍  കരിഞ്ഞ്  
കൊഴിഞ്ഞുവീണ എന്നെത്തഴുകാന്‍; 
ഇനിയെന്നെ നോക്കിച്ചിരിക്കാന്‍
നീയില്ലേ എന്ന് സങ്കടപ്പെടാന്‍;
എന്‍റെ നോവറിയാതെയെങ്കിലും
ഓരോ പീഡകള്‍ക്കുമൊടുവില്‍ 
ദാഹജലമേകിയെന്നെപ്പരിപാലിച്ച
ഈ കൊച്ചുകുഞ്ഞ് മാത്രം!

16 comments:

Hamsageetham said...

മറ്റൊരു വീണ പൂവ്, കൊള്ളാം നന്നായിരുന്നു

Hashiq said...

ഇത്തവണ ഞാന്‍ ഒന്നും പറയുന്നില്ല.വായിച്ചു,ഒരു വശത്ത് കൂടി തിരികെ പോകുന്നു..

Manickethaar said...

ഉതിര്‍പൂ എന്നായിരുന്നെങ്ങിൽ..ശരിയാണോ എന്നറിയില്ല...അഭിപ്രായം പറഞ്ഞു എന്നു മാത്രം...good

ചെകുത്താന്‍ said...

വന്നവരെല്ലാം തിരിച്ചുപോയി. :)

Pranavam Ravikumar said...

Good lines...! My wishes

nanmandan said...

കാറ്റും വണ്ടും ചിത്രശലഭവും
തേനീച്ചയും തേന്‍കുരുവിയും
എന്നോട് പ്രണയം പാടിവന്നു.
പക്ഷെ ആരും ചോദിച്ചില്ല;
നീയെന്നെ പ്രണയിക്കുന്നോയെന്ന്
------------------------
നല്ല വരികള്‍..തുടരുക എല്ലാ വിധ ആശംസകളും.

MOIDEEN ANGADIMUGAR said...

കഷ്ടം, വേദനതോന്നുന്ന കവിത

ഒരില വെറുതെ said...

എല്ലാത്തിനുമൊടുവില്‍, ഒറ്റക്കൊരു പൂവ്.
മരണത്തിന്റെ തണുപ്പുണ്ട് ഈ മണ്ണിന്.
കവിത വല്ലാതെ മാറുന്നു, ഇവിടെ.
വരികള്‍ക്ക് ആത്മാവ്.
തലക്കെട്ട് ഏറെ ഇഷ്ടപ്പെട്ടു.

jayanEvoor said...

നല്ല പടം; വരികൾ.

എന്നാൽ തലക്കെട്ട് ‘ഉതിർ ദളങ്ങൾ’ എന്നാവേണ്ടിയിരുന്നില്ല.
നോക്കൂ..
ഒരു ദളവും ഉതിർന്നിട്ടില്ല.

രമേശ്‌ അരൂര്‍ said...

"ആരാകിലെന്ത്
മിഴിയുള്ളവര്‍
നോക്കി നിന്നിരിക്കാം .."
കരിഞ്ഞു വാടിയ പൂക്കള്‍ക്ക് പ്രണാമം ..

Jithu said...

ഇഷ്ടപ്പെട്ടു.......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികളില്‍, പൂപൂലൊരു മനസ്സിനെ പുഷ്പം പോലെ കാണാം.

പദസ്വനം said...

ആ കുഞ്ഞിനെയെങ്കിലും തിരിച്ചു സ്നേഹിച്ചോ??

തുടക്കം അതി ഗംഭീരം (ഒടുക്കതിനേക്കാള്‍ )..

:)

Unknown said...

ടിപ്പിക്കലാണ്..

ആ കൊച്ച് കുഞ്ഞെവിടേന്ന് വന്നു, വീണപൂവിനെയെടുക്കാന്‍ എന്ന് മനസ്സിലായില്ല :))

Satheesh Haripad said...

വികാരങ്ങൾക്ക് ചിലപ്പോൾ വിചിത്ര ഭാവങ്ങൾ ആണ്‌. പീഢിതമായ ഒരു മനസ്സ് സമ്മാനിച്ചിട്ട് അവ അകന്നുകളയും. പക്ഷേ ഒടുവിൽ എവിടെയെങ്കിലും ഒരു തിരിനാളം വെളീച്ചം വീശും.
മനോഹരമായ കവിത. വളരെ ഇഷ്ടമായി.
http://satheeshharipad.blogspot.com/

zephyr zia said...

അഭിപ്രായങ്ങള്‍ക്ക് നന്ദി!